കേരളത്തിൽ ഇപ്പോൾ ചൂടു കൂടി വരുന്നു. എന്തൊക്കെ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ് ചൂടു കൂടുന്നതുകൊണ്ടു നമുക്കുണ്ടാകുന്നതെന്നു പരിശോധിക്കാം. ത്വക്കിൽ ചില നിറവ്യത്യാസം, പോളയ്ക്കൽ പോലുള്ള അസുഖങ്ങളും കണ്ടുവരാറുണ്ട്. കൂടാതെ, ഹീറ്റ് സ്ട്രോക്ക് (Heat stroke) എന്ന ഗുരുതരമായ അവസ്ഥയും. വളരെ അപകടകരമായ ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിൽ ഇപ്പോൾ ചൂടു കൂടി വരുന്നു. എന്തൊക്കെ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ് ചൂടു കൂടുന്നതുകൊണ്ടു നമുക്കുണ്ടാകുന്നതെന്നു പരിശോധിക്കാം. ത്വക്കിൽ ചില നിറവ്യത്യാസം, പോളയ്ക്കൽ പോലുള്ള അസുഖങ്ങളും കണ്ടുവരാറുണ്ട്. കൂടാതെ, ഹീറ്റ് സ്ട്രോക്ക് (Heat stroke) എന്ന ഗുരുതരമായ അവസ്ഥയും. വളരെ അപകടകരമായ ഒരു അസുഖമാണിത്. മനുഷ്യശരീരത്തിൽ അനിയന്ത്രിതമായി ഊഷ്മാവു കൂടുകയും അത് തലച്ചോറിന്റെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കാനും സാധ്യതയുണ്ട്. ചൂടുകാലത്ത് ശുദ്ധജലദൗർലഭ്യത്തിനു സാധ്യത ഉള്ളതിനാൽ ഭക്ഷ്യവിഷബാധ (food poison) സംഭവിക്കാനുള്ള സാധ്യതയും കൂടുതലാണ്. അതിനാൽ, ശരിയായ രീതിയിൽ വെള്ളം തിളപ്പിച്ചാറിച്ച് ഉപയോഗിക്കണം. 

Read Also : ഇന്ത്യയില്‍ കുട്ടികളിലെ പ്രതിരോധ കുത്തിവയ്പ്പിനോടുള്ള വിശ്വാസം വര്‍ധിച്ചതായി യൂണിസെഫ് റിപ്പോര്‍ട്ട്

ADVERTISEMENT

ചൂടിനോടൊപ്പം ഹ്യുമിഡിറ്റി (humidity) കൂടുന്നതുകൊണ്ട് നമ്മുടെ ശരീരം കൂടുതൽ വിയർക്കുകയും അതോടനുബന്ധിച്ച് ഡീഹൈഡ്രേഷൻ അഥവാ നിർജലീകരണം വരാനുള്ള സാധ്യതയും കൂടുതലാണ്. അതിനാൽ ധാരാളം വെള്ളം കുടിക്കേണ്ടതായുണ്ട്. അൽപം ഉപ്പ് ഉപയോഗിച്ചു കുടിക്കുന്നത് ഉത്തമമാണെന്നു മനസ്സിലാക്കുക. ചൂടു കൂടുന്ന സമയത്ത് കണ്ടു വരുന്ന ചില സാംക്രമികരോഗങ്ങളുണ്ട്. ഈ സമയത്ത് ചിക്കൻപോക്സ് പടരാനുള്ള സാധ്യതയുമുണ്ട്. അഞ്ചാംപനി, മുണ്ടിനീര് തുടങ്ങിയവയ്ക്കും സാധ്യത കൂടുതലാണ്. വേനൽമഴ വന്നു കഴിഞ്ഞാൽ സാധാരണ വൈറൽ പനി വരാനിടയുണ്ട്. അതുപോലെ തന്നെ ലിവറിനെ ബാധിക്കുന്ന മ‍ഞ്ഞപ്പിത്തവും. 

തൊലിപ്പുറത്തു വരുന്ന നിറവ്യത്യാസം അല്ലെങ്കിൽ ചൂടുകുരുക്കൾ എന്നിവയൊക്കെ വരാതിരിക്കാൻ ചൂടുള്ളപ്പോൾ പുറത്തിറങ്ങുന്ന സമയത്ത് തീർച്ചയായും കുട ഉപയോഗിക്കുകയും മുഖത്തു സൺസ്ക്രീൻ ഓയിൽമെന്റ് പുരട്ടുകയും ചെയ്യുക. ശുദ്ധജലത്തിന്റെ ഉപയോഗത്തിലൂടെ ലിവറിനെ ബാധിക്കുന്ന അസുഖങ്ങൾ ഒഴിവാക്കാനാകും. ഉഷ്ണകാലത്ത് പ്രത്യേകം ശ്രദ്ധ കൊടുക്കുകയും ആവശ്യമായ മുൻകരുതലുകൾ എടുക്കുകയും വേണം.

ADVERTISEMENT

Content Summary : Midsummer rains and health issues - Dr. P.K. Jabbar Explains