കീറ്റോ ഡയറ്റ് ഭാരം കുറയ്ക്കും; പക്ഷേ ഹൃദയത്തിന് നല്ലതോ?
അമിതഭാരം കുറയ്ക്കാന്‍ ഇന്ന് പലരും തിരഞ്ഞെടുക്കുന്ന ഭക്ഷണക്രമമാണ് കീറ്റോജനിക് അഥവാ കീറ്റോ ഡയറ്റ്. കാര്‍ബോഹൈഡ്രേറ്റ് തോത് കുറച്ചും കൊഴുപ്പും പ്രോട്ടീനും വര്‍ധിപ്പിച്ചും പിന്തുടരുന്ന ഈ ഡയറ്റ് തടി കുറയാനൊക്കെ നല്ലതാണെന്നതില്‍ സംശയമില്ല. എന്നാല്‍ ഇത് ഹൃദയാരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് അമേരിക്കന്‍

അമിതഭാരം കുറയ്ക്കാന്‍ ഇന്ന് പലരും തിരഞ്ഞെടുക്കുന്ന ഭക്ഷണക്രമമാണ് കീറ്റോജനിക് അഥവാ കീറ്റോ ഡയറ്റ്. കാര്‍ബോഹൈഡ്രേറ്റ് തോത് കുറച്ചും കൊഴുപ്പും പ്രോട്ടീനും വര്‍ധിപ്പിച്ചും പിന്തുടരുന്ന ഈ ഡയറ്റ് തടി കുറയാനൊക്കെ നല്ലതാണെന്നതില്‍ സംശയമില്ല. എന്നാല്‍ ഇത് ഹൃദയാരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷനിലെ(AHA) വിദഗ്ധ സമിതി പുറത്ത് വിട്ട ഡയറ്റുകളുടെ റാങ്കിങ് പറയുന്നു. മൃഗങ്ങളില്‍ നിന്നുള്ള കൊഴുപ്പിനെ അമിതമായി ആശ്രയിക്കുന്നതിനാല്‍ കീറ്റോ ഹൃദയത്തിന് അത്ര നന്നാകില്ല എന്നതാണ് വിദഗ്ധരുടെ അഭിപ്രായം.
ഹൃദയത്തിന് ഏറ്റവും ഗുണകരമായ പത്ത് ഡയറ്റുകളുടെ റാങ്കിങ് പട്ടികയാണ് AHA വിദഗ്ധ സമിതി സര്‍ക്കുലേഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ചത്. ഈ പട്ടികയിൽ വളരെ താഴെയാണ് കീറ്റോ ഡയറ്റിന്‍റെയും പാലിയോ ഡയറ്റിന്‍റെയുമൊക്കെ സ്ഥാനം. ഹോള്‍ ഗ്രെയ്നുകള്‍, പച്ചക്കറികള്‍, കൊഴുപ്പ് കുറഞ്ഞ പാലുത്പന്നങ്ങള്‍ എന്നിവയ്ക്ക് പ്രാമുഖ്യം നല്‍കുന്ന മെഡിറ്ററേനിയന്‍ ഡയറ്റും ഡാഷ് ഡയറ്റുമാണ് പട്ടികയില്‍ ആദ്യമെത്തിയിരിക്കുന്നത്. റെഡ് മീറ്റ് ഒഴിവാക്കി മീന്‍ കഴിക്കുന്ന പെസ്കെറ്റേറിയന്‍ ഡയറ്റും മുട്ടയും പാലുത്പ്പന്നങ്ങളും ഉള്‍പ്പെടുത്തിയ വെജിറ്റേറിയൻ ഡയറ്റും പട്ടികയുടെ മുകളില്‍ ഇടം പിടിച്ചിരിക്കുന്നു.
പഴങ്ങളും ഹോള്‍ ഗ്രെയ്നുകളും പയര്‍ വര്‍ഗങ്ങളും പരിമിതമായി ഉപയോഗിക്കുന്നത് കീറ്റോ ഡയറ്റ് പിന്തുടരുന്നവരില്‍ നാരുകളുടെ കുറവുണ്ടാക്കാമെന്ന് വിദഗ്ധ സമിതി അഭിപ്രായപ്പെടുന്നു. പട്ടികയില്‍ ആദ്യം വന്ന ഭക്ഷണക്രമങ്ങള്‍ ഹൃദയാരോഗ്യത്തിനു മാത്രമല്ല പ്രമേഹ, അര്‍ബുദ നിയന്ത്രണത്തിനും നല്ലതാണെന്ന് സമിതി കൂട്ടിച്ചേര്‍ത്തു.
Content Summary: Popular Diets may not help heart health