രക്തത്തിലെ പഞ്ചസാരയില്‍ വ്യതിയാനം: സര്‍വസാധാരണമായ അഞ്ച് കാരണങ്ങള്‍
രക്തത്തിലെ പഞ്ചസാരയുടെ തോതിലുണ്ടാകുന്ന വ്യതിയാനം പ്രമേഹം എന്ന രോഗാവസ്ഥയിലേക്ക് നയിക്കുന്നു. 80 ദശലക്ഷത്തോളം ഇന്ത്യക്കാര്‍ പ്രമേഹവുമായി മല്ലിടുന്നുണ്ടെന്നാണ് കണക്ക്. ഫാസ്റ്റിങ്ങിന് ശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ തോത് ഡെസിലീറ്ററിന് 125 മില്ലിഗ്രാമിന് മേലെയാണെങ്കില്‍ ഒരാള്‍ക്ക് പ്രമേഹമുളളതായി

രക്തത്തിലെ പഞ്ചസാരയുടെ തോതിലുണ്ടാകുന്ന വ്യതിയാനം പ്രമേഹം എന്ന രോഗാവസ്ഥയിലേക്ക് നയിക്കുന്നു. 80 ദശലക്ഷത്തോളം ഇന്ത്യക്കാര്‍ പ്രമേഹവുമായി മല്ലിടുന്നുണ്ടെന്നാണ് കണക്ക്. ഫാസ്റ്റിങ്ങിന് ശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ തോത് ഡെസിലീറ്ററിന് 125 മില്ലിഗ്രാമിന് മേലെയാണെങ്കില്‍ ഒരാള്‍ക്ക് പ്രമേഹമുളളതായി കണക്കാക്കുന്നു. ഇത് 100നും 125നും ഇടയിലാണെങ്കില്‍ ആ വ്യക്തി പ്രമേഹത്തിലേക്ക് പോകാന്‍ സാധ്യതയുള്ള പ്രീഡയബറ്റിക് ഘട്ടത്തിലാണെന്ന് മനസ്സിലാക്കാം.
രക്തത്തിലെ പഞ്ചസാരയുടെ തോതില്‍ വ്യതിയാനം ഉണ്ടാക്കുന്ന അഞ്ച് സര്‍വസാധാരണമായ കാരണങ്ങള്‍ ഇനി പറയുന്നവാണ്.
1. ശരീരത്തിലെ നിര്‍ജലീകരണം
ശരീരത്തിലെ ജലാംശം താഴുന്നത് രക്തത്തിലെ പഞ്ചസാരയുടെ തോത് ഉയരാന്‍ കാരണമാകാം. ധാരാളം വെള്ളം കുടിക്കുന്നത് അമിതമായ പഞ്ചസാരയെ മൂത്രത്തിലൂടെ പുറന്തള്ളാന്‍ വൃക്കകളെ സഹായിക്കും.
2. മരുന്നിന്‍റെ ഡോസ് കൃത്യമല്ല
പ്രമേഹത്തിനായി നിങ്ങള്‍ കഴിക്കുന്ന മരുന്നിന്‍റെ ഡോസ് കൃത്യമല്ലെങ്കിലും പഞ്ചസാരയുടെ തോതില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാം. രക്തത്തിലെ പഞ്ചസാര ഇടയ്ക്കിടെ പരിശോധിക്കേണ്ടതും ഡോക്ടറെ കണ്ട് ഇപ്പോള്‍ കഴിക്കുന്ന പ്രമേഹ മരുന്നിന്‍റെ ഡോസ് കൃത്യമാണോ എന്ന് അന്വേഷിക്കേണ്ടതും അത്യാവശ്യമാണ്.
3. മറ്റ് മരുന്നുകളുടെ സ്വാധീനം
സ്റ്റിറോയ്ഡ് പോലുള്ള മറ്റ് മരുന്നുകള്‍ കഴിക്കുന്നവരില്‍ രക്തത്തിലെ പഞ്ചസാരയുടെ തോതില്‍ വ്യതിയാനം ഉണ്ടാകാറുണ്ട്. ഈ മരുന്നുകള്‍ പ്രമേഹത്തിന് കഴിക്കുന്ന മരുന്നിന്‍റെ സ്വാധീനത്തെ ബാധിക്കുന്നതാണ് കാരണം.
4. സമ്മര്‍ദം
ശാരീരികവും മാനസികവും വൈകാരികവുമായ സമ്മര്‍ദം അനുഭവിക്കുന്നവരില്‍ സ്ട്രെസ് ഹോര്‍മോണുകളായ കോര്‍ട്ടിസോള്‍ പോലെയുള്ളവ ഉൽപാദിപ്പിക്കപ്പെടും. ഈ ഹോര്‍മോണുകള്‍ രക്തത്തിലെ പഞ്ചസാരയുടെ തോതിനെ തകിടം മറിക്കുന്നതാണ്.
5. ഉറക്കക്കുറവ്
ശരീരത്തിന് വിശ്രമം നല്‍കുന്ന പ്രക്രിയ മാത്രമല്ല ഉറക്കം. ഉറക്കസമയത്താണ് ഇന്‍സുലിന്‍ നിയന്ത്രണം ഉള്‍പ്പെടെയുള്ള പല കാര്യങ്ങളും ശരീരത്തില്‍ സംഭവിക്കുന്നത്. ഒരു രാത്രി ശരിക്കും ഉറങ്ങാതിരിക്കുന്നത് പോലും ശരീരം ഇന്‍സുലിന്‍ ശരിയായി ഉപയോഗപ്പെടുത്താതിരിക്കാന്‍ കാരണമാകാം.
Content Summary: 5 common reasons why blood sugar fluctuates