വൈറ്റമിന്‍ ഡി അഭാവം ഭക്ഷ്യ അലര്‍ജിക്ക് കാരണമാകാം; ലക്ഷണങ്ങള്‍ ഇവ
ശരീരത്തില്‍ ആവശ്യത്തിന് വൈറ്റമിന്‍ ഡി ഇല്ലാത്തത് ഭക്ഷ്യ അലര്‍ജിക്ക് സമാനമായ ലക്ഷണങ്ങള്‍ കുട്ടികളിലും മുതിര്‍ന്നവരിലും ഉണ്ടാക്കാമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. അമേരിക്ക, ഓസ്ട്രേലിയ അടക്കമുള്ള രാജ്യങ്ങളില്‍ ഒരു മഹാമാരി കണക്കേ ഈ വൈറ്റമിന്‍ ഡി അഭാവം പടരുന്നതായും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ശരീരത്തില്‍ ആവശ്യത്തിന് വൈറ്റമിന്‍ ഡി ഇല്ലാത്തത് ഭക്ഷ്യ അലര്‍ജിക്ക് സമാനമായ ലക്ഷണങ്ങള്‍ കുട്ടികളിലും മുതിര്‍ന്നവരിലും ഉണ്ടാക്കാമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. അമേരിക്ക, ഓസ്ട്രേലിയ അടക്കമുള്ള രാജ്യങ്ങളില്‍ ഒരു മഹാമാരി കണക്കേ ഈ വൈറ്റമിന്‍ ഡി അഭാവം പടരുന്നതായും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ ഒരു ദശാബ്ദത്തില്‍ കുട്ടികളിലെ വൈറ്റമിന്‍ ഡി അഭാവം 10 മുതല്‍ 12 ശതമാനം വരെ ഉയര്‍ന്നതായാണ് കണക്കുകള്‍. പാശ്ചാത്യ രാജ്യങ്ങളിലെ 50 ശതമാനം പേര്‍ക്കെങ്കിലും വൈറ്റമിന്‍ ഡി അഭാവവും ഇത് മൂലമുള്ള ഭക്ഷ്യ അലര്‍ജി ലക്ഷണങ്ങളും ഉണ്ടെന്നും കരുതപ്പെടുന്നു.
വൈറ്റമിന്‍ ഡി അഭാവം മൂലമുളള ഭക്ഷ്യ അലര്‍ജിയുടെ ലക്ഷണങ്ങള്‍ ഇനി പറയുന്നവയാണ്.
1.ചര്‍മത്തില്‍ തിണര്‍പ്പുകള്‍, ചുവന്ന് തടിക്കലുകള്‍, വരട്ടു ചൊറി
2. ചൊറിച്ചില്‍
3. വലിവ്
4. സാധാരണ ഗതിയില്‍ ശ്വാസോച്ഛാസം ചെയ്യാനുള്ള ബുദ്ധിമുട്ട്
5. കണ്ണുകളില്‍ ചുവപ്പ് നിറവും ജലാംശവും നീര്‍ക്കെട്ടും
6. വയറിന് അസ്വസ്ഥത
7. ഓക്കാനം
8.വേദന
9. ഛര്‍ദ്ദി
10. അതിസാരവും മലബന്ധവും
11. മൈഗ്രേയ്നും തലകറക്കവും
മൂന്ന് തരത്തില്‍ വൈറ്റമിന്‍ ഡിയുടെ തോത് ശരീരത്തില്‍ ഉയര്‍ത്താവുന്നതാണ്.
1. ഭക്ഷണം
മുട്ടയുടെ മഞ്ഞ, ഫാറ്റി ഫിഷ്, സമ്പുഷ്ടീകരിച്ച പാല്‍, ധാന്യങ്ങള്‍, യോഗര്‍ട്ട്, ബീഫ്, ലിവര്‍, പഴച്ചാറുകള്‍ എന്നിങ്ങനെ വൈറ്റമിന്‍ ഡി സമൃദ്ധമായി അടങ്ങിയ വിഭവങ്ങള്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താം.
2. വെയില്‍ കൊള്ളാം
രാവിലെയും വൈകുന്നേരവും അല്‍പം സൂര്യപ്രകാശം ശരീരത്തില്‍ ഏല്‍ക്കുന്നത് ശരീരം വൈറ്റമിന്‍ ഡി ഉത്പാദിപ്പിക്കാന്‍ കാരണമാകും. എന്നാല്‍ അധികനേരം വെയിലത്ത് നില്‍ക്കാത്തിരിക്കാനും ശ്രദ്ധിക്കണം. അള്‍ട്രാവയലറ്റ് രശ്മികള്‍ ചര്‍മ്മ അര്‍ബുദം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് കാരണമാകാം.
3. സപ്ലിമെന്‍റുകള്‍
ഭക്ഷണത്തിലൂടെയും സൂര്യപ്രകാശത്തിലൂടെയും ശരീരത്തില്‍ വൈറ്റമിന്‍ ഡി തോത് ഉയരാത്തവര്‍ക്ക് സപ്ലിമെന്‍റുകളെ ആശ്രയിക്കാം. എന്നാല്‍ ഒരു ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ വൈറ്റമിന്‍ ഡി സപ്ലിമെന്‍റുകള്‍ കഴിക്കാവൂ. സപ്ലിമെന്‍റുകള്‍ കഴിക്കുന്നവര്‍ ഇടയ്ക്കിടെ വൈറ്റമിന്‍ ഡി തോത് പരിശോധിച്ച് ഇതിന്‍റെ അടിസ്ഥാനത്തില്‍ ഡോസില്‍ മാറ്റം വരുത്തേണ്ടതാണ്. അമിതമായ വൈറ്റമിന്‍ ഡി തോത് കിഡ്നിയില്‍ കല്ലുകള്‍ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകാം.
Content Summary: vitamin-d-deficiency-and-food-allergy-symptoms-and-treatments