കുഞ്ഞ് ഭക്ഷണം കഴിക്കണമെങ്കിൽ മൊബൈൽ നൽകാറുണ്ടോ? കാത്തിരിക്കുന്നത് ഗുരുതരപ്രശ്നങ്ങളാകാം
ചോദ്യം : മകളുടെ മകനു മൂന്നു വയസ്സേ ആയിട്ടുള്ളൂ. പക്ഷേ, അവൻ ഭക്ഷണം കഴിക്കണമെങ്കിൽ മൊബൈൽ ചിത്രങ്ങൾ കാണണം. ഈ പ്രായത്തിൽ മൊബൈൽ കാണിക്കുന്നതു കൊണ്ട് പിന്നെ പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ടോ? ഉത്തരം : കുഞ്ഞുങ്ങളുടെ കരച്ചിൽ മാറ്റാൻ മൊബൈൽ ഫോണിലെ ചിത്രങ്ങളോ വിഡിയോകളോ ഉപയോഗിക്കുന്നതു വളരെ സാധാരണ കാണുന്ന

ചോദ്യം : മകളുടെ മകനു മൂന്നു വയസ്സേ ആയിട്ടുള്ളൂ. പക്ഷേ, അവൻ ഭക്ഷണം കഴിക്കണമെങ്കിൽ മൊബൈൽ ചിത്രങ്ങൾ കാണണം. ഈ പ്രായത്തിൽ മൊബൈൽ കാണിക്കുന്നതു കൊണ്ട് പിന്നെ പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ടോ?
ഉത്തരം : കുഞ്ഞുങ്ങളുടെ കരച്ചിൽ മാറ്റാൻ മൊബൈൽ ഫോണിലെ ചിത്രങ്ങളോ വിഡിയോകളോ ഉപയോഗിക്കുന്നതു വളരെ സാധാരണ കാണുന്ന കാഴ്ചയാണ്. കുറച്ചു ദിവസം മുൻപ് ഒപിയിൽ വന്ന കുഞ്ഞിനു ഭക്ഷണം കൊടുക്കുന്ന അമ്മയെ കണ്ടു. മൊബൈൽ ഫോണ്‍ ഒരു സ്റ്റാൻഡിൽ വച്ച് ഏതോ വിഡിയോ തുറന്നു വയ്ക്കുന്നു. കുഞ്ഞ് അതു നോക്കിക്കൊണ്ടിരിക്കുമ്പോൾ അമ്മ കുഞ്ഞിന്റെ വായിൽ ഭക്ഷണം വച്ചു കൊടുക്കുന്നു. കരച്ചിൽ മാറ്റുന്നതിനും ഭക്ഷണം കൊടുക്കുന്നതിനും ഒക്കെ മൊബൈല്‍ ഫോൺ ഉപയോഗിക്കുമ്പോൾ കുഞ്ഞിനു കുറേശ്ശയായി അതൊരു ശീലം ആകുകയാണ്. പിന്നീടു വലുതാകുമ്പോൾ അത് ഒരു ‘അഡിക്ഷന്റെ’ തലത്തിലേക്കോ അല്ലെങ്കിൽ മുഴുവൻ സമയവും മൊബൈലിന്റെ മുന്നിലാണ് എന്ന പരാതിയിലേക്കോ മാറുന്നു.
Read Also : നട്ടെല്ലിനും പേശികൾക്കും കഠിന വേദനയുണ്ടോ? മൂന്നാംഘട്ട ക്രോണിക് കിഡ്നി ഡിസീസിന്റെ ലക്ഷണമാകാം
രണ്ടു വയസ്സിൽ താഴെയുള്ള കുട്ടികളിൽ മൊബൈൽ, ഇന്റർനെറ്റ് കഴിയുന്നതും ഒഴിവാക്കുന്നതാണു നല്ലത്. അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് നിർദേശിക്കുന്നത് ചെറിയ കുഞ്ഞുങ്ങളിൽ, ഒന്നര രണ്ടു വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങളിൽ അച്ഛനോ അമ്മയോ അടുത്ത ബന്ധുക്കളോ ദൂരെ താമസിക്കുകയാണ് എങ്കിൽ കുട്ടിക്ക് അവരെ കാണാൻ മാത്രമേ മൊബൈൽ വിഡിയോ ഉപയോഗിക്കാൻ പാടുള്ളൂ എന്നാണ്. കരച്ചിൽ മാറുന്നതിനു പുറത്തു നടക്കുകയോ കുഞ്ഞിന്റെ ശ്രദ്ധ മറ്റെന്തെങ്കിലേക്കെങ്കിലും മാറ്റുകയോ ചെയ്യാം. ഭക്ഷണം കൊടുക്കുന്നതു പുറത്തു നടന്നുകൊണ്ടാകാം. പല തരത്തിലും രുചിയിലും ഉളള ഭക്ഷണം (വില കൂടിയതാകണമെന്നില്ല) ആകുമ്പോൾ ഒരേതരം ഭക്ഷണം ആകുന്നതിനെക്കാൾ, കഴിക്കാൻ കുട്ടികൾ താൽപര്യം കാണിക്കും. മൊബൈൽ ഫോൺ ഇല്ലാത്ത കാലത്തും കുഞ്ഞുങ്ങൾക്കു ഭക്ഷണം നൽകുകയും കരച്ചിൽ മാറുകയും ഒക്കെ ചെയ്തിരുന്നല്ലോ.
ഒരാൾ ഡിപ്രഷനിലാണോ, ആത്മഹത്യയുടെ വക്കിലാണോയെന്ന് എങ്ങനെ തിരിച്ചറിയാം? - വിഡിയോ
Content Summary : How does phone addiction affect children? - Dr. P. Krishakumar Explains