വൈറ്റമിന്‍ ഡി ചേര്‍ന്ന വിഭവങ്ങള്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തണം: കാരണങ്ങള്‍ ഇവ
നമ്മുടെ ശരീരത്തില്‍ വെയില്‍ ഏല്‍ക്കുമ്പോള്‍ നിര്‍മിക്കപ്പെടുന്ന ഒരു പോഷണമാണ് വൈറ്റമിന്‍ ഡി. ഇതിനു പുറമേ ഭക്ഷണത്തിലൂടെയും നാം വൈറ്റമിന്‍ ഡി ശരീരത്തിലെത്തിക്കുന്നു. കാല്‍സിഫെറോള്‍ എന്നു കൂടി അറിയപ്പെടുന്ന വൈറ്റമിന്‍ ഡി ശക്തമായ എല്ലുകള്‍ക്കും പല്ലുകള്‍ക്കും അത്യാവശ്യമാണ്. കാല്‍സ്യം ആഗീരണം ചെയ്യാന്‍

നമ്മുടെ ശരീരത്തില്‍ വെയില്‍ ഏല്‍ക്കുമ്പോള്‍ നിര്‍മിക്കപ്പെടുന്ന ഒരു പോഷണമാണ് വൈറ്റമിന്‍ ഡി. ഇതിനു പുറമേ ഭക്ഷണത്തിലൂടെയും നാം വൈറ്റമിന്‍ ഡി ശരീരത്തിലെത്തിക്കുന്നു. കാല്‍സിഫെറോള്‍ എന്നു കൂടി അറിയപ്പെടുന്ന വൈറ്റമിന്‍ ഡി ശക്തമായ എല്ലുകള്‍ക്കും പല്ലുകള്‍ക്കും അത്യാവശ്യമാണ്. കാല്‍സ്യം ആഗീരണം ചെയ്യാന്‍ സഹായിക്കുന്ന വെറ്റമിന്‍ ഡി പല്ല് കേടാകുന്നതും പോട് വരുന്നതും മോണരോഗങ്ങളും തടയുന്നു.
വൈറ്റമിന്‍ ഡിയുടെ മറ്റ് ആരോഗ്യ ഗുണങ്ങള്‍ ഇനി പറയുന്നവയാണ്.
1. പ്രതിരോധശേഷി വര്‍ധിപ്പിക്കും
ശരീരത്തിലെ നീര്‍ക്കെട്ട് കുറയ്ക്കാനും പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും വൈറ്റമിന്‍ ഡി സഹായിക്കുന്നു. ശരീരത്തില്‍ കുറഞ്ഞ തോതില്‍ വൈറ്റമിന്‍ ഡി ഉള്ളവര്‍ക്കും ശ്വാസകോശ അണുബാധ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്ക് സാധ്യത അധികമാണെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
2. പ്രമേഹ നിയന്ത്രണം
ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹത്തിന്റെ നിയന്ത്രണത്തിലും വൈറ്റമിന്‍ ഡി സഹായകമാണ്. ആറ് മാസം വൈറ്റമിന്‍ ഡി സപ്ലിമെന്റുകള്‍ നല്‍കുന്നതിലൂടെ രോഗികളില്‍ ഇന്‍സുലിന്‍ സംവേദനത്വം മെച്ചപ്പെടുത്താന്‍ സാധിക്കുമെന്ന് യൂറോപ്യന്‍ ജേണല്‍ ഓഫ് എന്‍ഡോക്രൈനോളജിയില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.
Read Also: എത്ര ശ്രമിച്ചിട്ടും കൊളസ്ട്രോള്‍ കുറയുന്നില്ലേ? കാരണങ്ങള്‍ ഇവയാകാം
3. ഭാരം കുറയ്ക്കും
ഉയര്‍ന്ന ശരീരഭാരം ഉള്ളവര്‍ക്ക് ശരീരത്തില്‍ വൈറ്റമിന്‍ ഡി തോത് കുറവായിരിക്കുമെന്ന് പല പഠനങ്ങളും പറയുന്നു. വൈറ്റമിന്‍ ഡിയും കാല്‍സ്യവും നിയന്ത്രിത ഭക്ഷണക്രമത്തോടൊപ്പം നല്‍കുന്നത് ഭാരം കുറയ്ക്കാന്‍ സഹായകമാണെന്ന് ഡയറ്റീഷ്യന്മാര്‍ ചൂണ്ടിക്കാട്ടുന്നു.
4. ഹൃദ്രോഗ സാധ്യത കുറയ്ക്കും
ഹൃദയസ്തംഭനം, പക്ഷാഘാതം, ഉയര്‍ന്ന രക്തസമ്മര്‍ദം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാനും വൈറ്റമിന്‍ ഡി സഹായിക്കും. അമേരിക്കയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിന്റെ അഭിപ്രായത്തില്‍ ഒരു വയസ്സ് മുതലുള്ളവര്‍ക്ക് പ്രതിദിനം 10 മൈക്രോഗ്രാം വൈറ്റമിന്‍ ഡി ആവശ്യമാണ്. സൂര്യപ്രകാശത്തിലൂടെയും ഭക്ഷണക്രമത്തിലൂടെയും ആവശ്യത്തിന് വൈറ്റമിന്‍ ഡി ലഭിക്കാത്തവര്‍ക്ക് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം സപ്ലിമെന്റുകളെയും ഇതിനായി ആശ്രയിക്കാവുന്നതാണ്.
Content Summary: Why you should add Vitamin D rich foods in your regular diet plan