പ്രമേഹരോഗികളെ സംബന്ധിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിർത്തുക എന്നത് പ്രധാനമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർന്നാൽ അത് ജീവനു തന്നെ ആപത്തായേക്കാം. അതുകൊണ്ട് പ്രമേഹരോഗികൾ ജീവിതശൈലിയിലും ഭക്ഷണശീലങ്ങളിലും മാറ്റം കൊണ്ടു വരേണ്ടത് അത്യാവശ്യമാണ്. പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രമേഹരോഗികളെ സംബന്ധിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിർത്തുക എന്നത് പ്രധാനമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർന്നാൽ അത് ജീവനു തന്നെ ആപത്തായേക്കാം. അതുകൊണ്ട് പ്രമേഹരോഗികൾ ജീവിതശൈലിയിലും ഭക്ഷണശീലങ്ങളിലും മാറ്റം കൊണ്ടു വരേണ്ടത് അത്യാവശ്യമാണ്. 

ADVERTISEMENT

പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിന് പ്രധാന പങ്കാണുള്ളത്. നാരുകൾ ധാരാളം അടങ്ങിയതും, അന്നജവും പ്രോട്ടീനും അടങ്ങിയതുമായ ഭക്ഷണം പ്രമേഹരോഗികൾക്ക് അനുയോജ്യമാണ്. 

ADVERTISEMENT

പച്ചനിറത്തിലുള്ള പച്ചക്കറികള്‍ ദിവസവും കഴിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കും എന്നാണ് പോഷകാഹാരവിദഗ്ധർ പറയുന്നത്. പ്രമേഹമുള്ളവർക്ക് സൂപ്പർ ഫുഡ് എന്നു വിളിക്കാവുന്നതും എളുപ്പത്തിൽ ലഭ്യമായതുമായ ബീൻസ് ഒരു മികച്ച ഭക്ഷണമാണ്. 

Read Also: വൈറ്റമിന്‍ ഡി ചേര്‍ന്ന വിഭവങ്ങള്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തണം: കാരണങ്ങള്‍ ഇവ

ADVERTISEMENT

ഗ്ലൈസെമിക് ഇൻഡെക്സ് കുറഞ്ഞ ബീൻസ്, സ്റ്റാർച്ച് അടങ്ങിയ മറ്റ് ഭക്ഷണങ്ങളെക്കാൾ പ്രമേഹം നിയന്ത്രിക്കാൻ മികച്ചതാണെന്ന് അമേരിക്കൻ ഡയബറ്റിസ് അസോസിയേഷൻ പറയുന്നു. പ്രോട്ടീനും ഫൈബറും ധാരാളം അടങ്ങിയ ബീൻസ്, പ്രമേഹരോഗികൾ ദിവസവും ഒരു നേരമെങ്കിലും കഴിക്കണം. 

ടൈപ്പ് 2 പ്രമേഹമുള്ള മുതിർന്നവരിൽ ബീൻസ് കഴിച്ചവരിൽ രക്തത്തിലെ പഞ്ചസാരയുടെ തോത് ഉയർന്നില്ല എന്ന് ‘ന്യൂട്രീഷൻ’ േജണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ഏഷ്യൻ, മധ്യകിഴക്കൻ, മെഡിറ്ററേനിയൻ, ലാറ്റിൻ അമേരിക്കൻ ഭക്ഷണങ്ങളിലെല്ലാം ബീൻസ് ഉൾപ്പെടുന്നതിനാൽ പ്രമേഹമുള്ളവർക്ക് ബീൻസ് ഉപയോഗിക്കുന്നത് രോഗം നിയന്ത്രിക്കാൻ സഹായിക്കുനെന്ന് ഗവേഷകർ പറയുന്നു. 

ബീൻസിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇതിൽ പൂരിത കൊഴുപ്പുകൾ ഇല്ല. മാത്രമല്ല നാരുകൾ ധാരാളം അടങ്ങിയിട്ടുമുണ്ട്. ഇതാണ് ബീൻസിനെ ഒരു ആരോഗ്യഭക്ഷണമാക്കുന്നത്. ചോറ്, ഉരുളക്കിഴങ്ങ് തുടങ്ങിയ സ്റ്റാർച്ച് അടങ്ങിയ ഭക്ഷണങ്ങളേക്കാളധികം പ്രോട്ടീൻ ബീൻസിലുണ്ട്. ബീൻസിൽ സോല്യുബിൾ ഫൈബർ ധാരാളം ഉള്ളതിനാൽ ദഹനം മെച്ചപ്പെടുത്താനും ഉദരാരോഗ്യത്തിനും സഹായിക്കും. ഒപ്പം ഇൻസുലിൻ പ്രതിരോധം കുറയ്ക്കുകയും ചെയ്യും.

Content Summary: Eat beans daily to bring down blood sugar levels