കരളിന് താഴെയായി കാണപ്പെടുന്ന ചെറിയ അവയവമാണ് പിത്താശയം അഥവാ ഗാള്‍ ബ്ലാഡര്‍. കരള്‍ ഉൽപാദിപ്പിക്കുന്ന ബൈല്‍ ദ്രാവകത്തെ ശേഖരിച്ചു വയ്ക്കുകയാണ് പിത്താശയത്തിന്‍റെ പ്രധാന ജോലി. നാം കൊഴുപ്പുള്ള ഭക്ഷണം കഴിക്കുമ്പോൾ പിത്താശയം ചുരുങ്ങുകയും ബൈല്‍ ദ്രാവകം ബൈല്‍ ഡക്ട് വഴി ചെറുകുടലിലേക്ക് എത്തുകയും ചെയ്യും. പാതി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കരളിന് താഴെയായി കാണപ്പെടുന്ന ചെറിയ അവയവമാണ് പിത്താശയം അഥവാ ഗാള്‍ ബ്ലാഡര്‍. കരള്‍ ഉൽപാദിപ്പിക്കുന്ന ബൈല്‍ ദ്രാവകത്തെ ശേഖരിച്ചു വയ്ക്കുകയാണ് പിത്താശയത്തിന്‍റെ പ്രധാന ജോലി.  നാം കൊഴുപ്പുള്ള ഭക്ഷണം കഴിക്കുമ്പോൾ  പിത്താശയം ചുരുങ്ങുകയും  ബൈല്‍ ദ്രാവകം ബൈല്‍ ഡക്ട് വഴി ചെറുകുടലിലേക്ക് എത്തുകയും ചെയ്യും. പാതി ദഹിച്ച ആഹാരവുമായി കലരുന്ന ബൈല്‍ കൊഴുപ്പിനെ വിഘടിപ്പിക്കാന്‍ സഹായിക്കും. ചിലപ്പോള്‍ ബൈല്‍ ദ്രാവകത്തില്‍ അമിതമായ തോതില്‍ കൊളസ്ട്രോളോ ബിലിറൂബിനോ ഉണ്ടാകുമ്പോഴോ  ആവശ്യത്തിന് ബൈല്‍ സാള്‍ട്ട് ഇല്ലാതെ വരികയോ ചെയ്യുമ്പോൾ  ചെറിയ കല്ലുകള്‍ പിത്താശയത്തില്‍ രൂപപ്പെടാറുണ്ട്. ഗാള്‍ സ്റ്റോണുകള്‍ എന്നാണ് ഇവയ്ക്ക് പേര്. പിത്താശയം ബൈല്‍ ദ്രാവകത്തെ പൂര്‍ണമായും പുറന്തള്ളാതിരിക്കുമ്പോഴും ഗാള്‍ സ്റ്റോണുകള്‍ രൂപപ്പെടാം. 

ADVERTISEMENT

ഗാള്‍ സ്റ്റോണുകള്‍ ചിലപ്പോള്‍ ലക്ഷണങ്ങളൊന്നും ഉണ്ടാക്കാറില്ല. ഇവയെ നിശ്ശബ്ദ ഗാള്‍ സ്റ്റോണുകള്‍ എന്നു വിളിക്കുന്നു. ഇവ ബൈലിന്‍റെ ഒഴുക്കിനെയോ കരളിന്‍റെയോ പിത്താശയത്തിന്‍റെയോ പാന്‍ക്രിയാസിന്‍റെയോ പ്രവര്‍ത്തനത്തെയോ തടസ്സപ്പെടുത്തുന്നില്ല. എന്നാല്‍ ചില ഗാള്‍ സ്റ്റോണുകള്‍ ബൈല്‍ ഡക്ടില്‍ തടസ്സം സൃഷ്ടിക്കുകയും 

പിത്താശയത്തിലെ ബൈലിന്‍റെ തോത് വര്‍ധിക്കാന്‍ ഇടയാക്കുകയും ചെയ്യും. ഇതിന് ഗാള്‍ ബ്ലാഡര്‍ അറ്റാക്ക് എന്നും ബൈലിയറി കോളിക് എന്നുമെല്ലാം വിളിക്കാറുണ്ട്. ഇവ വയറിന്‍റെ മുകളില്‍ വലത് ഭാഗത്തായി വേദന ഉണ്ടാക്കാം. ചിലപ്പോള്‍ ഈ വേദന മണിക്കൂറുകള്‍ നീണ്ടു നിന്നേക്കാം. കനത്ത ഭക്ഷണം കഴിപ്പിനോ ശേഷമോ വൈകുന്നേരങ്ങളിലോ രാത്രിയിലോ ഒക്കെയാണ് ഗാള്‍ബ്ലാഡര്‍ അറ്റാക്ക് സാധാരണ ഗതിയില്‍ ഉണ്ടാകുക. പിത്താശയത്തിലെ കല്ലുകള്‍ നീങ്ങുകയോ ബൈല്‍ ഡക്ടില്‍ തടസ്സം സൃഷ്ടിക്കാതിരിക്കുമ്പോഴോ  ഇത് നില്‍ക്കുന്നതാണ്. എന്നാല്‍ ഇത്തരത്തില്‍ മണിക്കൂറുകള്‍ ബൈല്‍ ഡക്ടുകള്‍ തടസ്സപ്പെടുന്നത് പല തരത്തിലുള്ള രോഗസങ്കീര്‍ണതകള്‍ ഉണ്ടാക്കാം. 

ADVERTISEMENT

ഗാള്‍ ബ്ലാഡര്‍ അറ്റാക്കിന്‍റെ സമയത്തോ ശേഷമോ ഇനി പറയുന്ന ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഡോക്ടറെ കാണേണ്ടതാണ്.

1. വയറിലെ വേദന മണിക്കൂറുകള്‍ നീണ്ടു നില്‍ക്കുക

2. ഛര്‍ദ്ദി, ഓക്കാനം

ADVERTISEMENT

3. ചെറിയ തോതില്‍ പനിയും കുളിരും

4. ചര്‍മവും കണ്ണിന്‍റെ വെള്ളയും മഞ്ഞ നിറമാകുന്ന അവസ്ഥ 

5. ചായയുടെ നിറത്തില്‍ മൂത്രവും നിറം മങ്ങിയ മലവും

ഇത് പിത്താശയത്തിനോ കരളിനോ പാന്‍ക്രിയാസിനോ അണുബാധയോ നീര്‍ക്കെട്ടോ ഉണ്ടായതിന്‍റെ സൂചന നല്‍കുന്നു. ചികിത്സിക്കാതിരുന്നാല്‍ മരണം വരെ സംഭവിക്കാവുന്ന രോഗാവസ്ഥയാണ് ഇത്. ഇആര്‍സിപി, ലാപ്രോസ്കോപിക് കോളെകിസ്റ്റെക്ടോമി, ലിത്തോട്രിപ്സി, കൊളാഞ്ചിയോസ്കോപ്പി തുടങ്ങി സങ്കീര്‍ണ്ണത കുറഞ്ഞ നിരവധി ശസ്ത്രക്രിയകള്‍ പിത്താശയത്തിലെ കല്ലുകള്‍ നീക്കം ചെയ്യാന്‍ ഇന്ന് ലഭ്യമാണ്.  

Content Summary: Bile Stones: Causes, Symptoms and treatment

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT