വൈറ്റമിന്‍ സി അഭാവം ഈ ആറ് പ്രശ്നങ്ങളിലേക്ക് നയിക്കും
ശരീരത്തിന്‍റെ ശരിയായ പ്രവര്‍ത്തനത്തിന് വൈറ്റമിനുകളും ധാതുക്കളുമെല്ലാം ശരിയായ അളവില്‍ ലഭിക്കേണ്ടത് അത്യാവശ്യമാണ്. ഇക്കൂട്ടത്തില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരു പോഷണമാണ് വൈറ്റമിന്‍ സി. ശരീരത്തിന്‍റെ പ്രതിരോധശേഷി മെച്ചപ്പെടുത്താനും രോഗങ്ങളില്‍ നിന്ന് വേഗം മുക്തി നേടാനുമെല്ലാം വൈറ്റമിന്‍ സി

ശരീരത്തിന്‍റെ ശരിയായ പ്രവര്‍ത്തനത്തിന് വൈറ്റമിനുകളും ധാതുക്കളുമെല്ലാം ശരിയായ അളവില്‍ ലഭിക്കേണ്ടത് അത്യാവശ്യമാണ്. ഇക്കൂട്ടത്തില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരു പോഷണമാണ് വൈറ്റമിന്‍ സി. ശരീരത്തിന്‍റെ പ്രതിരോധശേഷി മെച്ചപ്പെടുത്താനും രോഗങ്ങളില്‍ നിന്ന് വേഗം മുക്തി നേടാനുമെല്ലാം വൈറ്റമിന്‍ സി സഹായിക്കുന്നു. എന്നാല്‍ ഇന്ത്യയിലെ ജനസംഖ്യയില്‍ നല്ലൊരു ശതമാനത്തിന് വൈറ്റമിന്‍ സി അഭാവമുണ്ടെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. ഇതു മൂലം ശരീരത്തിന് ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ഇനി പറയുന്നവയാണ്.
1. ജലദോഷവും അണുബാധകളും
ജലദോഷം, പനി തുടങ്ങിയ സീസണല്‍ രോഗങ്ങളെ ലഘൂകരിക്കുന്നതില്‍ വൈറ്റമിന്‍ സിയുടെ സ്ഥാനം നിര്‍ണായകമാണ്. ഇതിന്‍റെ അഭാവം നേരിടുന്ന വ്യക്തികള്‍ക്ക് പലപ്പോഴും രോഗങ്ങള്‍ വിട്ടുമാറാറില്ല. ജലദോഷ പനികള്‍ തീവ്രമാകാതിരിക്കാനും പെട്ടെന്ന് മാറാനും വൈറ്റമിന്‍ സി സപ്ലിമെന്‍റുകള്‍ ഫലപ്രദമാണ്.
2. പ്രമേഹം
പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം എന്നിങ്ങനെയുള്ള ജീവിതശൈലി രോഗങ്ങളുള്ളവര്‍ക്കും വൈറ്റമിന്‍ സി ഗുണകരമാണ്. രക്തത്തിലെ പഞ്ചസാരയുടെ തോതിനെയും ലിപിഡ് പ്രൊഫൈലിനെയും വൈറ്റമിന്‍ സി മെച്ചപ്പെടുത്തും. പ്രമേഹ രോഗികള്‍ക്ക് പ്രമേഹമില്ലാത്തവരെ അപേക്ഷിച്ച് വൈറ്റമിന്‍ സി തോത് 30 ശതമാനം കുറവായിരിക്കുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
3. ഹൃദ്രോഗം
വൈറ്റമിന്‍ സി അഭാവം ഹൃദ്രോഗത്തിനുളള സാധ്യതയും വര്‍ധിപ്പിക്കും. ഉയര്‍ന്ന രക്തസമ്മര്‍ദമുള്ള രോഗികളില്‍ അവയവ നാശം തടുക്കാനും രക്തം ക്ലോട്ട് ചെയ്യുന്നതിനെ നിയന്ത്രിക്കാനും വൈറ്റമിന്‍ സി സഹായിക്കും.
4. വിളര്‍ച്ച
ശരീരത്തിലേക്ക് അയണ്‍ ആഗീരണം ചെയ്യപ്പെടാന്‍ വൈറ്റമിന്‍ സി സഹായിക്കുന്നതാണ്. വൈറ്റമിന്‍ സി കുറവുള്ളവര്‍ക്ക് ഇതിനാല്‍ തന്നെ അയണ്‍ തോത് കുറഞ്ഞ് വിളര്‍ച്ചയുണ്ടാകാന്‍ സാധ്യതയുണ്ട്.
5. പല്ലുകള്‍ക്കും കേട്
മുറിവുകള്‍ ഉണങ്ങാനും പല്ലുകളുടെയും മോണയുടെയും ആരോഗ്യം നിലനിര്‍ത്താനും സഹായിക്കുന്ന പോഷണമാണ് വൈറ്റമിന്‍ സി. ഇതിന്‍റെ അഭാവം വായ്ക്കുളളിലും പലവിധ പ്രശ്നങ്ങള്‍ക്ക് കാരണമാകാം.
6. ന്യുമോണിയ
ന്യുമോണിയ ബാധിക്കപ്പെട്ട രോഗികളില്‍ ആശുപത്രി വാസത്തിന്‍റെ ദൈര്‍ഘ്യം കുറയ്ക്കാന്‍ വൈറ്റമിന്‍ സി സഹായകമാണ്. ഇതിനാല്‍ ഇത്തരം അണുബാധകള്‍ വരുമ്പോൾ വൈറ്റമിന്‍ സിയുടെ തോത് പരിശോധിക്കാനും ആവശ്യമെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം വൈറ്റമിന്‍ സി ഗുളികകള്‍ കഴിക്കാനും ശ്രദ്ധിക്കേണ്ടതാണ്.
ഓറഞ്ച്, കിവി, നാരങ്ങ, മുന്തിരിങ്ങ പോലുള്ള സിട്രസ് പഴങ്ങള്‍, ക്യാപ്സിക്കം, സ്ട്രോബെറി, തക്കാളി, ബ്രോക്കളി, കാബേജ്, കോളിഫ്ളവര്‍ എന്നിവയെല്ലാം വൈറ്റമിന്‍ സിയുടെ സമ്പന്ന സ്രോതസ്സുകളാണ്.
Content Summary: Vitamin C deficiency related health issues