ജൂണിലെ മൂന്നാമത്തെ വ്യാഴാഴ്ച ലോക കിഡ്നി കാൻസർ ദിനമായി ആചരിച്ചു വരുന്നു. ജൂൺ 15 നാണ് ഈ വർഷത്തെ ദിനാചരണം. പഠനങ്ങൾ അനുസരിച്ച് ലോകത്ത് 14–ാം സ്ഥാനമാണ് കിഡ്നി കാൻസറിനുളളത്. 2020 ൽ മാത്രം 4,31,288 പേരാണ് ഈ രോഗം ബാധിച്ചത്. മരണനിരക്ക് 41.58 ശതമാനമാണ്. സ്ത്രീകളെക്കാൾ പുരുഷന്മാർക്കാണ് കിഡ്നി കാൻസർ വരാനുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജൂണിലെ മൂന്നാമത്തെ വ്യാഴാഴ്ച ലോക കിഡ്നി കാൻസർ ദിനമായി ആചരിച്ചു വരുന്നു. ജൂൺ 15 നാണ് ഈ വർഷത്തെ ദിനാചരണം. പഠനങ്ങൾ അനുസരിച്ച് ലോകത്ത് 14–ാം സ്ഥാനമാണ് കിഡ്നി കാൻസറിനുളളത്. 2020 ൽ മാത്രം 4,31,288 പേരാണ് ഈ രോഗം ബാധിച്ചത്. മരണനിരക്ക് 41.58 ശതമാനമാണ്. സ്ത്രീകളെക്കാൾ പുരുഷന്മാർക്കാണ് കിഡ്നി കാൻസർ വരാനുള്ള സാധ്യത കൂടുതൽ. 

ADVERTISEMENT

‘കിഡ്നി കാൻസറിനൊപ്പം ജീവിക്കുന്നതിനെക്കുറിച്ച് നമുക്ക് സംസാരിക്കേണ്ടതുണ്ട്’ എന്നതാണ് ഈ വർഷത്തെ തീം. നല്ല പോഷകങ്ങൾ, ചികിത്സയുടെ പാർശ്വഫലങ്ങൾ, സോഷ്യൽ നെറ്റ്‌വർക്കുകളുടെ പ്രാധാന്യം ഇവ പ്രചരിപ്പിക്കലാണ് ഇത്തവണത്തെ ലക്ഷ്യം. 

കിഡ്നി കാൻസറിനെക്കുറിച്ച് ആളുകളിൽ അവബോധം ഉണ്ടാക്കുക, രോഗനിർണയം, രോഗം വരാതെ തടയൽ, ചികിത്സ എന്നിവയെല്ലാം ദിനാചരണത്തിന്റെ ലക്ഷ്യമാണ്. രോഗത്തിന്റെ ലക്ഷണങ്ങളെക്കുറിച്ച് പൊതുജനങ്ങളെ മനസ്സിലാക്കുകയും സമയത്ത് വൈദ്യസഹായം തേടാൻ പ്രോത്സാഹിപ്പിക്കുക എന്നതും ദിനാചരണത്തിന്റെ ലക്ഷ്യങ്ങളിൽ പെടുന്നു. 

ADVERTISEMENT

കിഡ്നി കാൻസറിന്റെ 7 ലക്ഷണങ്ങൾ

1. മൂത്രത്തിൽ രക്തം

പിങ്ക്, ചുവപ്പ്, ഇരുണ്ട നിറത്തിലുള്ള മൂത്രം, മൂത്രത്തിൽ രക്തത്തിന്റെ അംശം ഇത് കിഡ്നി കാൻസറിന്റെ വളരെ സാധാരണമായ ഒരു ലക്ഷണമാണ്. 

2. നീണ്ടു നിൽക്കുന്ന വേദന

ADVERTISEMENT

വശങ്ങളിൽ പുറത്ത്, വയറിൽ പ്രത്യേകിച്ച് ഒരു വശത്ത് തുടർച്ചയായ വേദന കിഡ്നി കാൻസറിന്റെ ലക്ഷണമാകാം. 

3. ശരീരഭാരം കുറയുക

പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ തന്നെ ശരീരഭാരം കുറയുന്നത് കിഡ്നി കാൻസർ ഉൾപ്പെടെ പല രോഗങ്ങളുടെയും ലക്ഷണമാണ്. 

4. മുഴ

വയറിലും ശരീരത്തിന്റെ വശങ്ങളിലും സ്പർശിച്ചാലറിയാവുന്ന സ്പഷ്ടമായ മുഴയോ വീക്കമോ ഉണ്ടെങ്കിൽ അത് കിഡ്നി കാൻസറിന്റെ ലക്ഷണമാകാം. 

5. ക്ഷീണം, തളർച്ച

തുടർച്ചയായി ക്ഷീണവും തളർച്ചയും ഉണ്ടാകുന്നതും ആകെ സുഖമില്ലായ്മ അനുഭവപ്പെടുന്നതും കിഡ്നി കാൻസറിന്റെ ലക്ഷണമാകാം. 

6. മൂത്രമൊഴിക്കുന്നതിൽ മാറ്റം

മൂത്രമൊഴിക്കുന്ന ശീലത്തിൽ എന്തെങ്കിലും പ്രകടമായ മാറ്റം വന്നിട്ടുണ്ടോ എന്ന് ശ്രദ്ധിക്കുക. ഇത് ഇടയ്ക്കിടെ മൂത്രമൊഴിക്കുന്നതാകാം, എപ്പോഴും മൂത്രമൊഴിക്കാൻ തോന്നലുണ്ടാകുകയോ മൂത്രം പോകാൻ പ്രയാസം തോന്നുകയോ ചെയ്യുന്നതും ആവാം. 

7. ഉദരത്തിൽ വീക്കവും മുഴയും

കിഡ്നി കാൻസർ ചിലപ്പോൾ ഉദരത്തിൽ വീക്കവും മുഴയും ഉണ്ടാകാൻ കാരണമാകും. കിഡ്നി വികസിക്കുന്നതു മൂലമോ മുഴകള്‍ ഉണ്ടാകുന്നതു മൂലമോ ആകാം ഉദരത്തില്‍ വീക്കം ഉണ്ടാകുന്നത്. 

ഈ പറഞ്ഞ ലക്ഷണങ്ങളെല്ലാം കിഡ്നി കാൻസർ കൂടാതെ മറ്റ് രോഗങ്ങളുടേതും ആകാം. ഈ ലക്ഷണങ്ങൾ ഉണ്ടെങ്കില്‍ തീർച്ചയായും വൈദ്യപരിശോധന നടത്തേണ്ടതാണ്. നേരത്തെ രോഗനിർണയം നടത്തിയാൽ കിഡ്നി കാൻസർ ചികിത്സിച്ചു മാറ്റാൻ സാധിക്കും.

Content Summary: World Kidney Cancer Day 2023; Signs you must not ignore