ആരോഗ്യം നിലനിർത്തുന്നതിൽ ഒരു പ്രധാനപങ്കുവഹിക്കുന്ന പോഷകമാണ് വൈറ്റമിൻ ബി. ഊർജത്തിന്റെ ഉപാപചയം, നാഡികളുടെ ആരോഗ്യം, അരുണരക്താണുക്കളുടെ ഉൽപാദനം തുടങ്ങി നിരവധി ശാരീരികപ്രവർത്തനങ്ങൾക്ക് വൈറ്റമിൻ ബി ആവശ്യമാണ്. മുഴുധാന്യങ്ങൾ, പയർവർഗങ്ങൾ, ഇലക്കറികൾ, പാലുൽപന്നങ്ങൾ, ഇറച്ചി, മുട്ട തുടങ്ങിയ സമീകൃതഭക്ഷണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആരോഗ്യം നിലനിർത്തുന്നതിൽ ഒരു പ്രധാനപങ്കുവഹിക്കുന്ന പോഷകമാണ് വൈറ്റമിൻ ബി. ഊർജത്തിന്റെ ഉപാപചയം, നാഡികളുടെ ആരോഗ്യം, അരുണരക്താണുക്കളുടെ ഉൽപാദനം തുടങ്ങി നിരവധി ശാരീരികപ്രവർത്തനങ്ങൾക്ക് വൈറ്റമിൻ ബി ആവശ്യമാണ്. മുഴുധാന്യങ്ങൾ, പയർവർഗങ്ങൾ, ഇലക്കറികൾ, പാലുൽപന്നങ്ങൾ, ഇറച്ചി, മുട്ട തുടങ്ങിയ സമീകൃതഭക്ഷണം കഴിക്കുന്നത് ഈ വൈറ്റമിനുകൾ ശരീരത്തിലെത്താൻ സഹായിക്കും. എന്നാൽ ഭക്ഷണനിയന്ത്രണമോ ചില രോഗാവസ്ഥയോ ഉള്ളവരിൽ സപ്ലിമെന്റുകൾ ആവശ്യമായി വരും. ഇവർ ആരോഗ്യവിദഗ്ധനെ സമീപിച്ച് ആവശ്യമായ വൈറ്റമിൻ ബി സപ്ലിമെന്റുകൾ എടുക്കണം. വൈറ്റമിൻ ബി1 മുതൽ വിറ്റമിൻ ബി 12 വരെ ആറ് വ്യത്യസ്തയിനം ബി വൈറ്റമിനുകൾ ഉണ്ട്. അവയുടെ ആരോഗ്യ ഗുണങ്ങൾ അറിയാം.

ADVERTISEMENT

വൈറ്റമിൻ ബി1 

തയാമിൻ എന്നും അറിയപ്പെടുന്ന വൈറ്റമിൻ ബി1 അന്നജത്തെ ഊർജമാക്കി മാറ്റുന്നതിൽ നിർണായക പങ്കു വഹിക്കുന്നു. നാഡീവ്യവസ്ഥ, പേശികൾ, ഹൃദയം ഇവയുടെ ശരിയായപ്രവർത്തനത്തിനും ഇത് ആവശ്യമാണ്. ചര്‍മം, തലമുടി, കണ്ണ് ഇവയുടെ ആരോഗ്യം നിലനിർത്താനും തയാമിൻ സഹായിക്കുന്നു. ഇതു കൂടാതെ തലച്ചോറിന്റെ പ്രവർത്തനവും ഓർമശക്തിയും മെച്ചപ്പെടുത്തുന്നതിലും പ്രധാന പങ്കു വഹിക്കുന്നു. 

വൈറ്റമിൻ ബി 2 

ADVERTISEMENT

വൈറ്റമിൻ ബി 2 അഥവാ റൈബോഫ്ലേവിൻ കണ്ണിന്റെയും ചർമത്തിന്റെയും ആരോഗ്യം നിലനിർത്താൻ ആവശ്യമാണ്. അരുണരക്താണുക്കളുടെ ഉൽപാദനത്തിന് സഹായിക്കുകയും ഊർജത്തിന്റെ ഉപാപചയം സാധ്യമാക്കുകയും ചെയ്യുന്നു. ഓക്സീകരണ സമ്മർദത്തിൽ നിന്നു സംരക്ഷണമേകുന്ന ആന്റി ഓക്സിഡന്റായും റൈബോഫ്ലേവിൻ പ്രവർത്തിക്കുന്നു. കൂടാതെ മറ്റ് വൈറ്റമിനുകളായ ബി 6, ഫോളേറ്റ് എന്നിവയുടെ ഉപാപചയപ്രവർത്തനത്തിനു സഹായിക്കുകയും ചെയ്യുന്നു. 

വൈറ്റമിൻ ബി 3

നിയാസിൻ അഥവാ വൈറ്റമിൻ ബി 3 ഊർജോൽപാദനത്തിലും കോശങ്ങളുടെ ഉപാപചയ പ്രവർത്തനത്തിലും പങ്കു വഹിക്കുന്നു. ഭക്ഷണത്തെ ഇത് ഊർജമാക്കി മാറ്റാൻ സഹായിക്കുന്നു. ആരോഗ്യകരമായ കൊളസ്ട്രോൾ നില നിർത്തി ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിൽ നിയാസിൻ പ്രധാന പങ്കു വഹിക്കുന്നു. തലച്ചോറിന്റെ ശരിയായ പ്രവർത്തനത്തിനും ബൗദ്ധിക പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. 

ADVERTISEMENT

വൈറ്റമിൻ ബി 5

പാന്റോതെനിക് ആസിഡ് അഥവാ വൈറ്റമിൻ ബി 5, കൊഴുപ്പ്, പ്രോട്ടീൻ, അന്നജം തുടങ്ങിയവയുടെ സിന്തസിസിന് ആവശ്യമാണ്. ഊർജത്തിന്റെ ഉപാപചയപ്രവർത്തനത്തിൽ ഇത് പ്രധാന പങ്കുവഹിക്കുന്നു. അഡ്രിനൽ ഹോർമോണുകളുടെ ഉൽപാദനത്തിന് സഹായിക്കുന്നു. മുറിവ് ഉണക്കാനും ആരോഗ്യകരമായ ചർമം നിലനിർത്താനും പാന്റോതെനിക് ആസിഡ് സഹായിക്കുന്നു. 

വൈറ്റമിൻ ബി 6

വൈറ്റമിൻ ബി 6 പിരിഡോക്സിൻ എന്നും അറിയപ്പെടുന്നു. ശരീരത്തിലെ നൂറിൽപരം എൻസൈമുകളുടെ റിയാക്‌ഷനിൽ ഇതിന് പങ്കുണ്ട്. പ്രോട്ടീനുകളുടെ അടിസ്ഥാനശിലകളായ അമിനോആസിഡുകളുടെ ഉപാപചയപ്രവർത്തനത്തിൽ വൈറ്റമിൻ ബി 6 ഒരു പ്രധാന പങ്കു വഹിക്കുന്നു. ഉറക്കത്തെയും മനോനിലയെയും നിയന്ത്രിക്കുന്ന ന്യൂറോട്രാൻസ്മിറ്ററുകളായ സെറോടോണിൻ, ഡോപ്പമിൻ എന്നിവയുടെ ഉൽപാദനത്തിൽ പിരിഡോക്സിന് പങ്കുണ്ട്. ആരോഗ്യപരമായ രോഗപ്രതിരോധ സംവിധാനം നിലനിർത്തുന്നതിനും അരുണരക്താണുക്കളുടെ ഉൽപാദനത്തിലും ഇത് സഹായിക്കുന്നു. 

വൈറ്റമിൻ ബി 12

വൈറ്റമിൻ ബി 12 കൊബാലമിൻ എന്നും അറിയപ്പെടുന്നു. ആരോഗ്യകരമായ നാഡീസംവിധാനം നിലനിര്‍ത്തുന്നതിനും അരുണരക്താണുക്കളുടെ രൂപീകരണത്തിനും ഇത് പ്രധാന പങ്കുവഹിക്കുന്നു. ഡിഎൻഎ സിന്തസിസിൽ പ്രധാന പങ്കു വഹിക്കുന്നതോടൊപ്പം തലച്ചോറിന്റെ പ്രവർത്തനത്തെയും സഹായിക്കുന്നു.

Content Summary: Health benefits of Vitamin B