എപ്പോള്‍ നോക്കിയാലും ക്ഷീണം. എന്ത് ചെയ്യാനും ഒരു ഉഷാറില്ലായ്മ. ഇത്തരം പ്രശ്നങ്ങള്‍ നിങ്ങളെ അലട്ടിയിട്ടുണ്ടോ? 'ടയേര്‍ഡ് ഓള്‍ ദ ടൈം' അഥവാ ടാറ്റ് എന്നാണ് ഈ അവസ്ഥയെ വിളിക്കാറുള്ളത്. പലപ്പോഴും ആവശ്യത്തിന് ഉറക്കം കിട്ടാത്തതാകാം വിട്ടുമാറാത്ത ഈ ക്ഷീണത്തിന് പിന്നിലെ പ്രധാന കാരണം. മുതിര്‍ന്ന ഒരാള്‍ ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എപ്പോള്‍ നോക്കിയാലും ക്ഷീണം. എന്ത് ചെയ്യാനും ഒരു ഉഷാറില്ലായ്മ. ഇത്തരം പ്രശ്നങ്ങള്‍ നിങ്ങളെ അലട്ടിയിട്ടുണ്ടോ? 'ടയേര്‍ഡ് ഓള്‍ ദ ടൈം' അഥവാ ടാറ്റ് എന്നാണ് ഈ അവസ്ഥയെ വിളിക്കാറുള്ളത്. പലപ്പോഴും ആവശ്യത്തിന് ഉറക്കം കിട്ടാത്തതാകാം വിട്ടുമാറാത്ത ഈ ക്ഷീണത്തിന് പിന്നിലെ പ്രധാന കാരണം. മുതിര്‍ന്ന ഒരാള്‍ ഒരു ദിവസം കുറഞ്ഞത് ഏഴ് മുതല്‍ ഒന്‍പത് മണിക്കൂര്‍ വരെ ഉറങ്ങണമെന്നാണ് യുകെയിലെ നാഷനല്‍ ഹെല്‍ത്ത് സര്‍വീസിലെ വിദഗ്ധര്‍ പറയുന്നത്. തുടര്‍ച്ചയായി ഇത്രയും നേരം ഉറങ്ങാന്‍ സാധിക്കാത്തവര്‍ക്ക് ക്ഷീണമുണ്ടാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ മറ്റ് കാരണങ്ങള്‍ കൊണ്ടും ചിലര്‍ക്ക് ഈ വിട്ടുമാറാത്ത ക്ഷീണം ഉണ്ടാകും.അവ ഏതെല്ലാമാണെന്ന് പരിശോധിക്കാം. 

ADVERTISEMENT

1. സ്ലീപ് അപ്നിയ

ഉറക്കത്തിനിടയില്‍ ഇടയ്ക്ക് അല്‍പനേരത്തേക്ക് ശ്വാസം നിലച്ച് പോകുന്ന അവസ്ഥയാണ് സ്ലീപ് അപ്നിയ. ഇത് ഉറക്കത്തിന്‍റെ നിലാവരം കുറയ്ക്കുകയും ക്ഷീണത്തിലേക്ക് നയിക്കുകയും ചെയ്യും. ഉറക്കെയുള്ള കൂര്‍ക്കം വലി, ഇടയ്ക്ക് നിലയ്ക്കുന്ന ശ്വാസം, ശ്വാസംമുട്ടുന്നതു പോലെയുള്ള ശബ്ദങ്ങള്‍ എന്നിവയെല്ലാം സ്ലീപ് അപ്നിയ ലക്ഷണങ്ങളാണ്. 

2. വിളര്‍ച്ച

ADVERTISEMENT

ശരീരത്തില്‍ ആവശ്യത്തിന് ചുവന്ന രക്തകോശങ്ങള്‍ ഇല്ലാത്ത അവസ്ഥയാണ് വിളര്‍ച്ച. ഇത് അമിതമായ ക്ഷീണത്തിലേക്ക് നയിക്കാം. അയണിന്‍റെയോ വൈറ്റമിന്‍ ബി12ന്‍റെയോ അഭാവമാണ് വിളര്‍ച്ചയ്ക്ക് പിന്നിലുള്ള കാരണങ്ങള്‍. ഒരു രക്തപരിശോധനയിലൂടെ ഈ പോഷണങ്ങളുടെ അഭാവം കണ്ടെത്തി ഭക്ഷണക്രമത്തിലൂടെയോ സപ്ലിമെന്‍റുകള്‍ വഴിയോ ഈ പ്രശ്നം പരിഹരിക്കാവുന്നതാണ്. 

3. തൈറോയ്ഡ് പ്രശ്നം

തൈറോയ്ഡ് ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന ഹോര്‍മോണുകളാണ് നമ്മുടെ ചയാപചയത്തെ നിയന്ത്രിക്കുന്നത്. തൈറോയ്ഡ് ആവശ്യത്തിന് ഹോര്‍മോണുകള്‍ ഉൽപാദിപ്പിക്കാത്ത അവസ്ഥയായ ഹൈപോതൈറോയ്ഡിസം ചയാപചയത്തെ മെല്ലെയാക്കാം. ഇത് ക്ഷീണത്തിന് കാരണമാകും. തൈറോയ്ഡ് അമിതമായി ഹോര്‍മോണുകള്‍ ഉൽപാദിപ്പിക്കുന്ന ഹൈപര്‍തൈറോയ്ഡിസവും ചയാപചയത്തെ വര്‍ധിപ്പിച്ച് ക്ഷീണത്തിലേക്ക് നയിക്കാം. തൈറോയ്ഡ് പ്രശ്നങ്ങളും പരിശോധനയിലൂടെ കണ്ടെത്തി ആവശ്യമായി ചികിത്സ തേടാവുന്നതാണ്. 

ADVERTISEMENT

4. പ്രമേഹം

ശരീരം ആവശ്യത്തിന് ഇന്‍സുലിന്‍ ഉൽപാദിപ്പിക്കാതിരിക്കുകയോ ഉൽപാദിപ്പിച്ച ഇന്‍സുലിനെ ശരിയായി പ്രയോജനപ്പെടുത്താവാനാതെ വരികയോ ചെയ്യുന്നത് പ്രമേഹത്തിലേക്ക് നയിക്കുന്നു. ഇത് രക്തത്തില്‍ അമിതമായ തോതില്‍ ഗ്ലൂക്കോസ് കെട്ടിക്കിടക്കാന്‍ കാരണമാകുന്നു. ഗ്ലൂക്കോസിനെ ശരീരം ഊര്‍ജമാക്കി മാറ്റാത്തതിനാല്‍ ക്ഷീണവും അനുഭവപ്പെടാം.  

5. ജീവിതശൈലിയുമായി ബന്ധപ്പെട്ട കാരണങ്ങള്‍

നിര്‍ജലീകരണം ശരീരത്തിന് ക്ഷീണമുണ്ടാക്കുന്ന ഘടകങ്ങളില്‍ ഒന്നാണ്. മോശം ഭക്ഷണക്രമമാണ് മറ്റൊരു കാരണം. മധുരവും സംസ്കരിച്ച ഭക്ഷണങ്ങളും അനാരോഗ്യകരമായ കൊഴുപ്പും ചേര്‍ന്ന ഭക്ഷണക്രമം ശരീരത്തിന് എപ്പോഴും ക്ഷീണമുണ്ടാക്കും. ഇതിന് പകരം പഴങ്ങളും പച്ചക്കറികളും ഹോള്‍ ഗ്രെയ്നുകളും ആരോഗ്യകരമായ കൊഴുപ്പും ചേരുന്ന സന്തുലിതമായ ഭക്ഷണക്രമം തിരഞ്ഞെടുക്കേണ്ടതാണ്. തുടര്‍ച്ചയായി എപ്പോഴും ക്ഷീണം തോന്നുന്നവര്‍ ഡോക്ടറെ കണ്ട് ആവശ്യമായ പരിശോധനകള്‍ നടത്തി അതിനുള്ള കാരണങ്ങള്‍ കണ്ടെത്തേണ്ടതാണ്.

Content Summary: Reasons behind chronic fatigue