രക്തത്തില്‍ നിന്ന് വിഷവസ്തുക്കളെയും മാലിന്യങ്ങളെയും പുറന്തള്ളാനും ദഹനത്തെ സഹായിക്കുന്ന ബൈല്‍ ഉൽപാദിപ്പിക്കാനും പഞ്ചസാരയുടെ തോത് നിയന്ത്രിക്കാനുമെല്ലാം സഹായിക്കുന്ന സുപ്രധാന അവയവമാണ് കരള്‍. എന്നാല്‍ ശരിയായ പരിചരണവും ശ്രദ്ധയും ലഭിക്കാത്തതിനാല്‍ കരള്‍ രോഗം പിടിപെടുന്നവരുടെ എണ്ണം ഇന്ത്യയില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രക്തത്തില്‍ നിന്ന് വിഷവസ്തുക്കളെയും മാലിന്യങ്ങളെയും പുറന്തള്ളാനും ദഹനത്തെ സഹായിക്കുന്ന ബൈല്‍ ഉൽപാദിപ്പിക്കാനും പഞ്ചസാരയുടെ തോത് നിയന്ത്രിക്കാനുമെല്ലാം സഹായിക്കുന്ന സുപ്രധാന അവയവമാണ് കരള്‍. എന്നാല്‍ ശരിയായ പരിചരണവും ശ്രദ്ധയും ലഭിക്കാത്തതിനാല്‍ കരള്‍ രോഗം പിടിപെടുന്നവരുടെ എണ്ണം ഇന്ത്യയില്‍ ഉയരുകയാണെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. കരളിൽ  കൊഴുപ്പടിയുന്ന ഫാറ്റി ലിവര്‍ രോഗമാണ് ഇതില്‍ പ്രധാനപ്പെട്ടത്. മദ്യപാനം മൂലമുള്ള ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗവും മദ്യപാനികള്‍ അല്ലാത്തവര്‍ക്ക് വരുന്ന നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗവുമുണ്ട്. 

ADVERTISEMENT

കരളിനെ ആരോഗ്യത്തോടെ സൂക്ഷിക്കാനും കരള്‍ രോഗങ്ങളെ അകറ്റി നിര്‍ത്താനും ഇനി പറയുന്ന ഏഴ് കാര്യങ്ങള്‍ സഹായിക്കും. 

1. ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരാം. പഴങ്ങളും പച്ചക്കറികളും പച്ചിലകളുമെല്ലാം അടങ്ങിയ പോഷകസമ്പുഷ്ടമായ ഭക്ഷണം കരളിന്‍റെ ആരോഗ്യം നിലനിര്‍ത്തും. 

2. അമിതമായ പഞ്ചസാര ഒഴിവാക്കാം

ADVERTISEMENT

3. ഉപ്പ് കഴിക്കുന്നതിന്‍റെ അളവും പരിമിതപ്പെടുത്താം

4. ശരീരഭാരം നിയന്ത്രിച്ച് നിര്‍ത്തുന്നതില്‍ ശ്രദ്ധിക്കാം. ബോഡി മാസ് ഇന്‍ഡെക്സിന്‍റെ കാര്യത്തില്‍ എപ്പോഴും ശ്രദ്ധവയ്ക്കുക

5. ആരോഗ്യകരമായ ജീവിതത്തിന് നിത്യവും വ്യായാമം ചെയ്യുക

6. മുളപ്പിച്ച പയര്‍വര്‍ഗങ്ങള്‍ കഴിക്കുന്നത് വിഷവസ്തുക്കളെ നീക്കം ചെയ്യാനുള്ള കരളിന്‍റെ ശേഷിയെ മെച്ചപ്പെടുത്തും

ADVERTISEMENT

7. മദ്യപാനം, പുകവലി പോലുള്ള ശീലങ്ങള്‍ ഒഴിവാക്കുക

ഇനി പറയുന്ന അഞ്ച് ഭക്ഷണ വിഭവങ്ങളും കരളിന്‍റെ ആരോഗ്യത്തിന് സഹായകമാണ്. 

1. വെളുത്തുള്ളി

ആന്‍റിഓക്സിഡന്‍റുകളും ആന്‍റി ഇന്‍ഫ്ളമേറ്ററി  ഗുണങ്ങളുമുള്ള വെളുത്തുള്ളി വയറിലെ കൊഴുപ്പ് കത്തിക്കാനും ഭാരം നിയന്ത്രിക്കാനും സഹായിക്കും. ഇത് ഫാറ്റി ലിവര്‍ രോഗത്തിനുള്ള സാധ്യത കുറയ്ക്കും

2. വാള്‍നട്ട്

വാള്‍നട്ട് ഉള്‍പ്പെടെയുള്ള നട്സ് ചേര്‍ന്ന ഭക്ഷണക്രമം ഓക്സിഡേറ്റീവ് സ്ട്രെസിനെയും ഇന്‍സുലിന്‍ പ്രതിരോധത്തെയും നീര്‍ക്കെട്ടിനെയും കുറയ്ക്കും. ഒമേഗ-3 ഫാറ്റി ആസിഡുകളും ഇതില്‍ അടങ്ങിയിരിക്കുന്നു. 

3. ഫ്ളാക്സ് വിത്തുകള്‍

ഒമേഗ-3 ഫാറ്റി ആസിഡുകള്‍ സമൃദ്ധമായി അടങ്ങിയിരിക്കുന്ന ഫ്ളാക്സ് വിത്തുകള്‍ ഹെപാറ്റിക് ലിപിഡുകളെ കുറച്ച് കരളിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. 

4. സ്റ്റീല്‍ കട്ട് ഓട്സ്

സ്റ്റീല്‍ കട്ട് ഓട്സില്‍ അടങ്ങിയിരിക്കുന്ന ഫൈബറും കരള്‍ രോഗങ്ങളെ പ്രതിരോധിക്കാന്‍ സഹായകമാണ്. 

5.  ഗാര്‍ഡന്‍ ക്രെസ് വിത്തുകള്‍

മോണോസാച്ചുറേറ്റഡ് കൊഴുപ്പും ഒമേഗ-3 ഫാറ്റി ആസിഡും അടങ്ങിയ ഗാര്‍ഡന്‍ ക്രെസ് വിത്തുകളും കരളില്‍ കൊഴുപ്പടിയാതിരിക്കാന്‍ സഹായിക്കും.

Content Summary: Fatty Liver Diseases On The Rise In India: 7 Ways To Detox Your Liver