മഴക്കാലമായതോടെ കുട്ടികളിലെ സ്ഥിരം കലാപരിപാടിയായി ജലദോഷം മാറിയിട്ടുണ്ട്. കുട്ടികളിൽ ഒട്ടുമിക്കവാറും വൈറസ് മൂലമാണു ജലദോഷം ഉണ്ടാകുക. ഇങ്ങനെയുള്ള ജലദോഷം പെട്ടെന്ന് മറ്റുള്ളവരിലേക്കു പടരുകയും ചെയ്യും. പ്രതിരോധശേഷി കുറവുള്ളവരിൽ ഇതു പനിയും തൊണ്ടയിൽ അണുബാധയുമായി തേഴേക്ക് വ്യാപിച്ച്, ശ്വാസകോശത്തിൽ അണുബാധ–

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഴക്കാലമായതോടെ കുട്ടികളിലെ സ്ഥിരം കലാപരിപാടിയായി ജലദോഷം മാറിയിട്ടുണ്ട്. കുട്ടികളിൽ ഒട്ടുമിക്കവാറും വൈറസ് മൂലമാണു ജലദോഷം ഉണ്ടാകുക. ഇങ്ങനെയുള്ള ജലദോഷം പെട്ടെന്ന് മറ്റുള്ളവരിലേക്കു പടരുകയും ചെയ്യും. പ്രതിരോധശേഷി കുറവുള്ളവരിൽ ഇതു പനിയും തൊണ്ടയിൽ അണുബാധയുമായി താഴേക്ക് വ്യാപിച്ച്, ശ്വാസകോശത്തിൽ അണുബാധ– ട്രക്കിയോ ബ്രോങ്കൈറ്റിസ്, ന്യുമോണിയ എന്നിങ്ങനെ പല അസുഖങ്ങളായി മാറും. നല്ല പ്രതിരോധശേഷി ഉള്ളവരിൽ ജലദോഷം തൊണ്ടവേദനയായി 2–3 ദിവസംകൊണ്ട് മാറുകയും ചെയ്യും. 

ADVERTISEMENT

കുട്ടികൾ ക്ലാസ്റൂമുകളിൽ ഒരുപാട് തിങ്ങി ഇരിക്കുകയാണെങ്കിൽ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ ഒരാളിൽ നിന്നു മറ്റുള്ളവരിലേക്ക് ഡ്രോപ്‌‍ലെറ്റു വഴി അണുബാധ പകരും. ഇതു തടയുവാൻ തീരെ ഞെരുങ്ങി കുട്ടികളെ ഇതുത്താതിരിക്കാൻ ശ്രദ്ധിക്കണം. വീട്ടിൽ ഉറങ്ങുമ്പോഴും രണ്ടു പേരിൽ കൂടുതൽ ഒരു കിടക്ക പങ്കിടാതിരിക്കാൻ ശ്രമിക്കുക. ക്രോസ് വെന്റിലേഷൻ വഴി നല്ല വായുസഞ്ചാരമുള്ള മുറിയാണെങ്കിൽ അണുബാധ വരാൻ സാധ്യത കുറവാണ്. 

ADVERTISEMENT

ശ്രദ്ധിക്കേണ്ടത്

∙ അണുബാധയും ഇടയ്ക്കിടെ ജലദോഷവും വരാതിരിക്കാൻ കുട്ടിയുടെ പ്രതിരോധശേഷി വർധിപ്പിക്കണം. ധാരാളം പോഷക സമ്പന്നമായ ആഹാരങ്ങൾ നൽകുക. വ്യായാമങ്ങളിൽ ഏർപ്പെടുക. ശുദ്ധവായു ശ്വസിക്കുക. തണുത്ത ശീതളപാനീയങ്ങൾ, ഐസ്ക്രീം, തണുത്ത ചോക്‌ലേറ്റ് എന്നിവ ഉപേക്ഷിക്കണം. പച്ചക്കറികൾ, ഫ്രഷായ പഴങ്ങൾ, മുട്ട, ഇരുമ്പ്സത്ത് അടങ്ങിയ നെല്ലിക്ക പോലുള്ളവ ഗുണം ചെയ്യും. 

ADVERTISEMENT

∙ കുട്ടികൾ ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ തൂവാല പോലുള്ളവ ഉപയോഗിക്കാൻ ശീലിപ്പിക്കുക. കൈമുട്ടുകൊണ്ട് വായ് പൊത്തി ചുമയ്ക്കാനും തുമ്മാനും ശൂലിപ്പിക്കാം.

∙ വീട് ഇടയ്ക്കിടെ നനച്ചു തുടയ്ക്കുക. ഫാൻ, ജനൽ കമ്പികൾ എന്നിവ പ്രത്യേകിച്ചും. വീടു തൂക്കുമ്പോഴും മാറാല അടിക്കുമ്പോഴും കുട്ടികളെ മാറ്റിനിർത്തുക. കാർപെറ്റ് കഴിവതും ഒഴിവാക്കുക.

∙ കർട്ടൻ, ചവിട്ടി, ബെഡ്ഷീറ്റ് എന്നിവ നിരന്തരം കഴുകി ഉപയോഗിക്കുക. പഞ്ഞി കൊണ്ടുള്ള മെത്തയും തലയണയും ഉപേക്ഷിക്കുക. 

Content Summary: Common cold in children

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT