വയറിൽ കൊഴുപ്പ് അടിയുന്നതാണോ പ്രശ്നം? ഈ 5 കാര്യങ്ങൾ ശ്രദ്ധിച്ചോളൂ
ശരീരത്തിൽ കൊഴുപ്പ് അടിയുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കാറുണ്ട്. മിതമായ നിരക്കിൽ കൊഴുപ്പ് ശരീരത്തിന് ആവശ്യമാണ് എന്നാൽ കൊഴുപ്പ് അധികമാകുന്നത് അമിത വണ്ണത്തിന് കരാണമാകും. അമിതവണ്ണക്കാരിൽ ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ രോഗങ്ങൾക്കുള്ള സാധ്യത കൂടുതലാണ്. ജീവിതശൈലിയിൽ ഉണ്ടായ മാറ്റമാണ് ശരീരത്തിൽ

ശരീരത്തിൽ കൊഴുപ്പ് അടിയുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കാറുണ്ട്. മിതമായ നിരക്കിൽ കൊഴുപ്പ് ശരീരത്തിന് ആവശ്യമാണ് എന്നാൽ കൊഴുപ്പ് അധികമാകുന്നത് അമിത വണ്ണത്തിന് കരാണമാകും. അമിതവണ്ണക്കാരിൽ ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ രോഗങ്ങൾക്കുള്ള സാധ്യത കൂടുതലാണ്. ജീവിതശൈലിയിൽ ഉണ്ടായ മാറ്റമാണ് ശരീരത്തിൽ കൊഴുപ്പ് കൂടുന്നതിന് കാരണം.
തെറ്റായ ആഹാര ക്രമവും ജീവിത രീതികളും ശരീരത്തിലെ കൊഴുപ്പ് വർധിപ്പിക്കുന്നു. അതിനാൽ കൊഴുപ്പ് വർധിക്കുന്നതിന് കാരണമായ തെറ്റായ ദിനചര്യകൾ ഒഴിവാക്കുക.
1. ആഹാരം വാരിവലിച്ച് കഴിക്കുക : ആഹാരം വാരിവലിച്ച് കഴിക്കുന്നത് ശരീരത്തിൽ കൂടുതൽ കാലറി സംഹരിക്കപ്പെടുന്നതിന് കാരണമാകും. കുറച്ച് ആഹാരം ശരിയായി ചവച്ചരച്ച് കഴിക്കാൻ ശ്രദ്ധിക്കുക. ഇത് ആവശ്യത്തിന് കഴിച്ചു എന്ന തോന്നൽ ഉണ്ടാക്കുകയും ചെയ്യും.
2. ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുക : വെളളം കുടിക്കാതിരിക്കുന്നത് കൊഴുപ്പടിയുന്നതിന് കാരണമാകാറുണ്ട്. ശരീരത്തിലെ ടോക്സിനെ പുറം തള്ളാൻ വെള്ളം കുടിക്കുന്നതിലൂടെ സാധിക്കും.
3. വലിയ പാത്രത്തിൽ ആഹാരം കഴിക്കുക : നിങ്ങൾ ആഹാരം കഴിക്കുന്ന പാത്രം വലുതാണെങ്കിൽ കൂടുതൽ ആഹാരം കഴിക്കും. അതിനാൽ ചെറിയ പാത്രത്തിൽ ആഹാരം കഴിക്കാൻ ശ്രദ്ധിക്കുക. വിശപ്പിനെ നിയന്ത്രിക്കുന്നതിനുള്ള നല്ല മാർഗമാണ് ചെറിയ പാത്രത്തിൽ ആഹാരം കഴിക്കുക എന്നത്.
4. വേണ്ടത്ര വിശ്രമിക്കാതിരിക്കുക : ആഹാരം കഴിക്കുന്നത് കൊണ്ടുമാത്രം അമിത വണ്ണം ഉണ്ടാകണമെന്നില്ല. ആവശ്യത്തിന് ഉറക്കം ലഭിക്കാത്തതും അമിത വണ്ണത്തിന് കാരണമാകാറുണ്ട്.
5. സുഹൃത്തുകൾക്കൊപ്പം പുറത്ത് പോകുക : സുഹൃത്തുക്കളുമായി പുറത്ത് പോയി ആരോഗ്യത്തിന് ഹാനികരമായ ഭക്ഷണപാനീയങ്ങൾ കഴിക്കുന്നത് കൊഴുപ്പ് വർധിപ്പിക്കുന്നതിന് ഇടയാക്കും.
Content Summary : Fat deposit ways in body