കുട്ടികളിലെ അഡ്നോയ്ഡ് ഗ്രന്ഥിയുടെ വീക്കം; ലക്ഷണങ്ങള്‍ ഇവ
ശ്വസിക്കാന്‍ ബുദ്ധിമുട്ടുള്ളതായി നിങ്ങളുടെ കുട്ടി ഇടയ്ക്കിടെ പരാതിപ്പെടാറുണ്ടോ? ജലദോഷവും മൂക്കടപ്പും മൂലം വായിലൂടെ ശ്വസിക്കുന്നതാണ് അവര്‍ക്ക് സൗകര്യപ്രദമെന്ന് തോന്നിയിട്ടുണ്ടോ? എങ്കില്‍ ശ്രദ്ധിക്കുക. ഇത്തരം ലക്ഷണങ്ങളും മുഖത്തെയും ശബ്ദത്തിലെയും മാറ്റങ്ങളുമൊക്കെ കുട്ടികളില്‍ പൊതുവേ കാണപ്പെടുന്ന

ശ്വസിക്കാന്‍ ബുദ്ധിമുട്ടുള്ളതായി നിങ്ങളുടെ കുട്ടി ഇടയ്ക്കിടെ പരാതിപ്പെടാറുണ്ടോ? ജലദോഷവും മൂക്കടപ്പും മൂലം വായിലൂടെ ശ്വസിക്കുന്നതാണ് അവര്‍ക്ക് സൗകര്യപ്രദമെന്ന് തോന്നിയിട്ടുണ്ടോ? എങ്കില്‍ ശ്രദ്ധിക്കുക. ഇത്തരം ലക്ഷണങ്ങളും മുഖത്തെയും ശബ്ദത്തിലെയും മാറ്റങ്ങളുമൊക്കെ കുട്ടികളില്‍ പൊതുവേ കാണപ്പെടുന്ന അഡ്നോയ്ഡ് ഗ്രന്ഥിയുടെ വീക്കവുമായി ബന്ധപ്പെട്ടതാണ്.
കഴുത്തിന് പിന്നില്‍ ടോണ്‍സിലിനു മുകളിലായി കാണപ്പെടുന്ന ഗ്രന്ഥികളാണ് അഡ്നോയ്ഡുകള്‍. ലിംഫോയ്ഡ് കോശസംയുക്തങ്ങള്‍ ഉപയോഗിച്ചാണ് ഇവ നിര്‍മിച്ചിരിക്കുന്നത്. പുറത്ത് നിന്നുള്ള സൂക്ഷ്മാണുക്കള്‍ക്കെതിരെയുള്ള ശരീരത്തിന്‍റെ പ്രതിരോധത്തില്‍ ഇവ മുഖ്യ പങ്ക് വഹിക്കുന്നു. ജനിക്കുമ്പോൾതന്നെ ശരീരത്തിലുള്ള അഡ്നോയ്ഡ് ഗ്രന്ഥി ആറു വയസ്സാകുമ്പോൾ പൂര്‍ണ വളര്‍ച്ചയെത്തുകയും യൗവനാരംഭത്തിൽ ചുരുങ്ങാന്‍ തുടങ്ങുകയും ചെയ്യും. 20 വയസ്സാകുമ്പോഴേക്കും ഈ ഗ്രന്ഥി ഏതാണ്ട് അപ്രത്യക്ഷമാകും.
ചില കുട്ടികളില്‍ അഡ്നോയ്ഡുകളിലെ അടക്കമുള്ള ലിംഫോയ്ഡുകള്‍ വീര്‍ക്കാന്‍ സാധ്യതയുണ്ട്. ഹൈപര്‍പ്ലാസിയ എന്നാണ് ഈ അവസ്ഥയ്ക്ക് പേര്. ഇനി പറയുന്ന ലക്ഷണങ്ങള്‍ അഡ്നോയ്ഡ് വീക്കത്തെ കുറിച്ച് സൂചന നല്‍കും.
1. വായിലൂടെ ശ്വാസം
മൂക്ക് എപ്പോഴും അടഞ്ഞിരിക്കുന്നതാണ് അഡ്നോയ്ഡ് വീക്കത്തിന്‍റെ മുഖ്യ ലക്ഷണം. ഇതിനാല്‍ വായിലൂടെ കുട്ടി ശ്വാസമെടുക്കാന്‍ നിര്‍ബന്ധിതനാകുന്നു. മുല കുടിക്കുന്ന കുട്ടികളില്‍ ഇത് പ്രശ്നമാകാറുണ്ട്. മുലകുടിയും ശ്വാസമെടുപ്പും ഒരേ സമയത്ത് നടക്കാത്തതിനാല്‍ മുലകുടിയെ ഇത് ബാധിക്കാം.
2. സൈനസൈറ്റിസ്
നിരന്തരമായ മൂക്കൊലിപ്പും അണുബാധയും മുഖത്തെ സൈനസുകളെ ബാധിച്ച് സൈനസൈറ്റിസിന് കാരണമാകാം. തിരിച്ച് സൈനസൈറ്റിസും അഡ്നോയ്ഡ് വീക്കത്തിന്‍റെ കാരണങ്ങളില്‍ ഒന്നാണ്.
3. ശബ്ദത്തിലെ വ്യത്യാസം
മൂക്കില്‍ നിന്നുള്ള രക്തസ്രാവം, കുട്ടിയുടെ ശബ്ദത്തിലെ മാറ്റങ്ങള്‍ എന്നിവയെല്ലാം അഡ്നോയ്ഡ് വീക്കത്തിന്‍റെ ലക്ഷണങ്ങളാണ്.
4. കേള്‍വി തകരാര്‍
തൊണ്ടയെ ചെവിയുമായി ബന്ധിപ്പിക്കുന്ന കുഴലിലും അഡ്നോയ്ഡ് ഗ്രന്ഥികള്‍ തടസ്സം സൃഷ്ടിക്കാം. ഇത് ചെവിയടഞ്ഞത് പോലെയുള്ള തോന്നലും കേള്‍വിതകരാറും ഉണ്ടാക്കാം.
5. മുഖത്തെ മാറ്റം
മൂക്കിലെ അടവും വായിലൂടെ നിരന്തരമായ ശ്വസനവും മുഖത്തിന് ഒരു ഉദാസീന ഭാവം നല്‍കുകയും മുഖം നീളാന്‍ ഇടയാക്കുകയും ചെയ്യാം. മേല്‍വരിയിലെ പല്ലുകളുടെ വിന്യാസത്തിലും ഈ മാറ്റം കാണാം. കുട്ടിക്ക് ശ്രദ്ധക്കുറവ്, ചെവിക്ക് അണുബാധ തുടങ്ങിയ ലക്ഷണങ്ങളും കാണപ്പെടാം. ചില കുട്ടികളില്‍ സ്ലീപ് അപ്നിയ, ഗ്യാസ്ട്രോ ഈസോഫാഗല്‍ റിഫ്ളക്സ് എന്നിവയും ഇതിന്‍റെ ഭാഗമായി ഉണ്ടാകാം.
എന്‍ഡോസ്കോപ്, എക്സ്റേ എന്നിവയുടെ സഹായത്തോടെയാണ് അഡ്നോയ്ഡ് വീക്കം ഡോക്ടര്‍മാര്‍ നിര്‍ണയിക്കുക. ലക്ഷണങ്ങള്‍ അധികരിക്കാത്ത പക്ഷം ശ്വസന വ്യായാമങ്ങളും ചില നേസല്‍ ഡ്രോപ്പുകളും നിര്‍ദ്ദേശിക്കപ്പെടാം. കുട്ടികളില്‍ പൊതുവേ ശസ്ത്രക്രിയ ശുപാര്‍ശ ചെയ്യപ്പെടാറില്ല. അഡ്നോയ്ഡ് വീക്കം മൂലം കാര്യമായ പ്രശ്നങ്ങളുള്ളവരില്‍ അഡ്നോയ്ഡെക്ടമി എന്ന ശസ്ത്രക്രിയയും നടത്താറുണ്ട്.
Content Summary: Symptoms of enlarged adenoids in children