ആരോഗ്യകരമായി ഭാരം കുറയ്ക്കണോ? പ്രാതലിൽ ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്താം
ഭാരം കുറയ്ക്കാനായി പ്രഭാത ഭക്ഷണം ഒഴിവാക്കാന്‍ ചിലര്‍ ഉപദേശിച്ച് കാണാറുണ്ട്. ഇതുകൊണ്ട് ഭാരം കുറയില്ലെന്നു മാത്രമല്ല ഏറ്റവും പ്രധാനപ്പെട്ട നേരത്തെ ഭക്ഷണം വേണ്ടെന്നു വയ്ക്കുന്നത് ശരീരത്തിന് ഹാനികരമാവുകയും ചെയ്യും. ശരീരത്തിനും ബുദ്ധിക്കും ഒരേ പോലെ ആവശ്യമുള്ള ഒന്നാണ് പോഷകസമ്പുഷ്ടമായ

ഭാരം കുറയ്ക്കാനായി പ്രഭാത ഭക്ഷണം ഒഴിവാക്കാന്‍ ചിലര്‍ ഉപദേശിച്ച് കാണാറുണ്ട്. ഇതുകൊണ്ട് ഭാരം കുറയില്ലെന്നു മാത്രമല്ല ഏറ്റവും പ്രധാനപ്പെട്ട നേരത്തെ ഭക്ഷണം വേണ്ടെന്നു വയ്ക്കുന്നത് ശരീരത്തിന് ഹാനികരമാവുകയും ചെയ്യും. ശരീരത്തിനും ബുദ്ധിക്കും ഒരേ പോലെ ആവശ്യമുള്ള ഒന്നാണ് പോഷകസമ്പുഷ്ടമായ ബ്രേക്ക്ഫാസ്റ്റ്.
ഇതുപേക്ഷിച്ച് രാവിലെ വിശന്നിരിക്കുന്നത് ഇടയ്ക്ക് പോഷകഗുണം കുറഞ്ഞ സ്നാക്കുകള്‍ തിന്നാനും ഉച്ചയ്ക്ക് അമിതമായി കഴിക്കാനും കാരണമാകും. അതിനാല്‍ ഭാരം കുറയ്ക്കാന്‍ പ്രഭാത ഭക്ഷണം ഒഴിവാക്കുകയല്ല പോംവഴി. മറിച്ച് ദീര്‍ഘനേരം വിശക്കാതെ ഇരിക്കാന്‍ സഹായിക്കുന്ന പോഷകസമ്പുഷ്ടമായ ഭക്ഷണം കഴിക്കുകയാണ് വേണ്ടത്.
കോംപ്ലക്സ് കാര്‍ബോഹൈഡ്രേറ്റ്സും ആരോഗ്യപ്രദമായ കൊഴുപ്പും, ഫൈബറും പ്രോട്ടീനും അടങ്ങിയതാകണം പ്രഭാതഭക്ഷണം. പേരില്‍ അല്പം സങ്കീര്ണതയുണ്ടെങ്കിലം കോംപ്ലക്സ് കാര്‍ബോഹൈഡ്രേറ്റ്സ് സത്യത്തില്‍ സിംപിളാണ്. ദഹിക്കാന്‍ കൂടുതല്‍ സമയമെടുക്കുന്ന പഞ്ചസാര കണികകളുടെ ദീര്‍ഘമേറിയ ചങ്ങലയാണ് കോംപ്ലക്സ് കാര്ബിലുള്ളത്. ഇത് കഴിച്ചാല്‍ പെട്ടെന്ന് വിശക്കില്ലെന്നു മാത്രമല്ല, നല്ല ഊര്‍ജ്ജസ്വലതയോടെ ജോലി ചെയ്യാനും സാധിക്കും. ഉരുളക്കിഴങ്ങ്, ചോളം, ബീന്‍സ്, പയര്‍ എന്നിവയെല്ലാം കോംപ്ലക്സ് കാര്‍ബ് വിഭാഗത്തില്‍പ്പെടുന്ന ഭക്ഷണങ്ങളാണ്.
കൊഴുപ്പെന്ന് കേള്‍ക്കുമ്പോഴേ ഭയന്ന് ഓടേണ്ട. ശരീരത്തിന് ഗുണപ്രദമായ കൊഴുപ്പും ഉണ്ട്. ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കുകയും നല്ല കൊളസ്ട്രോളിനെ വര്‍ധിപ്പിക്കുകയും ചെയ്യുന്ന അണ്‍സാച്ചുറേറ്റഡ് കൊഴുപ്പ് ബ്രേക്ക്ഫാസ്റ്റില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. അവക്കാഡോ, നട്ട് ബട്ടര്‍, ആല്‍മണ്ട്, കശുവണ്ടി പോലുള്ള നട്ടുകള്‍, ഫ്ളാക്സ് സീഡ്, സണ്‍ഫ്ളവര്‍ സീഡ് പോലുള്ള വിത്തുകള്‍ എന്നിവയെല്ലാം ഈയിനത്തില്‍പ്പെട്ട ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളാണ്.
മുട്ട, ഗ്രീക്ക് യോഗര്‍ട്ട്, ബേക്കണ്‍, കോട്ടേജ് ചീസ്, നട്ട് ബട്ടര്‍ എന്നിവയെല്ലാം ഭക്ഷണത്തിലെ പ്രോട്ടീന്‍ ആവശ്യകത പരിഹരിക്കും. ആരോഗ്യ സമ്പുഷ്ടമായ മേല്പറഞ്ഞ ഭക്ഷണവിഭവങ്ങള്‍ക്കൊപ്പം കുറച്ച് പഴങ്ങളും, അല്പം എണ്ണയിലും ഉയര്‍ന്ന തീയിലും പെട്ടെന്ന് പാകം ചെയ്തെടുത്ത പച്ചക്കറികളും കൂടി ഉള്‍പ്പെടുത്തിയാല്‍ ആവശ്യത്തിന് ഫൈബറുമായി. ഇത്തരത്തില്‍ ആരോഗ്യ പ്രദമായ ബ്രേക്ക്ഫാസ്റ്റാണ് ഭാരം കുറയ്ക്കാനുള്ള ശ്രമത്തിലെ ആദ്യ ചുവട് വയ്പ്പ്.
Content Summary : Healthy Weight loss tips