കുട്ടികളെയും കൗമാരക്കാരെയും ബാധിക്കുന്ന സന്ധിവാതമാണ് ജുവനൈല്‍ ആർത്രൈറ്റിസ്. ഇത് സന്ധികളിൽ വീക്കവും കട്ടിയും ഉണ്ടാക്കുന്ന ഗുരുതരമായ ഒരു ഓട്ടോ ഇമ്മ്യൂൺ രോഗമാണ്. നേരത്തെ രോഗം തിരിച്ചറിഞ്ഞാൽ ഈ അവസ്ഥയെ ഫലപ്രദമായി നിയന്ത്രിക്കാനും പിന്നീടുണ്ടായേക്കാവുന്ന ഗുരുതരമായ സങ്കീർണതകളെ തടയാനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുട്ടികളെയും കൗമാരക്കാരെയും ബാധിക്കുന്ന സന്ധിവാതമാണ് ജുവനൈല്‍ ആർത്രൈറ്റിസ്. ഇത് സന്ധികളിൽ വീക്കവും കട്ടിയും ഉണ്ടാക്കുന്ന ഗുരുതരമായ ഒരു ഓട്ടോ ഇമ്മ്യൂൺ രോഗമാണ്. നേരത്തെ രോഗം തിരിച്ചറിഞ്ഞാൽ ഈ അവസ്ഥയെ ഫലപ്രദമായി നിയന്ത്രിക്കാനും പിന്നീടുണ്ടായേക്കാവുന്ന ഗുരുതരമായ സങ്കീർണതകളെ തടയാനും സാധിക്കും. 

ഇന്ത്യയിലെ ജനസംഖ്യയിൽ 20 ശതമാനം പേർ 15 വയസ്സിൽ താഴെയുള്ള കുട്ടികളാണ് എന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR) പറയുന്നു. ഇവരിൽ ആയിരത്തിൽ ഒരു കുട്ടിക്കാണ് ജുവനൈൽ ആർത്രൈറ്റിസ് ബാധിക്കുന്നതായി കണ്ടെത്തിയിട്ടുള്ളത്. എന്നാൽ രോഗത്തെക്കുറിച്ചുള്ള അവബോധം ഇല്ലാത്തതിനാൽ ഇതിലും ഏറെ കുട്ടികൾ രോഗബാധിതരായുണ്ടാകാം. 

ADVERTISEMENT

ജുവനൈൽ ഇഡിയോപ്പതിക് ആർത്രൈറ്റിസ് (JIA) വളരെ നേരത്തെ തിരിച്ചറിയേണ്ടത് വളരെ പ്രധാനമാണ്. ഇത് സന്ധികൾക്ക് ക്ഷതമുണ്ടാകുന്നത് തടയാനോ കുറയ്ക്കാനോ സഹായിക്കും. ഓരോ കുട്ടിയിലും രോഗലക്ഷണങ്ങൾ വ്യത്യസ്തമായിരിക്കും. രോഗം നേരത്തെ തിരിച്ചറിയാൻ, രക്ഷിതാക്കളും ആരോഗ്യപ്രവർത്തകരും എല്ലാം ജുവനൈൽ ആർത്രൈറ്റിസിന്റെ ലക്ഷണങ്ങൾ അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. പലപ്പോഴും കുട്ടികൾ തങ്ങൾക്കു പറ്റുന്ന പരുക്കുകളുടെ വേദനയും പറയാതെ പോകുന്നതുകൊണ്ട് രക്ഷിതാക്കൾ ഈ രോഗത്തിന്റെ ലക്ഷണങ്ങളെ അറിയാതെ പോകുന്നു. 

എന്തൊക്കെയാണ് ജുവനൈൽ ആർത്രൈറ്റിസിന്റെ ലക്ഷണങ്ങൾ എന്ന് നോക്കാം

∙ സന്ധിവേദന, വീക്കം
ഒന്നോ അതിലധികമോ സന്ധികളിൽ തുടർച്ചയായ വേദനയും വീക്കവും ഒപ്പം ചൂടും മൃദുത്വവും തോന്നുന്നത് ജുവനൈൽ ആർത്രൈറ്റിസിന്റെ പ്രധാന സൂചകങ്ങളാണ്. രാവിലെയോ കുറെ സമയം വെറുതെയിരുന്നശേഷമോ വേദന കഠിനമാകാം. 

∙സന്ധികൾക്ക് കടുപ്പം
ജുവനൈൽ ആർത്രൈറ്റിസ് ഉള്ള കുട്ടികൾക്ക് രാവിലെ ഉണർന്നെഴുന്നേൽക്കുമ്പോഴും കുറെ സമയം വിശ്രമിച്ചതിനുശേഷവും സന്ധികൾക്ക് കട്ടിയും കടുപ്പവും തോന്നാം. ശാരീരികപ്രവർത്തനങ്ങൾക്കു ശേഷവും ഏറെ നേരം ഇരുന്നാലും ഇങ്ങനെ വരാം. 

ADVERTISEMENT

∙ക്ഷീണം
കടുത്ത ക്ഷീണവും തളർച്ചയും സന്ധിവാതമുള്ള കുട്ടികളിൽ സാധാരണയാണ്. ശാരീരികാധ്വാനമുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ പ്രയാസമുണ്ടാവുകയും പെട്ടെന്ന് ക്ഷീണം വരികയും ചെയ്യും. 

∙നടക്കാൻ പ്രയാസം
സന്ധികളിൽ കടുപ്പവും വീക്കവും ഉള്ളത് ചലനത്തിനു പ്രയാസം ഉണ്ടാക്കും. ഇതു മൂലം കുനിയാനും നടക്കാനും കളിക്കാനും ഒക്കെ പ്രയാസമാകും. 

∙പനി
ജുവനൈൽ ആർത്രൈറ്റിസ് ബാധിച്ച കുട്ടികളിൽ തുടർച്ചയായ പനി വരാം. ഇത് വൈകുന്നേരങ്ങളിൽ അധികരിക്കാം. പനിയോടൊപ്പം ശരീരത്തിൽ തടിപ്പും അസ്വാസ്ഥ്യവും ഉണ്ടാകാം. 

∙തടിപ്പും തിണർപ്പും
ജുവനൈൽ ആർത്രൈറ്റിസ് ആയ സിസ്റ്റെമിക് ഓൺസെറ്റ് ജുവനൈൽ ആർത്രൈറ്റിസ് ബാധിച്ചാൽ തടിപ്പ് ഉണ്ടാകും. ഇത് പിങ്ക് നിറത്തിലോ വിളറിയോ കാണപ്പെടാം. പനിയോടൊപ്പം ഇവ വന്നു പോകാം. 

ADVERTISEMENT

∙കണ്ണുകളിൽ വീക്കം
ജുവനൈൽ ഇഡിയോപ്പതിക് ആർത്രൈറ്റിസ് വന്നാൽ കണ്ണുകളിൽ വീക്കം ഉണ്ടാകാം. കണ്ണുകളിൽ ചുവപ്പ്, വേദന, വെളിച്ചത്തിലേക്ക് നോക്കാൻ കഴിയാതെ വരുക, കാഴ്ച മങ്ങുക തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം. 

നിങ്ങളുടെ കുട്ടിക്ക് ഇതിൽ ഏതെങ്കിലും ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടനെ തന്നെ വൈദ്യസഹായം തേടണം. 

ലക്ഷണങ്ങൾ മനസ്സിലാക്കി രക്തപരിശോധന, റേഡിയോഗ്രാഫ് ഇവയ്ക്കു പുറമെ ചില പ്രത്യേക ടെസ്റ്റുകൾ കൂടി നടത്തിയാണ് രോഗനിർണയം നടത്തുന്നത്. രോഗത്തിന്റെ തീവ്രത മനസ്സിലാക്കാനും ഇത് മൂലം കഴിയും. മരുന്ന്, ഫിസിക്കൽ തെറപ്പി, രോഗത്തെക്കുറിച്ചുള്ള അറിവ് നൽകുക ഇതെല്ലാം ചികിത്സാ രീതിയിൽ പെടും. 

നേരത്തെ രോഗം തിരിച്ചറിഞ്ഞാൽ സന്ധികൾക്കുണ്ടാകുന്ന കേടുപാടുകൾ തടയാനും കുറയ്ക്കാനും കഴിയും ഇതുവഴി സാധാരണ ജീവിതം നയിക്കാനുമാകും.

Content Summary: Know the symptoms of Juvenile Arthritis

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT