മഴക്കാലത്ത് ഒഴിവാക്കാം ഈ അഞ്ച് പച്ചക്കറികൾ
മഴക്കാലം അസുഖങ്ങളുടെയും കാലമാണ്. ബാക്ടീരിയൽ അണുബാധ, ജലജന്യരോഗങ്ങൾ, ദഹനപ്രശ്നങ്ങൾ ഇവയെല്ലാം മഴയോടൊപ്പം എത്തുന്നു. മഴക്കാലത്ത് പച്ചക്കറികൾ തിരഞ്ഞെടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. ദഹനത്തെ അതു ബാധിക്കാം. ആയുർവേദം പറയുന്നത് ഭക്ഷണം നന്നായി വേവിക്കണം എന്നാണ്. ലഘുവായ, ഫ്രഷ് ആയ, ദഹിക്കാൻ എളുപ്പമായ ഭക്ഷണം

മഴക്കാലം അസുഖങ്ങളുടെയും കാലമാണ്. ബാക്ടീരിയൽ അണുബാധ, ജലജന്യരോഗങ്ങൾ, ദഹനപ്രശ്നങ്ങൾ ഇവയെല്ലാം മഴയോടൊപ്പം എത്തുന്നു. മഴക്കാലത്ത് പച്ചക്കറികൾ തിരഞ്ഞെടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. ദഹനത്തെ അതു ബാധിക്കാം. ആയുർവേദം പറയുന്നത് ഭക്ഷണം നന്നായി വേവിക്കണം എന്നാണ്. ലഘുവായ, ഫ്രഷ് ആയ, ദഹിക്കാൻ എളുപ്പമായ ഭക്ഷണം കഴിക്കണം. വീട്ടിൽ ഉണ്ടാക്കിയ ഭക്ഷണമാണ് മഴക്കാലത്ത് കഴിക്കാൻ നല്ലത്.
ഓരോ സീസണിലും കഴിക്കേണ്ട പച്ചക്കറികൾ ഉണ്ട്. പ്രത്യേകിച്ച് ചില പച്ചക്കറികൾ മഴക്കാലത്ത് ഒഴിവാക്കുന്നതാണ് നല്ലത്. അവ ഏതൊക്കെയെന്നു നോക്കാം.
1. ചീര
ചീര, സൂപ്പ്, പാലക് പനീർ തുടങ്ങി ചീര കൊണ്ടുള്ള എല്ലാ വിഭവങ്ങളും മഴക്കാലത്ത് ഒഴിവാക്കണം. ഇരുമ്പിന്റെ അംശം ചീരയിൽ കൂടുതൽ ഉള്ളതിനാലാണിത്. ചീര വയറിലെ അണുബാധയ്ക്കുള്ള സാധ്യത കൂട്ടുകയും ചെയ്യും.
2. കാബേജ്
തോരൻ, സാലഡ്, നൂഡിൽസ് തുടങ്ങി കാബേജ് കൊണ്ട് വിഭവങ്ങൾ നിരവധിയാണ്. എന്നാൽ മഴക്കാലത്ത് കാബേജ് ഒഴിവാക്കണമെന്ന് ആയുർവേദം പറയുന്നു. മഴക്കാലത്ത് തണുപ്പ് ഗുണമുള്ള കാബേജ് ദഹനക്കേടുണ്ടാക്കും.
3. കാപ്സിക്കം
മഴക്കാലത്ത് കാപ്സിക്കം കഴിച്ചാൽ അസിഡിറ്റിക്കും ദഹനപ്രശ്നങ്ങൾക്കും വാത–പിത്ത ദോഷങ്ങൾ വർധിക്കാനും ഇടയാക്കും.
4. തക്കാളി
തക്കാളി പച്ചക്കറികളിൽ പ്രധാനിയാണ്. സൂപ്പ്, സാലഡ്, കറികൾ ഇവയെല്ലാം ഉണ്ടാക്കാൻ തക്കാളി വേണം. എന്നാൽ മഴക്കാലത്ത് തക്കാളി ഒഴിവാക്കാം. ഇത് അസിഡിറ്റി ഉണ്ടാക്കും.
5. കോളിഫ്ലവർ
മഴക്കാലത്ത് ദഹനക്കേടിനു കാരണമാകും എന്നതിനാൽ കോളിഫ്ലവർ ഒഴിവാക്കാം.
Content Summary: Vegetables to avoid during monsoon season