ഇന്നലെ ലോക ഹെപ്പറ്റൈറ്റിസ് ദിനമായിരുന്നു. ഹെപ്പറ്റൈറ്റിസ് എന്നാൽ കരളിനുണ്ടാകുന്ന നീർക്കെട്ടാണ് (ഇൻഫ്ലമേഷൻ). പൊതുവേ മഞ്ഞപ്പിത്തമെന്ന് എല്ലാവരും പറയാറ്. മഞ്ഞപ്പിത്തം കരളിനു ബാധിച്ചുവെന്നാണു പറയുക. എന്നാൽ അങ്ങനെയല്ല. കരളിന്റെ പ്രവർത്തനം മോശമാകുമ്പോഴുണ്ടാകുന്ന ഒരു ലക്ഷണമാണു മഞ്ഞപ്പിത്തം. കൊഴുപ്പ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്നലെ ലോക ഹെപ്പറ്റൈറ്റിസ് ദിനമായിരുന്നു. ഹെപ്പറ്റൈറ്റിസ് എന്നാൽ കരളിനുണ്ടാകുന്ന നീർക്കെട്ടാണ് (ഇൻഫ്ലമേഷൻ). പൊതുവേ മഞ്ഞപ്പിത്തമെന്ന് എല്ലാവരും പറയാറ്. മഞ്ഞപ്പിത്തം കരളിനു ബാധിച്ചുവെന്നാണു പറയുക. എന്നാൽ അങ്ങനെയല്ല. കരളിന്റെ പ്രവർത്തനം മോശമാകുമ്പോഴുണ്ടാകുന്ന ഒരു ലക്ഷണമാണു മഞ്ഞപ്പിത്തം.

കൊഴുപ്പ് അലിയിപ്പിക്കാൻ വേണ്ടി കരൾ ഉൽപാദിപ്പിക്കുന്ന ദ്രാവകമാണു ബിലിറൂബിൻ അഥവാ പിത്തരസം. ബിലിറൂബിൻ ഉൽപാദനം എളുപ്പമാണെങ്കിലും അതിനെ കുടലിലേക്ക് എത്തിക്കാൻ കരളിനു കൂടുതൽ ശക്തി വേണം. ശക്തി കുറയുമ്പോൾ അതു കുടലിലേക്കു പോകുന്നതിനു പകരം കരളിന്റെ കോശങ്ങളിൽ തന്നെ തങ്ങിനിന്നു രക്തത്തിലേക്കു കലരുന്നു. അങ്ങനെയാണു മഞ്ഞ നിറം വരുന്നത്.

ADVERTISEMENT

ഇങ്ങനെ സംഭവിക്കാനുള്ള ഒരു കാരണമാണ് ഹെപ്പറ്റൈറ്റിസ്. വൈറസിലൂടെയാണ് ഇതു പിടിപെടുന്നത്. എ,ബി,സി,ഡി,ഇ എന്നിങ്ങനെ 5 ഹെപ്പറ്റൈറ്റിസ് വൈറസുകളാണുള്ളത്. ഇതിൽ ബി,സി എന്നിവ പകരുന്നത് രക്തവുമായി ബന്ധപ്പെട്ടാണ്. അതായത് രക്ത കൈമാറ്റം, ലൈംഗിക ബന്ധം എന്നിവ വഴി ഇതു പകരാം.

ഈ രണ്ടു വൈറസുകളും വർഷങ്ങളോളം നമുക്കുള്ളിൽ കഴിയും. അതുവഴി കരളിനെ നശിപ്പിച്ചു ലിവർ സിറോസിസ് ഉണ്ടാകാനും സാധ്യതയുണ്ട്. നമ്മുടെ കോശങ്ങളുമായി ചേർന്ന് എത്രകാലം വേണമെങ്കിലും ഇരിക്കാൻ സാധിക്കുന്ന ബി വൈറസിനെ ഇല്ലാതാക്കുകയെന്നതു ഏറെ പ്രയാസമാണ്.

ADVERTISEMENT

എന്നാൽ ഹെപ്പറ്റൈറ്റിസ് എയാണു പൊതുവായി ഇവിടെ കാണുന്നത്. വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് ഈ വൈറസ് പകരുന്നത്. രോഗബാധയുള്ള ഒരാളിന്റെ മലത്തിലൂടെ പുറത്തു വരുന്ന വൈറസ് വെള്ളത്തിലോ മറ്റോ കലർന്നു രോഗം പരത്തുകയാണു ചെയ്യുന്നത്. ആരോഗ്യകരമായ ഭക്ഷണ രീതിയിലൂടെ ഹെപ്പറ്റൈറ്റിസ് എ വൈറസിനെ പ്രതിരോധിക്കാൻ കഴിയും.

തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക, ഭക്ഷണം നല്ല ചൂടാക്കിയ ശേഷം മാത്രം കഴിക്കുക, വ്യക്തി ശുചിത്വം പാലിക്കുക തുടങ്ങിയവയാണു വൈറസ് പകരുന്നതു തടയാനുള്ള മാർഗങ്ങൾ. ഗർഭിണികളിൽ ഗർഭം അലസാൻ വരെ കാരണമാകുന്ന ഹെപ്പറ്റൈറ്റിസ് ഇ വൈറസ് ബാധ കേരളത്തിൽ കുറവാണ്.

ADVERTISEMENT

ഹെപ്പറ്റൈറ്റിസ് ബിക്ക് ഇപ്പോൾ വാക്സീൻ ലഭ്യമാണ്. രക്തം പരിശോധിച്ചാൽ നമുക്കു പ്രതിരോധ ശേഷിയുണ്ടോയെന്നു മനസ്സിലാക്കാം. ഇല്ലെങ്കിൽ 3 ഡോസ് വാക്സീൻ എടുത്താൽ ജീവിതകാലം മുഴുവൻ പരിരക്ഷ ലഭിക്കും. ഹെപ്പറ്റൈറ്റിസ് എയ്ക്കും വാക്സീൻ ഉണ്ടെങ്കിലും അത് 2 വർഷത്തിൽ ഒരിക്കൽ എടുക്കേണ്ടി വരും.

ഭൂരിഭാഗം പേരിലും ഹെപ്പറ്റൈറ്റിസ് കാര്യമായ പ്രശ്നങ്ങളുണ്ടാക്കില്ല. എന്നാൽ 10% പേരിൽ കരളിന്റെ പ്രവർത്തനത്തെ ഇതു ഗുരുതരമായി ബാധിക്കുകയും ചിലപ്പോൾ കരൾമാറ്റ ശസ്ത്രക്രിയ പോലും ആവശ്യമായി വന്നേക്കാം. ഹെപ്പറ്റൈറ്റിസ് ബി ബാധിച്ചവരിൽ 60 പേരിലും ഇതു ലിവർ സിറോസിസിലേക്കു നീങ്ങാം. എന്നാൽ ഇപ്പോൾ ഫലപ്രദമായ മരുന്നുകൾ ഇതിനു ലഭ്യമാണ്.

(വിവരങ്ങൾ: ഡോ. എസ്. സുധീന്ദ്രൻ, ക്ലിനിക്കൽ പ്രഫസർ ആൻഡ് ചീഫ് ട്രാൻസ്പ്ലാന്റ് സർജൻ, ഗ്യാസ്ട്രോഇന്റസ്റ്റൈനൽ സർജറി– സോളിഡ് ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ വിഭാഗം, അമൃത ആശുപത്രി)

Content Summary: Hepatitis and Liver Health