ശരീരഭാരം കുറയ്ക്കാനുള്ള തത്രപ്പാടിൽ പല തെറ്റുകളും വരുത്തുന്നവർ ഏറെയാണ്. തെറ്റായ ഭക്ഷണം കഴിക്കുക, കാലറി കണക്കാക്കുന്നതിൽ തെറ്റു വരുത്തുക, ആരോഗ്യഭക്ഷണങ്ങൾ ഒഴിവാക്കുക തുടങ്ങി നിരവധി കാര്യങ്ങൾ ചെയ്തെന്നു വരാം. ഈ അബദ്ധങ്ങൾ ഒഴിവാക്കി ആരോഗ്യകരമായി ശരീരഭാരം കുറയ്ക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. 1.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശരീരഭാരം കുറയ്ക്കാനുള്ള തത്രപ്പാടിൽ പല തെറ്റുകളും വരുത്തുന്നവർ ഏറെയാണ്. തെറ്റായ ഭക്ഷണം കഴിക്കുക, കാലറി കണക്കാക്കുന്നതിൽ തെറ്റു വരുത്തുക, ആരോഗ്യഭക്ഷണങ്ങൾ ഒഴിവാക്കുക തുടങ്ങി നിരവധി കാര്യങ്ങൾ ചെയ്തെന്നു വരാം. ഈ  അബദ്ധങ്ങൾ ഒഴിവാക്കി ആരോഗ്യകരമായി ശരീരഭാരം കുറയ്ക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. 

1. ചെറിയ പ്ലേറ്റിൽ കഴിക്കാം 

Photo Credit: RossHelen/ Istockphoto
ADVERTISEMENT

ഭക്ഷണം കഴിക്കാൻ ചെറിയ പ്ലേറ്റ് ഉപയോഗിക്കണം എന്നാണ് വിദഗ്‌ധർ പറയുന്നത്. ഇത് തലച്ചോറിനെ ഒന്ന് പറ്റിക്കാൻ സഹായിക്കും. ചെറിയ പ്ലേറ്റ് ആകുമ്പോൾ വളരെ കുറച്ചു ഭക്ഷണം മാത്രമേ എടുക്കാൻ കഴിയൂ. എന്നാൽ പ്ലേറ്റ് നിറയെ ഭക്ഷണം ഉണ്ടെന്നു തോന്നൽ ഉണ്ടാക്കാനും ഇത് സഹായിക്കും. കാലറി കുറയ്ക്കാൻ ഇത് സഹായിക്കുമെന്ന് മാത്രമല്ല വയറു നിറഞ്ഞതായി തോന്നിക്കുകയും ചെയ്യും. 

2. ഭക്ഷണത്തിനു മുൻപ് ഒരു ഗ്ലാസ്സ് വെള്ളം കുടിക്കാം 

Photo Credit: gawrav/ Istockphoto
ADVERTISEMENT

വിശന്നിരിക്കുമ്പോൾ നാം ധാരാളം ഭക്ഷണം കഴിക്കും. എന്നാൽ ഭക്ഷണത്തിനു മുൻപ് ഒരു ഗ്ലാസ്സ് വെള്ളം കുടിച്ചാൽ അത് വിശപ്പ് കുറയ്ക്കാനും കാലറി അകത്താക്കുന്നത് കുറയ്ക്കാനും സഹായിക്കും. 

3. പ്രഭാത ഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്താം

nelea33 | Shutterstock.com
ADVERTISEMENT

പ്രോട്ടീന്റെയും ആരോഗ്യകരമായ കൊഴുപ്പിന്റെയും മികച്ച ഉറവിടമാണ് മുട്ട. പുഴുങ്ങിയോ, ഓംലെറ്റ് ആക്കിയോ തോരൻ ആക്കിയോ മുട്ട കഴിക്കാം. ഏറെ നേരം വയർ നിറഞ്ഞതായി തോന്നിക്കാൻ മുട്ട കഴിക്കുന്നതിലൂടെ സാധിക്കും. അന്നജത്തിന്റെ ഉറവിടമാണെങ്കിലും സെറീയൽസ് കഴിക്കുന്നത് ക്രമേണ ശരീരഭാരം കൂടാൻ ഇടയാക്കും. എന്നാൽ പകരം മുട്ട ആണ് കഴിക്കുന്നതെങ്കിൽ പ്രോട്ടീൻ ലഭിക്കുകയും വയർ നിറഞ്ഞതായി തോന്നലുണ്ടാക്കുകയും കാലറി ഇൻടേക്ക് കുറയ്ക്കുകയും ചെയ്യും. 

4. ഭക്ഷണം ആസ്വദിച്ച് കഴിക്കാം 

Photo Credit: macniak/ Istockphoto

ഭക്ഷണം കഴിക്കുമ്പോൾ ടിവി കാണുകയോ ഫോൺ നോക്കുകയോ ഒന്നും ചെയ്യരുത്. മറ്റ് കാര്യങ്ങളിൽ ശ്രദ്ധിച്ച് ഭക്ഷണം കഴിക്കുമ്പോൾ അത് കാലറി കൂടാനും ശരീരഭാരം കൂടാനും കാരണമാകും. ഭക്ഷണം സാവധാനം ആസ്വദിച്ച് കഴിക്കാം. 

5. അന്നജത്തിന് പകരം പ്രോട്ടീൻ 

Photo Credit : Oleksandra Naumenko / Shutterstock.com

കാർബോഹൈഡ്രേറ്റ് അഥവാ അന്നജം രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാൻ ഇടയാക്കും. ഇത് വാട്ടർ റിറ്റൻഷനു കാരണമാകും. എന്നാൽ പ്രോട്ടീൻ ശരീരഭാരം കൂട്ടുകയില്ല. എന്നു മാത്രമല്ല വാട്ടർ റിറ്റൻഷൻ തടയുകയും ഏറെ നേരം വയർ നിറഞ്ഞതായ തോന്നൽ ഉണ്ടാക്കുകയും ചെയ്യും. പാസ്‌ത, ബ്രഡ് ഇവയ്ക്കു പകരം പച്ചക്കറികൾ, മത്സ്യം, മുട്ട ഇവയെല്ലാം കഴിക്കാം.

Content Summary : These tips can help you lose weight