കൊളസ്ട്രോള്‍ കുറയ്ക്കാം ഈ അഞ്ച് സ്വാഭാവിക വഴികളിലൂടെ
രക്തത്തില്‍ കാണപ്പെടുന്ന മെഴുക് പോലുള്ള പദാര്‍ഥമാണ് കൊളസ്ട്രോള്‍. കോശങ്ങളുടെ ആവരണവും ഹോര്‍മോണുകളും വൈറ്റമിന്‍ ഡിയും നിര്‍മിക്കുന്നതിന് ശരീരം കൊളസ്ട്രോളിനെ ഉപയോഗപ്പെടുത്തുന്നു. എന്നാല്‍ ഇതിന്‍റെ തോത് അമിതമാകുന്നത് ഹൃദയാഘാതം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളിലേക്ക് നയിക്കാം. ചീത്ത കൊളസ്ട്രോള്‍

രക്തത്തില്‍ കാണപ്പെടുന്ന മെഴുക് പോലുള്ള പദാര്‍ഥമാണ് കൊളസ്ട്രോള്‍. കോശങ്ങളുടെ ആവരണവും ഹോര്‍മോണുകളും വൈറ്റമിന്‍ ഡിയും നിര്‍മിക്കുന്നതിന് ശരീരം കൊളസ്ട്രോളിനെ ഉപയോഗപ്പെടുത്തുന്നു. എന്നാല്‍ ഇതിന്‍റെ തോത് അമിതമാകുന്നത് ഹൃദയാഘാതം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളിലേക്ക് നയിക്കാം. ചീത്ത കൊളസ്ട്രോള്‍ എന്നറയിപ്പെടുന്ന ലോ ഡെന്‍സിറ്റി ലിപോപ്രോട്ടീന്‍(എല്‍ഡിഎല്‍) കുറയ്ക്കാന്‍ ഇനി പറയുന്ന ജീവിതശൈലി മാറ്റങ്ങള്‍ വരുത്തണം.
1. ആരോഗ്യകരമായ ഭക്ഷണക്രമം
കാര്‍ബോഹൈഡ്രേറ്റും കൊഴുപ്പും പ്രത്യേകിച്ച് സാച്ചുറേറ്റഡ് ഫാറ്റും ട്രാന്‍സ് ഫാറ്റും കുറവുള്ള സന്തുലിതവും പോഷകസമൃദ്ധവുമായ ഭക്ഷണം കഴിക്കാന്‍ ശ്രമിക്കേണ്ടത് കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ അത്യാവശ്യമാണ്. പഴങ്ങള്‍, പച്ചക്കറികള്‍, ഹോള്‍ ഗ്രെയ്നുകള്‍, ലീന്‍ പ്രോട്ടീന്‍ എന്നിവയെല്ലാം ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തണം. അവോക്കാഡോ, നട്സ്, ഒലീവ് ഓയില്‍ എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആരോഗ്യകരമായ കൊഴുപ്പ് തിരഞ്ഞെടുക്കാവുന്നതാണ്. റെഡ് മീറ്റ്, ഫുള്‍ ഫാറ്റ് പാലുൽപന്നങ്ങള്‍, വറുത്തതും പൊരിച്ചതും സംസ്കരിച്ചതുമായ ഭക്ഷണങ്ങള്‍ എന്നിവയും ഒഴിവാക്കേണ്ടതാണ്.
2. നിത്യവും വ്യായാമം
ഹൃദയത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും കൊളസ്ട്രോള്‍ കുറയ്ക്കാനും നിത്യവും വ്യായാമം ചെയ്യേണ്ടതാണ്. മിതമായ തോതിലുള്ള വ്യായാമമാണെങ്കില്‍ ആഴ്ചയില്‍ 150 മിനിറ്റും കഠിനമായ വ്യായാമമുറകളാണെങ്കില്‍ ആഴ്ചയില്‍ 75 മിനിറ്റും ചെയ്യേണ്ടതാണ്. നടത്തം, ഓട്ടം, സൈക്ലിങ്, നീന്തല്‍ തുടങ്ങിയ വ്യായാമങ്ങളെല്ലാം നല്ലതാണ്.
3. പുകവലി ഉപേക്ഷിക്കുക
പുകവലി രക്ത ധമനികളെ നശിപ്പിക്കുകയും എല്‍ഡിഎല്‍ കൊളസ്ട്രോള്‍ തോത് വര്‍ധിപ്പിക്കുകയും ചെയ്യും. ഇതിനാല്‍ പുകവലി ശീലമുള്ളവര്‍ ഇത് ഉടന്‍ തന്നെ നിര്‍ത്തേണ്ടതാണ്.
4. സമ്മര്‍ദം നിയന്ത്രിക്കണം
നിരന്തരമായ സമ്മര്‍ദം ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും കൊളസ്ട്രോള്‍ തോത് ഉയര്‍ത്തുകയും ചെയ്യും. മെഡിറ്റേഷന്‍, യോഗ, ശ്വസന വ്യായാമങ്ങള്‍ എന്നിവയിലൂടെ സമ്മര്‍ദം കുറയ്ക്കാന്‍ ശ്രമിക്കേണ്ടതാണ്. സമ്മര്‍ദം കുറയ്ക്കുന്നത് രക്തസമ്മര്‍ദത്തെയും നിയന്ത്രണത്തില്‍ നിര്‍ത്തും.
5. ഇടയ്ക്കിടെയുള്ള ആരോഗ്യപരിശോധന
ഇടയ്ക്കിടെ ആരോഗ്യപരിശോധനകള്‍ നടത്തേണ്ടത് കൊളസ്ട്രോള്‍ തോത് നിയന്ത്രിക്കുന്നതില്‍ നിര്‍ണായകമാണ്. 30 വയസ്സ് പിന്നിടുന്നവരെല്ലാം ലിപിഡ് തോത് പരിശോധിക്കേണ്ടതാണെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു. 45നും 55നും ഇടയില്‍ പ്രായമുള്ളവര്‍ ഓരോ ഒന്ന് രണ്ട് വര്‍ഷം കൂടുമ്പോഴും കൊളസ്ട്രോള്‍ പരിശോധന നടത്തണം.
Content Summary: 5 Effective Remedies To Flush Out Bad Cholesterol Naturally