വാർധക്യം എന്ന ജീവിതാവസ്ഥയെക്കുറിച്ചു പഠിക്കാൻ ഒരു പഠനകേന്ദ്രം. തൃശൂർ മുളങ്കുന്നത്തുകാവിലെ ആരോഗ്യസർവകലാശാലയുടെ സ്‌കൂൾ ഫോർ ഫാമിലി ഹെൽത്ത് സ്റ്റഡീസിനു കീഴിൽ പ്രവർത്തിക്കുന്ന വയോജന പഠനകേന്ദ്രമാണ് (Center for Gerontological studies) മുതിർന്ന പൗരന്മാരുടെ ആരോഗ്യ, സാമൂഹിക പ്രശ്‌നങ്ങളെക്കുറിച്ച് ഗവേഷണവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാർധക്യം എന്ന ജീവിതാവസ്ഥയെക്കുറിച്ചു പഠിക്കാൻ ഒരു പഠനകേന്ദ്രം. തൃശൂർ മുളങ്കുന്നത്തുകാവിലെ ആരോഗ്യസർവകലാശാലയുടെ സ്‌കൂൾ ഫോർ ഫാമിലി ഹെൽത്ത് സ്റ്റഡീസിനു കീഴിൽ പ്രവർത്തിക്കുന്ന വയോജന പഠനകേന്ദ്രമാണ് (Center for Gerontological studies) മുതിർന്ന പൗരന്മാരുടെ ആരോഗ്യ, സാമൂഹിക പ്രശ്‌നങ്ങളെക്കുറിച്ച് ഗവേഷണവും പരിശീലനവും മറ്റും നടത്തുന്നത്. 

വയോജനങ്ങളുടെ പതിറ്റാണ്ട് 

ADVERTISEMENT

2021 മുതൽ 30 വരെയുള്ള ഒരു പതിറ്റാണ്ട് ലോകാരോഗ്യസംഘടന 'ആരോഗ്യകരമായ വാർധക്യത്തിന്റെ പതിറ്റാണ്ട്' (Decade for Healthy ageing) ആയി പ്രഖ്യാപിച്ചിട്ടുണ്ട്. 65 വയസ്സിനു മുകളിൽ പ്രായമുള്ളവരിൽ മൂന്നിൽ രണ്ടു പേർ രണ്ടോ അതിലധികമോ ദീർഘകാല രോഗാവസ്ഥ ഉള്ളവരാണെന്നാണ് സംഘടനയുടെ കണ്ടെത്തൽ. ഈ അവസ്ഥയുടെ സങ്കീർണത പരമാവധി കുറയ്ക്കാനുള്ള ശ്രമങ്ങൾക്കാണ് ഈ പതിറ്റാണ്ടിൽ ഊന്നൽ കൊടുക്കുന്നത്. ഇതിന്റെ ചുവടുപിടിച്ചാണ് വയോജന പഠനകേന്ദ്രത്തിന്റെയും പ്രവർത്തനങ്ങൾ. 

ഗവേഷണം മുതൽ സേവനം വരെ 

ADVERTISEMENT

മൂന്നുതരത്തിലുള്ള പ്രവർത്തനങ്ങളാണ് ഈ കേന്ദ്രത്തിനു കീഴിൽ നടക്കുന്നത്: വാർധക്യത്തെ സംബന്ധിക്കുന്ന ഗവേഷണം, ആരോഗ്യപ്രവർത്തകർക്കും അധ്യാപകർക്കും മറ്റുമുള്ള പരിശീലനം, വയോജനങ്ങൾക്ക് സാമൂഹിക, മാനസിക പിന്തുണ നൽകാനുള്ള ബോധവൽക്കരണ, സേവന പ്രവർത്തനങ്ങൾ. വയോജനങ്ങളുടെ വീഴ്ച മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങൾ, മറവിരോഗത്തെ നേരിടാനും രോഗികളെ പരിചരിക്കാനുമുള്ള പരിശീലനം, ആരോഗ്യകരമായ വാർധക്യം ഉറപ്പാക്കൽ എന്നീ വിഷയങ്ങളിലാണ് പ്രധാന ഗവേഷണങ്ങൾ. 

മുതിർന്ന പൗരന്മാർക്കുവേണ്ടിയുള്ള സാമൂഹികനീതി വകുപ്പിന്റെ നയരൂപീകരണത്തിലും ഈ കേന്ദ്രത്തിന്റെ ഗവേഷണപഠനങ്ങൾ സഹായിക്കുന്നു. ഓൺലൈൻ വഴിയുള്ള കോഴ്‌സുകൾക്ക് പുറമെ, ദീർഘകാലമായി ആരോഗ്യകേന്ദ്രങ്ങളിൽ നേരിട്ടുനടത്തിവരുന്ന സേവനപ്രവർത്തനങ്ങളുമുണ്ട്. പൊതുജനങ്ങളെക്കൂടി പങ്കെടുപ്പിച്ചുകൊണ്ടുള്ള ഓൺലൈൻ കോഴ്സ് ആണ് ഇപ്പോൾ നടന്നുവരുന്നത്. 

ADVERTISEMENT

നൽകണം, മാന്യമായ പരിഗണന 

മുതിർന്ന പൗരന്മാരിൽതന്നെ 80 വയസ്സിനു മുകളിലുള്ളവരാണ് കൂടുതൽ പ്രശ്‌നങ്ങൾ നേരിടുന്നത്. അതിൽത്തന്നെ നല്ലൊരു ശതമാനം വിധവകളായ സ്ത്രീകളാണ്. അവരുടെ ഏകാന്തതയും മറ്റും വളരെയേറെ പ്രാധാന്യത്തോടെ കൈകാര്യം ചെയ്യേണ്ട വിഷയങ്ങളാണ്. ആശുപത്രികൾ ഉൾപ്പെടെയുള്ള പൊതുസ്ഥലങ്ങളിൽ മുതിർന്ന പൗരന്മാർക്ക് കൂടുതൽ മാന്യമായ പരിഗണന നൽകുന്ന സമൂഹമായി നമ്മൾ മാറേണ്ടതുണ്ടെന്ന് ആരോഗ്യസർവകലാശാല ഗവേഷണവിഭാഗം ഡീൻ ഡോ. കെ.എസ്.ഷാജി പറയുന്നു. ഡിമൻഷ്യ രോഗികളുടെ ഗൃഹപരിചരണം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഓൺലൈൻ സംവിധാനത്തിലൂടെ ബോധവൽക്കരണവും സഹായവും ലഭ്യമാക്കുന്നതിനുള്ള പദ്ധതികൾ പഠനകേന്ദ്രത്തിന്റെ ആലോചനയിലുണ്ടെന്നും അദ്ദേഹം പറയുന്നു. 

Content Summary: Elderly Care Revolution: The Center for Gerontological Studies Leads the Way

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT