പലപ്പോഴും പലരെയും ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നമാണ് ദഹനക്കേട്. ഇഷ്ടഭക്ഷണം അധികം കഴിക്കുന്നതുകൊണ്ടോ അനാരോഗ്യ ഭക്ഷണങ്ങൾ കഴിക്കുന്നതു കൊണ്ടോ ഒക്കെ ദഹനക്കേട് ഉണ്ടാകാം. വയറിന് കനം, ഓക്കാനം, ദഹനക്കേട് ഇതെല്ലാം ബുദ്ധിമുട്ടിക്കുന്നു എങ്കിൽ ദഹനം മെച്ചപ്പെടുത്താനും മാർഗങ്ങളുണ്ട്. ഉദരത്തെ ആരോഗ്യമുളളതാക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പലപ്പോഴും പലരെയും ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നമാണ് ദഹനക്കേട്. ഇഷ്ടഭക്ഷണം അധികം കഴിക്കുന്നതുകൊണ്ടോ അനാരോഗ്യ ഭക്ഷണങ്ങൾ കഴിക്കുന്നതു കൊണ്ടോ ഒക്കെ ദഹനക്കേട് ഉണ്ടാകാം. വയറിന് കനം, ഓക്കാനം, ദഹനക്കേട് ഇതെല്ലാം ബുദ്ധിമുട്ടിക്കുന്നു എങ്കിൽ ദഹനം മെച്ചപ്പെടുത്താനും മാർഗങ്ങളുണ്ട്. ഉദരത്തെ ആരോഗ്യമുളളതാക്കുന്ന ചില പഴങ്ങൾ ദഹനക്കേട് അകറ്റും. 

ADVERTISEMENT

ദഹനം മെച്ചപ്പെടുത്തുന്ന 5 പഴങ്ങൾ ഇവയാണ്

1. ആപ്പിൾ

ലോകത്ത് ധാരാളം പേർ കഴിക്കുന്ന ഫലമാണിത്. ആപ്പിളിൽ അടങ്ങിയ പെക്റ്റിൻ എന്ന വസ്തു മലബന്ധത്തിൽ നിന്നും അതിസാരത്തിൽ നിന്നും ആശ്വാസം നൽകും. ശരീരത്തിലെ വിഷാംശങ്ങളെ അകറ്റാനും ദഹനം മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു. 

ADVERTISEMENT

Photo Credit : SUSANSAM/ Istockphoto

2. വാഴപ്പഴം

ഉദരവ്രണങ്ങൾക്ക് കാരണമാകുന്ന ബാക്ടീരിയയെ പുറന്തള്ളാൻ വാഴപ്പഴം സഹായിക്കും. ദഹനവ്യവസ്ഥയെ ആരോഗ്യമുളളതാക്കാനും വാഴപ്പഴം സഹായിക്കും. 

ADVERTISEMENT

3. മാമ്പഴം

Photo Credit: ValentynVolkov/ Istockphoto

മാമ്പഴത്തിൽ ഭക്ഷ്യനാരുകൾ ഉണ്ട്. ഇത് മലാശയ അർബുദസാധ്യത കുറയ്ക്കുന്നു. ഭക്ഷണം വേഗത്തിൽ ദഹിക്കാൻ സഹായിക്കുന്ന എൻസൈമുകൾ മാമ്പഴത്തിലുണ്ട്. മലബന്ധം അകറ്റാനും ഇത് സഹായിക്കുന്നു. 

4. കിവി

നാരുകള്‍ ധാരാളമുള്ള കിവിക്ക് ലാക്സേറ്റീവ് ഗുണങ്ങളും ഉണ്ട്. ദഹനത്തിന് സഹായിക്കുന്നു. കിവിയിലടങ്ങിയ ആക്റ്റിനിഡിൻ എന്ന എൻസൈം ആണ് പ്രോട്ടീന്റെ ദഹനം സുഗമമാക്കുന്നത്. രുചികരമായ ഒരു പഴം കൂടിയാണ കിവി. 

5. ആപ്രിക്കോട്ട് 

ആരോഗ്യഗുണങ്ങള്‍ ഏറെയുള്ള പഴമാണ് ആപ്രിക്കോട്ട്. വൈറ്റമിൻ സി ധാരാളം അടങ്ങിയതിനാൽ രോഗപ്രതിരോധശക്തി വർധിപ്പിക്കുന്നു. ദഹനം സുഗമമാക്കുന്നു. മലബന്ധം അകറ്റുന്നു.

Content Summary: 5 Fruits That Improve Your Digestion

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT