നവജാത ശിശുക്കളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയുന്ന അവസ്ഥയെയാണ് നിയോനാറ്റൽ ഹൈപോഗ്ലൈസീമിയ എന്നു വിളിക്കുന്നത്. ഇതിന് ഒരുപാടു കാരണങ്ങൾ ഉണ്ടെങ്കിലും ഒരു പ്രധാന കാരണം അമ്മമാരിലുണ്ടാകുന്ന പ്രമേഹരോഗമാണ്. ഈ അവസ്ഥ, കുട്ടികളിൽ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതിനു മുൻപു തന്നെ കണ്ടെത്തുന്നതാണ് ഉചിതം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചോദ്യം: എനിക്കു 35 വയസ്സുണ്ട്. എന്റെ രണ്ടാമത്തെ കുഞ്ഞു ജനിച്ചിട്ട് രണ്ടാഴ്ചയായി. ഈ ഗർഭത്തിൽ എനിക്കു പ്രമേഹം ഉണ്ടായിരുന്നു. അതുമൂലം കുഞ്ഞിന്റെ ശരീരഭാരം 4.5 കിലോഗ്രാം ഉണ്ടായിരുന്നു. കൂടാതെ, ആദ്യ ദിവസങ്ങളിൽ അവന്റെ ബ്ലഡ് ഷുഗർ കുറയുന്നുണ്ടായിരുന്നു. ആയതിനാൽ 5 ദിവസം എൻഐസിയുവിൽ ചികിത്സ ആവശ്യമായി വന്നു. പിന്നീട് കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല. ഇതുമൂലം ഭാവിയിൽ എന്തെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ടോ?

ഉത്തരം: നവജാത ശിശുക്കളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയുന്ന അവസ്ഥയെയാണ് നിയോനാറ്റൽ (Neonatal Hypoglycemia) ഹൈപോഗ്ലൈസീമിയ എന്നു വിളിക്കുന്നത്. ഇതിന് ഒരുപാടു കാരണങ്ങൾ ഉണ്ടെങ്കിലും ഒരു പ്രധാന കാരണം അമ്മമാരിലുണ്ടാകുന്ന പ്രമേഹരോഗമാണ്. ഈ അവസ്ഥ, കുട്ടികളിൽ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതിനു മുൻപു തന്നെ കണ്ടെത്തുന്നതാണ് ഉചിതം. ആയതിനാൽ, അമ്മമാർക്കു പ്രമേഹരോഗമുണ്ടെങ്കിൽ കുഞ്ഞു ജനിച്ച് ആദ്യ ദിവസങ്ങളിൽ കുഞ്ഞിന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ശരിയായി നിലനിൽക്കുന്നുണ്ടെന്ന് ഉറപ്പിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം ബ്ലഡ് ഷുഗർ വല്ലാതെ താഴ്ന്നു പോവുകയും കുഞ്ഞ് ക്ഷീണം, അപസ്മാരം തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാക്കുകയും ചെയ്യാം. പൊതുവേ അത്തരക്കാർക്കു തീവ്രപരിചരണ വിഭാഗത്തിൽ അഡ്മിറ്റ് ചെയ്ത് ചികിത്സ ആവശ്യമായി വരും. ഇത്തരം കുട്ടികൾക്കു ബ്ലഡ് ഷുഗർ കുറഞ്ഞതു മൂലം തലച്ചോറിനു പ്രശ്നങ്ങൾ ഉണ്ടായേക്കാം. പ്രധാനമായും കാഴ്ച സംബന്ധിയായ വിഷമങ്ങളാണ് ഉണ്ടാവുക. ആയതിനാൽ, ഇത്തരം കുട്ടികളിൽ ദീർഘകാലം തുടർ നിരീക്ഷണം വേണ്ടി വന്നേക്കാം. 

പ്രമേഹം ചികിത്സിച്ചു മാറ്റാമോ? – വിഡിയോ 

ADVERTISEMENT

Content Summary : Can gestational diabetes affect the baby in the long term? - Dr. M. P. Shabeer Explains