ലോകത്ത് ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഗുരുതരരോഗമാണ് കരളിലെ അർബദം. ഓരോവർഷവും 8 ലക്ഷത്തോളം പേെരയാണ് ഈ രോഗം ബാധിക്കുന്നത്. കാൻസർ മൂലമുള്ള മരണത്തിന്റെയും കാരണങ്ങളിലൊന്നാണിത്. ഓരോ വർഷവും 7 ലക്ഷം പേരാണ് കരളിലെ അർബുദം മൂലം മരണമടയുന്നത്. കരളിലെ കോശങ്ങളിലുണ്ടാകുന്ന അര്‍ബുദമാണ് ലിവർ കാൻസർ. കരളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്ത് ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഗുരുതരരോഗമാണ് കരളിലെ അർബദം. ഓരോവർഷവും 8 ലക്ഷത്തോളം പേെരയാണ് ഈ രോഗം ബാധിക്കുന്നത്. കാൻസർ മൂലമുള്ള മരണത്തിന്റെയും കാരണങ്ങളിലൊന്നാണിത്. ഓരോ വർഷവും 7 ലക്ഷം പേരാണ് കരളിലെ അർബുദം മൂലം മരണമടയുന്നത്. 

ADVERTISEMENT

കരളിലെ കോശങ്ങളിലുണ്ടാകുന്ന അര്‍ബുദമാണ് ലിവർ കാൻസർ. കരളിൽ വിവിധതരം അർബുദം വരാം. അതിൽ വളരെ സാധാരണമായതാണ് ഹെപ്പറ്റോസെല്ലുലാർ കാർസിനോമ. ഇത് കരളിലെ പ്രധാനകോശങ്ങളിലാണ് ആരംഭിക്കുന്നത്. മറ്റ് തരം അർബുദങ്ങളായ ഹെപ്പറ്റോ ബ്ലാസ്റ്റോമ, ഇൻട്രാഹെപ്പാറ്റിക് കൊളാഞ്ചിയോ കാർസിനോമ എന്നിവ അത്ര സാധാരണമല്ല. കരളിൽ ആരംഭിക്കുന്ന അർബുദങ്ങളെക്കാൾ കൂടുതലായി കാണുന്നത് കരളിലേക്കു വ്യാപിക്കുന്ന അർബുദങ്ങളാണ്.

മലാശയം, ശ്വാസകോശം, സ്തനങ്ങൾ എന്നിവിടങ്ങളിലെ കാൻസർ ശരീരത്തിലെ മറ്റു ഭാഗങ്ങളിലേക്കും കരളിലേക്കും ബാധിക്കാം. ഇത്തരം കാൻസറിനെ മെറ്റാസ്റ്റാറ്റിക്ക് കാൻസർ എന്നു പറയും. ഇത്തരം കാൻസറുകൾ തിരിച്ചറിയാൻ പ്രയാസമാണ്. കാരണം പലപ്പോഴും ആളുകൾ ഇതിന്റെ പ്രാരംഭലക്ഷണങ്ങളെ അവഗണിക്കാറാണ് പതിവ്, രോഗം നേരത്തെ തന്നെ തിരിച്ചറിഞ്ഞാൽ ഗുരുതരമാകാതെ തടയാൻ സാധിക്കും. കാരണം പലപ്പോഴും ആളുകൾ ഇതിന്റെ പ്രാരംഭലക്ഷണങ്ങളെ അവഗണിക്കാറാണ് പതിവ്. 

ADVERTISEMENT

വർഷങ്ങളോളം ചിലപ്പോൾ ദശാബ്ദങ്ങളോളം ലിവർ കാൻസർ തിരിച്ചറിയപ്പെടാതെയിരിക്കാം. രോഗത്തിന്റെ ലക്ഷണങ്ങൾ ഏതൊക്കെ എന്നറിയാം.

∙സുഖമില്ല എന്ന തോന്നൽ

∙ക്ഷീണം, ഉന്മേഷമില്ലായ്മ

ADVERTISEMENT

∙വയറിന്റെ വലതുവശത്തു മുകളിലായി വേദന ഈ ലക്ഷണങ്ങൾ പലപ്പോഴും ഗൗരവത്തിൽ എടുക്കാത്തതിനാൽ രോഗനിർണയം സാധ്യമാകുന്നില്ല. 

കരളിലെ അർബുദത്തിന്റെ മറ്റു ലക്ഷണങ്ങൾ ഇവയാണ്

∙കാരണമില്ലാതെ ശരീരഭാരം കുറയുക.

∙വിശപ്പില്ലായ്മ

∙വയറിന്റെ മുകൾഭാഗത്ത് വേദന

∙ഓക്കാനം, ഛർദി

∙വയറിന് വീക്കം

∙ചർമത്തിനും കണ്ണിന്റെ വെള്ളയ്ക്കും മഞ്ഞനിറം ആകുക. 

∙മലത്തിന് വെള്ള നിറം

ഈ ലക്ഷണങ്ങൾ കണ്ടാൽ വൈദ്യസഹായം തേടാൻ മടിക്കരുത്. രോഗം എത്ര നേരത്തെ കണ്ടെത്തുന്നുവോ അത്ര നേരത്തെ രോഗമുക്തിയും സാധ്യമാകും.

Content Summary: Liver Cancer Symptoms

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT