ഇന്നലെ ഉറക്കം അത്ര ശരിയായില്ല’– പകൽ ഉറക്കം തൂങ്ങുന്നവർ പതിവായി പറയുന്ന കാര്യം. ഉറക്കക്കുറവ് വലിയൊരു ആരോഗ്യ പ്രശ്നമായി മാറുന്നതു പലരും അറിയുന്നില്ല. ദൈനംദിന ജീവിതത്തെ മാത്രമല്ല, നമ്മുടെ ആരോഗ്യത്തെ കൂടി ഇതു ബാധിക്കുന്നു. ശരീരത്തിലെ എല്ലാ അവയവങ്ങളും കൃത്യമായി പ്രവർത്തിക്കാൻ നല്ല ഉറക്കം വേണം. രാത്രി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്നലെ ഉറക്കം അത്ര ശരിയായില്ല’– പകൽ ഉറക്കം തൂങ്ങുന്നവർ പതിവായി പറയുന്ന കാര്യം. ഉറക്കക്കുറവ് വലിയൊരു ആരോഗ്യ പ്രശ്നമായി മാറുന്നതു പലരും അറിയുന്നില്ല. ദൈനംദിന ജീവിതത്തെ മാത്രമല്ല, നമ്മുടെ ആരോഗ്യത്തെ കൂടി ഇതു ബാധിക്കുന്നു. ശരീരത്തിലെ എല്ലാ അവയവങ്ങളും കൃത്യമായി പ്രവർത്തിക്കാൻ നല്ല ഉറക്കം വേണം. രാത്രി ഉറക്കം കുറയുകയും പകൽ ഉറക്കം വരുകയും ചെയ്യുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം.

Representative Image. Photo Credit : Liubomyr Vorona / iStockPhoto.com

ഉറക്ക സംബന്ധമായ പ്രശ്നങ്ങൾ (സ്ലീപ് ഡിസോഡേഡ് ബ്രീത്തിങ്) ഹൃദയത്തെ ബാധിക്കും. അതിൽ തന്നെ പ്രധാനപ്പെട്ടത്– ഒബ്സ്ട്രക്ടീവ് സ്ലീപ് അപ്‌നിയ (Obstructive Sleep Apnoea), സെൻട്രൽ സ്ലീപ് അപ്നിയ, രണ്ടും ചേർന്നു വരുന്ന കംബൈൻഡ് സ്ലീപ് അപ്നിയ, ചെയ്ൻ സ്റ്റോക്സ് ബ്രീത്തിങ്, ഹൈപോവെന്റിലേഷൻ സിൻഡ്രോം എന്നിവ. പുരുഷൻമാരിൽ 25% പേരിൽ ഒബ്സ്ട്രക്ടീവ് സ്ലീപ് അപ്നിയ ഉണ്ടാകും. സ്ത്രീകളിൽ 10 ശതമാനത്തിൽ താഴെയും. കുടവയറും അമിത വണ്ണവുമുള്ളവരിൽ പ്രശ്നം കൂടും. ശ്വാസനാളി ഇടുങ്ങിയിരിക്കുന്നവരിൽ ഉറക്കത്തിൽ നാക്ക് പിന്നിലേക്കു വീണു ശ്വാസമെടുക്കുന്നതിനു തടസ്സമുണ്ടാകും.

Representative Image. Photo Credit : AntonioGuillem / iStockPhoto.com
ADVERTISEMENT

ഉറങ്ങുന്ന സമയത്ത് പേശികൾ ശരിയായി പ്രവർത്തിക്കാതെ ശ്വാസനാളിയിൽ തടസ്സമുണ്ടാകും. കീഴ്താടി പിന്നിലേക്കു തള്ളിനിൽക്കുന്നവർ, തൊണ്ടയിലെ ടോൺസിൽസ് വളഞ്ഞിരിക്കുന്നവർ, ഇടുങ്ങിയ കഴുത്തുള്ളവർ, കഴുത്തിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നവർ, ഇത്തരത്തിലുള്ള കുടുംബ പശ്ചാത്തലമുള്ളവർ തുടങ്ങിയവർക്ക് ഈ പ്രശ്നങ്ങളുണ്ടാകാം. ഇത്തരക്കാരിൽ ഹൈപ്പർ ടെൻഷൻ നിയന്ത്രിക്കാൻ കഴിയാതെയാകും. ഹൃദയ പരാജയത്തിലേക്കു നയിക്കും. അമിത ഭാരം കുറയ്ക്കുകയാണു പ്രധാനമായും ചെയ്യേണ്ടത്. ഉറങ്ങുമ്പോൾ ചെരിഞ്ഞു കിടക്കുന്നതു നല്ലതാണ്. പോസിറ്റീവ് എയർവേ പ്രഷർ മാസ്ക് ഉപയോഗിച്ചു വായുവിന്റെ സഞ്ചാരം ക്രമീകരിക്കാനാകും. അപൂർവം സാഹചര്യങ്ങളിൽ ശ്വാസനാളിക്കു വികാസമുണ്ടാക്കാനുള്ള ശസ്ത്രക്രിയയും ഇപ്പോൾ ചെയ്യുന്നുണ്ട്.

Read Also : എന്താണ് സ്ലീപ് അപ്നിയ? ചികിൽസിച്ചു മാറ്റാനാകുമോ?

കീഴ്താടി മുന്നിലേക്കു തള്ളിവയ്ക്കുന്ന ഇൻട്രാഓറൽ ഡിവൈസും ചിലരിൽ ഉപയോഗിക്കാറുണ്ട്.  ഹൃദയപരാജയത്തിന്റെ പ്രശ്നങ്ങൾ ഉള്ളവരുടെ മസ്തിഷ്കത്തിനു കാർബൺ ഡയോക്സൈഡ് സംവേദനക്ഷമത കൂടുതലാണ്. രക്തത്തിൽ കാർബൺ ഡയോക്സൈഡ് കൂടുമ്പോൾ ശ്വാസമെടുക്കാനും കുറയുമ്പോൾ ശ്വാസമെടുക്കുന്നതു നിർത്താനും മസ്തിഷ്കം നിർദേശം നൽകും. ഇതു ശ്വാസോച്ഛാസത്തിന്റെ ക്രമം തെറ്റിക്കും. ദീർഘ ശ്വാസമെടുക്കുകയും പിന്നീട് ശ്വാസമെടുക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടാകുന്നത് ഇതു മൂലമാണ്. ഹൃദയപരാജയത്തിനുള്ള ചികിത്സയിലൂടെ ഈ പ്രശ്നം പരിഹരിക്കാം. 

(വിവരങ്ങൾ: ഡോ. സി. രാജീവ്, സീനിയർ കൺസൽറ്റന്റ്– ഇന്റർവെൻഷനൽ കാർഡിയോളജി, ആസ്റ്റർ മെഡ്സിറ്റി, കൊച്ചി)

ADVERTISEMENT

ഇഷ്ടഭക്ഷണം കഴിച്ച് എങ്ങനെ ശരീരഭാരം കുറയ്ക്കാം – വിഡിയോ

Content Summary : Sleep Disorders : Types, Causes, Symptoms & Treatment