‘അനോറെക്സിയ’, ‘ബുളീമിയ’ തുടങ്ങിയ വാക്കുകളൊക്കെ പലർക്കും പരിചിതമായിരിക്കാം. ഇവയെല്ലാം സാധാരണയായ ഭക്ഷണക്രമക്കേടുകൾ അഥവാ ഈറ്റിങ്ങ് ഡിസോർഡർ ആണ്. പലപ്പോഴും നമ്മൾ അവഗണിക്കുന്ന ഒരു ഭക്ഷണക്രമക്കേട് ആണ് ഓർത്തോറെക്സിയ. മാനസികവൈകല്യങ്ങളുടെ ഡയഗ്നോസ്റ്റിക് ആൻഡ് സ്റ്റാറ്റിസ്റ്റിക്കൽ മാനുവലോ രോഗങ്ങളുടെ

‘അനോറെക്സിയ’, ‘ബുളീമിയ’ തുടങ്ങിയ വാക്കുകളൊക്കെ പലർക്കും പരിചിതമായിരിക്കാം. ഇവയെല്ലാം സാധാരണയായ ഭക്ഷണക്രമക്കേടുകൾ അഥവാ ഈറ്റിങ്ങ് ഡിസോർഡർ ആണ്. പലപ്പോഴും നമ്മൾ അവഗണിക്കുന്ന ഒരു ഭക്ഷണക്രമക്കേട് ആണ് ഓർത്തോറെക്സിയ. മാനസികവൈകല്യങ്ങളുടെ ഡയഗ്നോസ്റ്റിക് ആൻഡ് സ്റ്റാറ്റിസ്റ്റിക്കൽ മാനുവലോ രോഗങ്ങളുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘അനോറെക്സിയ’, ‘ബുളീമിയ’ തുടങ്ങിയ വാക്കുകളൊക്കെ പലർക്കും പരിചിതമായിരിക്കാം. ഇവയെല്ലാം സാധാരണയായ ഭക്ഷണക്രമക്കേടുകൾ അഥവാ ഈറ്റിങ്ങ് ഡിസോർഡർ ആണ്. പലപ്പോഴും നമ്മൾ അവഗണിക്കുന്ന ഒരു ഭക്ഷണക്രമക്കേട് ആണ് ഓർത്തോറെക്സിയ. മാനസികവൈകല്യങ്ങളുടെ ഡയഗ്നോസ്റ്റിക് ആൻഡ് സ്റ്റാറ്റിസ്റ്റിക്കൽ മാനുവലോ രോഗങ്ങളുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘അനോറെക്സിയ’, ‘ബുളീമിയ’ തുടങ്ങിയ വാക്കുകളൊക്കെ പലർക്കും പരിചിതമായിരിക്കാം. ഇവയെല്ലാം സാധാരണയായ ഭക്ഷണക്രമക്കേടുകൾ അഥവാ ഈറ്റിങ്ങ് ഡിസോർഡർ ആണ്. പലപ്പോഴും നമ്മൾ അവഗണിക്കുന്ന ഒരു ഭക്ഷണക്രമക്കേട് ആണ് ഓർത്തോറെക്സിയ. 

 

ADVERTISEMENT

മാനസികവൈകല്യങ്ങളുടെ ഡയഗ്നോസ്റ്റിക് ആൻഡ് സ്റ്റാറ്റിസ്റ്റിക്കൽ മാനുവലോ രോഗങ്ങളുടെ അന്താരാഷ്ട്ര വർഗീകരണത്തിലോ ഔപചാരികമായി പെടുത്താത്ത ഓർത്തോ റെക്സിയ എന്ന പദം ആദ്യമായി ഉപയോഗിച്ചത് ഡോ. സ്റ്റീവൻ ബ്രാറ്റ്മാൻ ആണ്. ആരോഗ്യകരമായ ഭക്ഷണശീലത്തിൽ അനാരോഗ്യകരമായ ഫിക്സേഷനെയാണ് ഇതു സൂചിപ്പിക്കുന്നത്. 

 

ആരോഗ്യത്തിനും സൗഖ്യത്തിനും ആരോഗ്യകരമായ ഭക്ഷണക്രമം ആവശ്യമാണ്. അതിനോടുള്ള അനാരോഗ്യകരമായ ഒരു ഒബ്സെഷൻ, ഓർത്തോറെക്സിയയായി മാറാം. ഇത് ഓർത്തോറെക്സിയ നെർവോസ് എന്നും അറിയപ്പെടുന്നു. 

 

ADVERTISEMENT

അനോറെക്സിയ, ബുളീമിയ തുടങ്ങിയ ഭക്ഷണവൈകല്യങ്ങൾ, കഴിക്കുന്ന ഭക്ഷണത്തിന്റെ അളവിനെ കേന്ദ്രീകരിക്കുമ്പോൾ, ഓർത്തോറെക്സിയ, ഭക്ഷണത്തിന്റെ ഗുണനിലവാരത്തിൽ മാത്രം ശ്രദ്ധ കൊടുക്കുന്നു. ആരോഗ്യകരവും സുരക്ഷിതവുമായ ഭക്ഷണം അനാരോഗ്യ ഭക്ഷണങ്ങളെ അമിതമായി നിയന്ത്രിക്കൽ ഇതെല്ലാം ഓർത്തോറെക്സിയ ആണ്. 

 

ഓർത്തോറെക്സിയ ബാധിച്ചവർ, പ്രധാന ഭക്ഷണഗ്രൂപ്പുകളായ അന്നജം, കൊഴുപ്പ്, പഞ്ചസാര, പാലുൽപന്നങ്ങൾ ഇവയെല്ലാം പൂർണമായും ഒഴിവാക്കും. ഇവയെല്ലാം ആരോഗ്യത്തിന് ദോഷം ചെയ്യും എന്നും അനാരോഗ്യകരമാണെന്നും കരുതിയാണ് ഇവ ഒഴിവാക്കുന്നത്. ആരോഗ്യകരമായ ഭക്ഷണശീലത്തോട് അമിതമായ ശ്രദ്ധ നൽകുന്നത് പെരുമാറ്റ വൈകല്യത്തിലേക്കും ഒബ്സസീവ് കംപൽസീവ് ഡിസോർഡറി (OCD) ലേക്കും നയിക്കും എന്ന് ഗുരുഗ്രാമിലെ ഡികെ ബിർല ഹോസ്പിറ്റലിലെ ചീഫ് ക്ലിനിക്കൽ ന്യൂട്രീഷനിസ്റ്റും എച്ച്ഒഡിയും ആയ പ്രാചി ജെയ്ൻ പറയുന്നു. ആരോഗ്യഭക്ഷണത്തോടുള്ള അനാരോഗ്യകരമായ ആസക്തിയാണ് ഓർത്തോറെക്സിയ എന്ന് ന്യൂട്രീഷനിസ്റ്റ് ലോവ്നീത് ബത്ര പറയുന്നു. ഹെൽത്തി ഈറ്റിങ്ങ്, ഉത്കണ്ഠ, ഭയം, അപമാനം ഇതിനൊക്കെ കാരണമാകുന്നുണ്ടെങ്കിൽ ചിന്തിക്കണം ആരോഗ്യഭക്ഷണങ്ങൾ ലഭിച്ചില്ലെങ്കിലോ എന്നോർത്ത് സാമൂഹികചടങ്ങുകളും കൂട്ടുകാരെ കാണുന്നതും കുടുംബത്തെ കാണുന്നതുമെല്ലാം നിങ്ങൾ ഒഴിവാക്കാറുണ്ടോ? സ്വയം ചോദിച്ചു നോക്കൂ. പല ഭക്ഷണങ്ങളും ഒഴിവാക്കാറുണ്ടോ? എങ്കിൽ ചിന്തിക്കണം. 

 

ADVERTISEMENT

ഓർത്തോ റെക്സിയയുടെ ലക്ഷണങ്ങൾ, കാരണങ്ങൾ

മാനസികവും സാമൂഹികവും കൾച്ചറലും ആയ പലഘടകങ്ങളും േചർന്നതാണ് ഓർത്തോെറക്സിയ നെർവോസ ഉണ്ടാകാനുള്ള കാരണങ്ങൾ. 

 

∙പെർഫെക്‌ഷനിസം
ഓർത്തോറെക്സിയ ഉള്ളവര്‍ പലപ്പോഴും എല്ലാം പെര്‍ഫെക്ട് ആകാൻ ആഗ്രഹിക്കും; ഭക്ഷണം ശുദ്ധമായിരിക്കാനും.

 

∙മാധ്യമങ്ങളുെട സ്വാധീനം 
സമൂഹമാധ്യമങ്ങളുടെ സ്വാധീനം പ്രധാനമാണ്. ഹെൽത്ത് ബ്ലോഗുകൾ, വെൽനസ് ഇൻഫ്ലൂവൻസർമാർ ഇവർക്കെല്ലാം ഓർത്തോറെക്സിയ ഒരു വ്യക്തിക്കു വരുത്തുന്നതിൽ പ്രധാന പങ്കുണ്ട്. 

 

∙ആരോഗ്യാവസ്ഥകൾ 
ചിലർക്ക് ചില രോഗാവസ്ഥകൾ, ആരോഗ്യത്തോടുള്ള ചില കൺസേണ്‍ ഇവയെല്ലാം കൊണ്ട് ഓർത്തോറെക്സിയ വരാം. 

 

∙ഭക്ഷണ സംസ്കാരം 
ഡയറ്റിങ്ങ്, വെയ്റ്റ് ലോസ്, ബോഡി ഷേപ്പ് തുടങ്ങി സമൂഹം ഊന്നൽ കൊടുക്കുന്ന ചില കാര്യങ്ങൾ ഓർത്തോറെക്സിയ ഉണ്ടാക്കാൻ കാരണമാകും. 

 

∙കുടുംബത്തിന്റെ സ്വാധീനം 
കുടുംബത്തിന്റെയും സമപ്രായക്കാരുടെയും സമ്മര്‍ദം ഭക്ഷണശീലത്തെ സ്വാധീനിക്കും. 

 

∙ജനിതക–ജൈവ ഘടകങ്ങൾ
ഓർത്തോറെക്സിയ ഉൾപ്പെടെ പല ഭക്ഷണവൈകല്യങ്ങൾക്കും ജനിതക കാരണങ്ങൾ ഒരു ഘടകമാണ്. 

 

ഭക്ഷണത്തിന്റെ ഗുണമേന്മെയെക്കുറിച്ചുള്ള അമിതശ്രദ്ധ, ഭക്ഷണത്തിന് ചിട്ടകൾ, അനാരോഗ്യ ഭക്ഷണങ്ങളോട് അങ്ങേയറ്റം വിമുഖത, സാമൂഹികമായ ഒറ്റപ്പെടൽ, ശരീരഭാരം കുറയുക, പോഷക ദാരിദ്ര്യം, ക്ഷീണം, മാനസികപ്രയാസങ്ങൾ തുടങ്ങിയ ലക്ഷണങ്ങൾ ഓർത്തോറെക്സിയ ഉള്ളവർ പ്രകടമാക്കും. 

 

പോഷകങ്ങളുടെ അഭാവം, പോഷണദാരിദ്ര്യം, ഇലക്ട്രോലൈറ്റ് ഇംബാലൻസ്, ദഹനപ്രശ്നങ്ങൾ, ഹോർമോൺ തകരാറുകൾ, ഹ‍ൃദയസംബന്ധമായ സങ്കീർണതകൾ, ഉത്കണ്ഠ, വിഷാദം, ഒസിഡി മറ്റ് ഭക്ഷണ ക്രമക്കേടുകൾ തുടങ്ങി നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് ഓർത്തോറെക്സിയ കാരണമാകും. 

 

ചികിത്സ
ചികിത്സയുടെ ആദ്യപടി, വ്യക്തിയുടെ ശാരീരിക ആരോഗ്യം അളക്കുക എന്നതാണ്. പോഷകങ്ങളുടെ അഭാവവും അതുമായി ബന്ധപ്പെട്ട സങ്കീർണതകളും മനസ്സിലാവും. ഡയറ്റീഷന്റെ സഹായത്തോടെ പോഷകസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കും. അതോടൊപ്പം കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പിയും ഉണ്ട്. ചില കേസുകളില്‍ ആന്റി ഡിപ്രസന്റുകളോ ആന്റി ആങ്സൈറ്റി മരുന്നുകളോ നിർദേശിക്കും. 

 

ഭക്ഷണവുമായി ആരോഗ്യകരമായ ഒരു ബന്ധം വളർത്തിക്കൊണ്ടുവരുന്നതു വഴി ഓർത്തോറെക്സിയ തടയാൻ സാധിക്കും. സമീകൃതഭക്ഷണവും ശീലമാക്കണം. അതോടൊപ്പം മാധ്യമസാക്ഷരത, പോസിറ്റീവ് ബോഡി ഇമേജ് ഇവയും ആർജിക്കണം. ഓർത്തോറെക്സിയയുടെ ലക്ഷണങ്ങള്‍ പ്രകടമാകുമ്പോൾ തന്നെ ആ വ്യക്തിക്ക് ആവശ്യമായ ആരോഗ്യപിന്തുണ നൽകണം.

Content Summary: Orthorexia; An Eating Disorder