ഹൃദയം പറയുന്നത്‌ കേള്‍ക്കൂ, ഹൃദയത്തിന്‌ ചെവിയോര്‍ക്കൂ എന്നെല്ലാം മോട്ടിവേഷണല്‍ ട്രെയ്‌നര്‍മാര്‍ ആലങ്കാരികമായി പറയാറുണ്ട്‌. എന്നാല്‍ നമ്മളില്‍ പലരും ഹൃദയം പറയുന്നത്‌ കേള്‍ക്കുന്നത്‌ പോയിട്ട്‌ അവയുടെ ആരോഗ്യത്തെ കുറിച്ചൊന്നും അല്‍പം പോലും ചിന്തിക്കാറില്ലെന്നതാണ്‌ സത്യം. ഹൃദയത്തിന്റെ ആരോഗ്യം അത്ര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൃദയം പറയുന്നത്‌ കേള്‍ക്കൂ, ഹൃദയത്തിന്‌ ചെവിയോര്‍ക്കൂ എന്നെല്ലാം മോട്ടിവേഷണല്‍ ട്രെയ്‌നര്‍മാര്‍ ആലങ്കാരികമായി പറയാറുണ്ട്‌. എന്നാല്‍ നമ്മളില്‍ പലരും ഹൃദയം പറയുന്നത്‌ കേള്‍ക്കുന്നത്‌ പോയിട്ട്‌ അവയുടെ ആരോഗ്യത്തെ കുറിച്ചൊന്നും അല്‍പം പോലും ചിന്തിക്കാറില്ലെന്നതാണ്‌ സത്യം. 

ADVERTISEMENT

ഹൃദയത്തിന്റെ ആരോഗ്യം അത്ര തൃപ്‌തികരമല്ലെന്നതിനെ സംബന്ധിച്ച്‌ പല സൂചനകളും നമ്മുടെ ശരീരം നിരന്തരം നല്‍കാറുണ്ട്‌. നമ്മളില്‍ പലരും അവയെല്ലാം അവഗണിക്കാറാണ്‌ പതിവ്‌. അത്തരത്തിലുള്ള 10 മുന്നറിയിപ്പ്‌ സൂചനകള്‍ ഏതെല്ലാമെന്നു നോക്കാം.

1. നെഞ്ച്‌ വേദന, അസ്വസ്ഥത
നെഞ്ചിന്‌ പിടിത്തം, സമ്മര്‍ദം, പുകച്ചില്‍, വേദന, അസ്വസ്ഥത എന്നിവയെല്ലാം ഹൃദ്രോഗ ലക്ഷണങ്ങളാണ്‌. നെഞ്ചിന്‌ പുറമേ കൈകള്‍, കഴുത്ത്‌, താടി, പുറം എന്നീ ഭാഗങ്ങളിലും വേദന അനുഭവപ്പെടാം. 

ADVERTISEMENT

2. ശ്വാസംമുട്ടല്‍
ചെറുതായി എന്തെങ്കിലും അധ്വാനം ചെയ്‌താല്‍ പോലും ശ്വാസംമുട്ടല്‍ അനുഭവപ്പെടുന്നത്‌ മോശം ഹൃദയാരോഗ്യത്തിന്റെ സൂചനയാണ്‌. 

3. ക്ഷീണം
ദൈനംദിന പ്രവര്‍ത്തനങ്ങളെ വരെ ബാധിക്കുന്ന തരത്തില്‍ വിട്ടുമാറാത്ത ക്ഷീണം ശരീരത്തെ പിടികൂടിയെങ്കില്‍ ശ്രദ്ധിക്കുക. ഹൃദയം കൃത്യമായി പ്രവര്‍ത്തിക്കുന്നില്ല എന്നതിന്റെ മുന്നറിയിപ്പാണ്‌ ഇത്‌. 

ADVERTISEMENT

4. താളം തെറ്റിയ ഹൃദയമിടിപ്പ്‌
താളം തെറ്റിയ ഹൃദയമിടിപ്പ്‌ അഥവാ അരിത്മിയ ഗൗരവതരമായ ഹൃദ്രോഗമാണ്‌. ഹൃദയതാളത്തിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ അവഗണിക്കാതെ ആവശ്യമായ ചികിത്സ തേടേണ്ടതാണ്‌. 

5. നീര്‍ക്കെട്ട്‌
കാലുകളിലും കാല്‍മുട്ടിലും പാദത്തിലും അടിവയറ്റിലുമൊക്കെ ഉണ്ടാകുന്ന നീര്‍ക്കെട്ട്‌ ഹൃദയം പണിമുടക്കി തുടങ്ങി എന്നതിന്റെ ലക്ഷണമാണ്‌. ഹൃദയത്തിന്‌ ശരിയായി രക്തം പമ്പ്‌ ചെയ്യാന്‍ കഴിയാതെ വരുമ്പോഴാണ്‌ ശരീരത്തില്‍ ദ്രാവകങ്ങള്‍ കെട്ടിക്കിടന്ന്‌ നീര്‍ക്കെട്ടുണ്ടാകുന്നത്‌. 

6. തലകറക്കം, ബോധക്ഷയം
ആവശ്യത്തിന്‌ രക്തം തലച്ചോറിലേക്ക്‌ പമ്പ്‌ ചെയ്യാന്‍ കഴിയാത്ത സാഹചര്യം തലകറക്കം, ബോധക്ഷയം പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം. ഇവയെല്ലാം അടിയന്തരമായ വൈദ്യസഹായം ആവശ്യപ്പെടുന്ന ഹൃദ്രോഗ ലക്ഷണങ്ങളാണ്‌. 

7. അമിതമായ വിയര്‍പ്പ്‌
നെഞ്ച്‌ വേദനയ്‌ക്കും ശ്വാസംമുട്ടലിനും ഒപ്പം അമിതമായ വിയര്‍പ്പും ശ്രദ്ധയില്‍പ്പെട്ടാല്‍ ആസന്നമായ ഹൃദയാഘാതത്തിന്റെ ലക്ഷണമായി അതിനെ കണക്കാക്കണം. ആശുപത്രിയിലേക്ക്‌ അടിയന്തരമായി പോകാനുള്ള ഏര്‍പ്പാടുകള്‍ ഈ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്ന പക്ഷം സ്വീകരിക്കണം. 

8. ഓക്കാനം, ഛര്‍ദ്ദി
ചിലര്‍ക്ക്‌, പ്രത്യേകിച്ച്‌ സ്‌ത്രീകള്‍ക്ക്‌ ഹൃദയാഘാതത്തിന്‌ മുന്നോടിയായി വരുന്ന ലക്ഷണമാണ്‌ ഓക്കാനവും ഛര്‍ദ്ദിയും. ഇത്‌ പലപ്പോഴും ദഹനപ്രശ്‌നമാണെന്ന്‌ കരുതി അവഗണിക്കപ്പെടാറുണ്ട്‌. 

9. ശരീരത്തിന്റെ മേല്‍ഭാഗത്ത്‌ വേദന
വയറിന്‌ മുകളിലും കൈകളിലും തോളിലും കഴുത്തിലും താടിയിലുമെല്ലാം വരുന്ന വേദനയും ഹൃദ്രോഗ ലക്ഷണമാണ്‌. പലപ്പോഴും സ്‌ത്രീകളിലാണ്‌ ഇത്തരം ലക്ഷണങ്ങള്‍ കൂടുതലായും കാണപ്പെടാറുള്ളത്‌. 

10. അകാരണമായ ഭാര വര്‍ധനവ്‌ 
ഹൃദ്രോഗം മൂലം ശരീരത്തില്‍ ദ്രാവകങ്ങള്‍ കെട്ടിക്കിടക്കുന്നത്‌ അകാരണമായ ഭാരവര്‍ധനവിനും കാരണമാകാം.

Content Summary: 10 signs of unhealthy heart

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT