അറുപത് വയസ്സിനു ശേഷം സുഖമായി ഒന്നുറങ്ങാം എന്ന് കരുതുന്നവരാണ് പലരും. എന്നാൽ, റിട്ടയർമെന്റ് കാലത്തെ ആ സ്വസ്ഥമായ ഉറക്കം തടസ്സപ്പെടുന്നുണ്ടോ? രാത്രിയിൽ പലതവണ ഉറക്കത്തിൽ നിന്ന് ഉണരാറുണ്ടോ? ഒരുപക്ഷേ, ‘നൊക്ടൂറിയ’ എന്ന രോഗാവസ്ഥയാകാം ഇതിനു കാരണം. രാത്രിയിൽ സ്വസ്ഥമായ ഉറക്കം തടസ്സപ്പെടുകയും പലതവണ ഉണരുകയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അറുപത് വയസ്സിനു ശേഷം സുഖമായി ഒന്നുറങ്ങാം എന്ന് കരുതുന്നവരാണ് പലരും. എന്നാൽ, റിട്ടയർമെന്റ് കാലത്തെ ആ സ്വസ്ഥമായ ഉറക്കം തടസ്സപ്പെടുന്നുണ്ടോ? രാത്രിയിൽ പലതവണ ഉറക്കത്തിൽ നിന്ന് ഉണരാറുണ്ടോ? ഒരുപക്ഷേ, ‘നൊക്ടൂറിയ’ എന്ന രോഗാവസ്ഥയാകാം ഇതിനു കാരണം. രാത്രിയിൽ സ്വസ്ഥമായ ഉറക്കം തടസ്സപ്പെടുകയും പലതവണ ഉണരുകയും ചെയ്യുന്ന രീതിയിൽ അടിക്കടി മൂത്രശങ്കയുണ്ടാകുന്ന അവസ്ഥയാണ് നൊക്ടൂറിയ. അറുപതു വയസ്സിന് മുകളിലുള്ളവരിലാണ് സാധാരണയായി ഇതു കണ്ടുവരുന്നത്. ഇത്തരത്തിൽ രാത്രിയിൽ കൂടെക്കൂടെ ഉണരുന്നത് പകൽ സമയങ്ങളിൽ മയക്കത്തിലേക്ക് നയിച്ചേക്കാം. ഇത് വിഷാദത്തിനും വീഴ്ചയ്ക്കുമൊക്കെ കാരണമാകാം.

Read Also : വയറു വേദന നിസാരമാക്കരുത്; കിഡ്നി സ്റ്റോണിന്റെ ലക്ഷണമാവാം

കാരണങ്ങൾ
നൊക്ടൂറിയ ഒരു യൂറോളജിക്കൽ പ്രശ്നമാണെങ്കിലും ഈ അവസ്ഥയ്ക്ക് കാരണമാകുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്. രാത്രികാലങ്ങളിൽ പ്രായമായവരിൽ മൂത്രത്തിന്റെ ഉൽപാദനം കൂടുന്നത് ഒരു പ്രധാന കാരണമാണ്. മറ്റു കാരണങ്ങൾ:

ADVERTISEMENT

∙ മൂത്രനാളിയിലെ അണുബാധ, മൂത്രസഞ്ചിയുടെ അമിതപ്രവർത്തനം, മൂത്രസഞ്ചിയിൽ മൂത്രം അവശേഷിക്കുന്നത്, മൂത്രാശയത്തിലെ കല്ലുകൾ, പ്രമേഹം.

∙ സ്ട്രോക്ക്, ഡിമെൻഷ്യ, പാർക്കിൻസോണിസം തുടങ്ങിയ ന്യൂറോളജിക്കൽ പ്രശ്നങ്ങളും നട്ടെല്ലുമായി ബന്ധപ്പെട്ട മറ്റു പ്രശ്നങ്ങളും.

∙ സ്ലീപ് ഡിസോർഡറുകളും അമിത രക്തസമ്മർദവും.

∙ ഉപ്പ് കൂടുതൽ ഉപയോഗിക്കുന്നതും ഉറങ്ങുന്നതിന് മുൻപ് വെള്ളം കൂടുതൽ കുടിക്കുന്നതും നൊക്ടൂറിയയിലേക്ക് നയിച്ചേക്കാം.

Representative Image. Photo Credit : Dean Mitchell / iStockPhoto.com
ADVERTISEMENT

എന്തു ചെയ്യണം?
∙ അമിതവണ്ണം, പ്രമേഹം, പക്ഷാഘാതം, അമിത രക്തസമ്മർദം, പാർക്കിൻസോണിസം തുടങ്ങിയവയുടെ പരിശോധനാഫലങ്ങൾ കൃത്യമായ ഇടവേളകളിൽ വിലയിരുത്തുകയും മരുന്നുകൾ പതിവായി കഴിക്കുകയും ചെയ്യുക.

∙ പെൽവിസ് ഓർഗൻ പ്രോലാപ്സ്, ആർത്തവവിരാമത്തിന് ശേഷമുള്ള അവസ്ഥ എന്നിവയുള്ള സ്ത്രീകൾക്ക് ഈസ്ട്രജൻ ക്രീമുകൾ ഗുണകരമാണ്.

∙ വൈകുന്നേരം 6നു ശേഷം ദ്രാവക പദാർഥങ്ങളും കഫീൻ ഉള്ള പാനീയങ്ങളും കഴിക്കുന്നത് കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുക.

∙ പെൽവിക്, ബ്ലാഡർ വ്യായാമം ശീലമാക്കുക. മൂത്രാശയത്തിന്റെ അമിത പ്രവർത്തനത്തിന് മരുന്നുകൾ ലഭ്യമാണ്.

ADVERTISEMENT

∙ മൂത്രാശയ അണുബാധയ്ക്ക് ചികിത്സ തേടുക. ഇതിനായി ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കാം.

∙ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, വൃക്കകളുടെ തകരാർ എന്നിവ നേരത്തേ കണ്ടെത്തി ചികിത്സിക്കുക.

∙ പ്രമേഹം കർശനമായി നിയന്ത്രിക്കുക.

രോഗനിർണയം
60 വയസ്സിനു മുകളിലുള്ള പുരുഷന്മാരിൽ ബിനൈൽ പ്രോസ്റ്റേറ്റ് ഹൈപർപ്ലേസിയ (ബിപിഎച്ച്), കാൻസർ പ്രോസ്റ്റേറ്റ്, പ്രോസ്റ്റേറ്റ് അണുബാധ എന്നിവയുടെ ആദ്യകാല ലക്ഷണമാണ് നൊക്ടൂറിയ. അൾട്രാസൗണ്ട് സ്കാൻ, പ്രോസ്റ്റേറ്റ് സ്പെസിഫിക് ആന്റിജൻ (പിഎസ്എ) ടെസ്റ്റ് എന്നിവ വഴിയും യൂറോഫ്ലോമെട്രിയിലൂടെയും നേരത്തേ രോഗനിർണയം നടത്താം. ശസ്ത്രക്രിയയില്ലാതെ പരിചരണത്തിലൂടെത്തന്നെ മിക്കവരിലും നൊക്ടൂറിയ ചികിത്സിക്കാൻ കഴിയും. നിലവിലുള്ള രോഗങ്ങൾ കൃത്യമായി കണ്ടെത്തി, അവ നിയന്ത്രിച്ചുകൊണ്ട് നൊക്ടൂറിയയെ നേരിടാനും ആ‘ശങ്ക’യില്ലാതെ സ്വസ്ഥമായി ഉറങ്ങാനും സാധിക്കും.

വിവരങ്ങൾക്കു കടപ്പാട്: ഡോ. ആർ.നിത്യ ,കൺസൽറ്റന്റ്,  ഡിപ്പാർട്മെന്റ് ഓഫ് യൂറോളജി, കിംസ്ഹെൽത്ത്, തിരുവനന്തപുരം

വേദനസംഹാരികളുടെ ഉപയോഗം കിഡ്നി നാശത്തിലേക്കോ? - വിഡിയോ

Content Summary : Why does nocturia only happen at night? 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT