അസാധ്യമായ കാര്യങ്ങള്‍ പലതും കാണിച്ചു തരുന്ന, അത്യന്തം നാടകീയമായ ഒരു ലോകത്തിലേക്ക്‌ നമ്മെ ആനയിച്ചു കൊണ്ടു പോകുന്നവയാണ്‌ സ്വപ്‌നങ്ങള്‍. പലരും ഉറക്കമെഴുന്നേറ്റ ഉടന്‍ തന്നെ, സ്വപ്‌നം കണ്ട കാര്യങ്ങള്‍ മറക്കാറുണ്ട്‌. ചില കാര്യങ്ങള്‍ ചിലരുടെ ഓര്‍മ്മയില്‍ തങ്ങി നില്‍ക്കും. കാണുന്ന സ്വപ്‌നങ്ങളെല്ലാം

അസാധ്യമായ കാര്യങ്ങള്‍ പലതും കാണിച്ചു തരുന്ന, അത്യന്തം നാടകീയമായ ഒരു ലോകത്തിലേക്ക്‌ നമ്മെ ആനയിച്ചു കൊണ്ടു പോകുന്നവയാണ്‌ സ്വപ്‌നങ്ങള്‍. പലരും ഉറക്കമെഴുന്നേറ്റ ഉടന്‍ തന്നെ, സ്വപ്‌നം കണ്ട കാര്യങ്ങള്‍ മറക്കാറുണ്ട്‌. ചില കാര്യങ്ങള്‍ ചിലരുടെ ഓര്‍മ്മയില്‍ തങ്ങി നില്‍ക്കും. കാണുന്ന സ്വപ്‌നങ്ങളെല്ലാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അസാധ്യമായ കാര്യങ്ങള്‍ പലതും കാണിച്ചു തരുന്ന, അത്യന്തം നാടകീയമായ ഒരു ലോകത്തിലേക്ക്‌ നമ്മെ ആനയിച്ചു കൊണ്ടു പോകുന്നവയാണ്‌ സ്വപ്‌നങ്ങള്‍. പലരും ഉറക്കമെഴുന്നേറ്റ ഉടന്‍ തന്നെ, സ്വപ്‌നം കണ്ട കാര്യങ്ങള്‍ മറക്കാറുണ്ട്‌. ചില കാര്യങ്ങള്‍ ചിലരുടെ ഓര്‍മ്മയില്‍ തങ്ങി നില്‍ക്കും. കാണുന്ന സ്വപ്‌നങ്ങളെല്ലാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അസാധ്യമായ കാര്യങ്ങള്‍ പലതും കാണിച്ചു തരുന്ന, അത്യന്തം നാടകീയമായ ഒരു ലോകത്തിലേക്ക്‌ നമ്മെ ആനയിച്ചു കൊണ്ടു പോകുന്നവയാണ്‌ സ്വപ്‌നങ്ങള്‍. പലരും ഉറക്കമെഴുന്നേറ്റ ഉടന്‍ തന്നെ, സ്വപ്‌നം കണ്ട കാര്യങ്ങള്‍ മറക്കാറുണ്ട്‌. ചില കാര്യങ്ങള്‍ ചിലരുടെ ഓര്‍മ്മയില്‍ തങ്ങി നില്‍ക്കും. കാണുന്ന സ്വപ്‌നങ്ങളെല്ലാം ഓര്‍ത്തു വയ്‌ക്കുന്നവര്‍ വളരെ കുറച്ചു മാത്രമേ കാണൂ. ഉറക്കം എന്ന പ്രക്രിയയുടെ സ്വാഭാവിക ഭാഗം മാത്രമാണ്‌ ഈ സ്വപ്‌നം കാണല്‍. എന്നാല്‍ അമിതമായി സ്വപ്‌നം കാണുന്നത്‌ നമ്മുടെ മാനസികാരോഗ്യത്തിലെ തകരാറുകളെ കുറിച്ച്‌ സൂചന നല്‍കുന്നതായി ആരോഗ്യ വിദഗ്‌ധര്‍ പറയുന്നു. അമിതമായ സ്വപ്‌നം കാണല്‍ ഉറക്കത്തിന്റെ നിലവാരത്തെ ബാധിക്കുകയും പകല്‍സമയത്ത്‌ ക്ഷീണമുണ്ടാക്കുകയും ചെയ്യാം. ഇനി പറയുന്ന കാരണങ്ങളാകാം അമിതമായ സ്വപ്‌നം കാണലിന്‌ പിന്നിലെന്ന്‌ ഗേറ്റ്‌ വേ ഓഫ്‌ ഹീലിങ്‌ സ്ഥാപകയും ഡയറക്ടറുമായ ഡോ. ചാന്ദ്‌നി തുഗ്നൈറ്റ്‌ ഹിന്ദുസ്ഥാന്‍ ടൈംസിന്‌ നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. 

1. മാനസിക സമ്മർദം
ഉയര്‍ന്ന തോതിലുള്ള മാനസിക സമ്മർദവും ഉത്‌കണ്‌ഠയും അമിതവും വ്യക്തവുമായ സ്വപ്‌നങ്ങള്‍ക്ക്‌ കാരണമാകാം. മെഡിറ്റേഷന്‍, ശ്വസന വ്യായാമങ്ങള്‍, യോഗ എന്നിവയിലൂടെ സമ്മർദവും ഉത്‌കണ്‌ഠയും കുറയ്‌ക്കാന്‍ ശ്രമിക്കുന്നത്‌ സ്വപ്‌നത്തിന്റെ തീവ്രതയും കുറയ്‌ക്കും. 

ADVERTISEMENT

2. മരുന്നുകള്‍
ചിലതരം മരുന്നുകളുടെ ഉപയോഗവും ഉറക്കത്തിന്റെ ക്രമത്തെ ബാധിച്ച്‌ സ്വപ്‌നങ്ങളിലേക്ക്‌ നയിക്കാം. വിഷാദത്തിനുള്ള ആന്റി ഡിപ്രസന്റുകള്‍ ഇത്തരത്തില്‍ ഉറക്കത്തെ ബാധിക്കുന്ന മരുന്നുകളാണ്‌. 

3. ഉറക്ക പ്രശ്‌നങ്ങള്‍
സ്ലീപ്‌ അപ്‌നിയ, റെസ്റ്റലസ്‌ ലെഗ്‌ സിന്‍ഡ്രോം, നാര്‍കോലെപ്‌സി പോലുള്ള ഉറക്കത്തിലെ പ്രശ്‌നങ്ങളും അമിതമായ സ്വപ്‌നം കാണലിന്‌ പിന്നിലുണ്ടാകാം. ഇവയെല്ലാം ഉറക്കത്തിന്റെ നിലവാരത്തെ ഗണ്യമായി ബാധിക്കുന്നവയാണ്‌. 

ADVERTISEMENT

4. ജീവിതശൈലി
ജീവിതശൈലിയിലെ മാറ്റങ്ങള്‍ ഉറക്കത്തിന്റെ നിലവാരത്തെ ബാധിക്കുന്നതും അമിതമായ സ്വപ്‌നങ്ങള്‍ക്ക്‌ കാരണമാകാം. ഭക്ഷണക്രമത്തിലെ പോഷണക്കുറവ്‌, താളം തെറ്റിയ ഉറക്കശീലങ്ങള്‍, ഉറക്കത്തിന്‌ മുന്‍പ്‌ മദ്യം, കഫീന്‍ പോലുള്ളവയുടെ ഉപയോഗം എന്നിവയെല്ലാം ഉറക്കത്തെയും സ്വപ്‌നങ്ങളെയും ബാധിക്കാം. സന്തുലിതമായ ഭക്ഷണക്രമം, നിത്യവുമുള്ള വ്യായാമം, കൃത്യമായ സമയത്തെ ഉറക്കം എന്നിവയെല്ലാം ഇക്കാര്യത്തില്‍ സഹായകമാണ്‌. 

5. പരിഹരിക്കപ്പെടാത്ത വൈകാരിക പ്രശ്‌നങ്ങള്‍
മുന്‍കാലങ്ങളില്‍ ജീവിതത്തില്‍ നേരിടേണ്ടി വന്ന മാനസിക ആഘാതങ്ങള്‍, പരിഹരിക്കപ്പെടാതെ പോയ വൈകാരിക പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം സ്വപ്‌നത്തില്‍ പ്രതിഫലിക്കാം. ഉറങ്ങുമ്പോള്‍ ഉപബോധ മനസ്സ്‌ അമര്‍ത്തി വച്ച ഇത്തരം വികാരവിക്ഷോഭങ്ങളെയെല്ലാം പുറത്തെടുക്കുന്നത്‌ വ്യക്തവും തീവ്രവുമായ സ്വപ്‌നങ്ങള്‍ക്ക്‌ കാരണമാകാം. ഇത്‌ മൂലം നല്ല ഉറക്കം നഷ്ടപ്പെടും. 

Representative Image. Photo Credit : Tero Vesalainen / iStockPhoto.com
ADVERTISEMENT

അമിതമായി സ്വപ്‌നങ്ങളുണ്ടാകുന്നതു പരിഹരിക്കാൻ പ്രഫഷനല്‍ കൗണ്‍സലർമാരുടെ സഹായം ആവശ്യമാണെന്നും ഡോ. ചാന്ദ്‌നി ചൂണ്ടിക്കാട്ടി. നിരന്തരമുണ്ടാകുന്ന സ്വപ്‌നങ്ങളുടെ അർഥവും അവയ്‌ക്ക്‌ പിന്നിലെ മറഞ്ഞിരിക്കുന്ന കാരണങ്ങളും മനസ്സിലാക്കാന്‍, ഉണര്‍ന്നെഴുന്നേറ്റ ഉടന്‍  സ്വപ്‌നങ്ങളെപ്പറ്റി രേഖപ്പെടുത്തി വയ്‌ക്കാന്‍ ശ്രമിക്കുന്നത്‌ സഹായിക്കും. തെറാപ്പികളിലൂടെ മാനസിക സമ്മർദം ലഘൂകരിക്കാന്‍ ശ്രമിക്കേണ്ടതും ഉറക്കത്തിന്റെ നിലവാരം വർധിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തേണ്ടതുമാണ്‌. ഉറക്കത്തിന്‌ തൊട്ട്‌ മുന്‍പ്‌ തീവ്ര മാനസിക വികാരങ്ങളെ ഇളക്കി വിടുന്ന സിനിമകളും വിഡിയോകളും കാണാതിരിക്കാനും ശ്രദ്ധിക്കണം. ഉറങ്ങുന്നതിന്‌ അര മണിക്കൂര്‍ മുന്‍പെങ്കിലും ടിവി, ഫോണ്‍, ലാപ്‌ടോപ്പ്‌ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക്‌ ഉപകരണങ്ങള്‍ മാറ്റി വയ്‌ക്കേണ്ടതാണെന്നും ഡോ. ചാന്ദ്‌നി കൂട്ടിച്ചേര്‍ത്തു.

English Summary:

5 reasons why you are having too many dreams; expert decodes