ചോദ്യം : എനിക്ക് 22 വയസ്സായി. എന്റെ തൊലി വളരെ വരണ്ടതാണ് (Dry Skin). അതുമൂലം എപ്പോഴും ചൊറിച്ചിൽ അനുഭവപ്പെടുന്നു. മഞ്ഞുകാലത്തും വേനൽക്കാലത്തുമാണ് കൂടുതൽ വരൾച്ച അനുഭവപ്പെടുന്നത്. മോയിസ്ചറൈസിങ് ക്രീം (Moisturising Cream) പുരട്ടിയാൽ താൽക്കാലിക ശമനം ലഭിക്കും. ഈ ബുദ്ധിമുട്ടിന് ഒരു പരിഹാരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചോദ്യം : എനിക്ക് 22 വയസ്സായി. എന്റെ തൊലി വളരെ വരണ്ടതാണ് (Dry Skin). അതുമൂലം എപ്പോഴും ചൊറിച്ചിൽ അനുഭവപ്പെടുന്നു. മഞ്ഞുകാലത്തും വേനൽക്കാലത്തുമാണ് കൂടുതൽ വരൾച്ച അനുഭവപ്പെടുന്നത്. മോയിസ്ചറൈസിങ് ക്രീം (Moisturising Cream) പുരട്ടിയാൽ താൽക്കാലിക ശമനം ലഭിക്കും. ഈ ബുദ്ധിമുട്ടിന് ഒരു പരിഹാരം നിർദേശിക്കാമോ?

ഉത്തരം : ആരോഗ്യമുള്ള ത്വക്ക് ഉണ്ടാകുക എന്നത് ഒരനുഗ്രഹമാണ്. കാലാവസ്ഥാ വ്യതിയാനങ്ങളോടും അന്തരീക്ഷ മലിനീകരണത്തോടും മറ്റും നിരന്തരം സമ്പർക്കത്തിൽ ഏർപ്പെടുന്നതാണ് നമ്മുടെ ത്വക്ക്. ഈ ത്വക്കിനെ ആരോഗ്യകരമായി പരിചരിക്കേണ്ടതുണ്ട്. ചിലരിൽ ജന്മനാതന്നെ ത്വക്കിന്റെ രോഗപ്രതിരോധശേഷി കുറഞ്ഞിരിക്കുന്നതായി കണ്ടിട്ടുണ്ട്.

ADVERTISEMENT

ത്വഗ്രോഗ ചികിത്സയ്ക്കായി ഉള്ളിലേക്കു സേവിക്കാൻ കഷായങ്ങളും വിവിധ തരത്തിലുള്ള നെയ്യുകളും മറ്റു നിർദേശിക്കാറുണ്ട്. കൂടാതെ, ത്വക്കിന്റെ ആരോഗ്യവും സൗകുമാര്യവും വീണ്ടെടുക്കാനായി പുറമേ പുരട്ടാൻ വിവിധ തരത്തിലുള്ള ലേപനങ്ങളും തൈലങ്ങളും ലഭിക്കുന്നതുമാണ്. ആഹാരത്തിലൂടെ നമ്മുടെയുള്ളിൽ പ്രവേശിക്കുന്ന പച്ചക്കറികളിലും മത്സ്യമാംസാദികളിലും മറ്റും ചേർന്നിരിക്കുന്ന വിഷാംശമാണ് മിക്കവാറും എല്ലാ ത്വഗ്രോഗങ്ങൾക്കും കാരണം. അതിനാൽത്തന്നെ പഴക്കമേറിയ ത്വഗ്രോഗങ്ങളിൽ യുക്തമായ ഔഷധമുപയോഗിച്ചുള്ള സ്േനഹപാനം, ഛർദിപ്പിക്കുക, വയറിളക്കുക തുടങ്ങിയ ശോധന ചികിത്സകൾ അനിവാര്യമാണ്. തലയ്ക്കു തക്രധാരയും െചയ്യാറുണ്ട്. മാണിഭദ്രഗുളം, ആരഗ്വധാദി കഷായം, ദിനേശ ഏലാദി വെളിച്ചെണ്ണ എന്നിവയും മഹാതിക്തകം ഘ‍ൃതവും ഈ അവസരത്തിൽ ഫലപ്രദമായ ഔഷധങ്ങളാണ്. ത്വക്കിനു ഹിതകരമായ തൈലം തിരഞ്ഞെടുത്ത് ദിവസേന കുളിക്കുന്നതിനു അരമണിക്കൂർ മുൻപായി ദേഹത്തു പുരട്ടുന്നതു നല്ലതാണ്. ശരീരത്തിലെ എണ്ണമയം കളയാനായി നെല്ലിക്കാ ഉണക്കപ്പൊടിച്ചതു വെള്ളത്തിൽ കുഴച്ച് ഉപയോഗിക്കാവുന്നതാണ്. ആരോഗ്യവും സൗന്ദര്യവുമുള്ള ത്വക്ക് ആഗ്രഹിക്കാത്തവർ കാണില്ല. അതിനാൽ, ത്വക്കിനെ പരിപാലിക്കാനുള്ള ദിനചര്യകൾ ശീലിക്കേണ്ടതാണ്. 

English Summary:

How to treat dry skin problems with Ayurveda?