അടിക്കടി മൂത്രനാളിയിലെ അണുബാധ; എന്താണിതിനു കാരണം?
ചോദ്യം : മുപ്പത്തിയാറു വയസ്സായ സ്ത്രീയാണു ഞാൻ. കഴിഞ്ഞ നവംബർ മാസത്തിൽ ആദ്യമായി മൂത്രനാളിയിൽ ഇൻഫെക്ഷൻ ഉള്ളതായി കണ്ടെത്തി. അത് ചികിത്സിച്ചു ഭേദമാക്കി. എങ്കിലും അതിനുശേഷം നാലു തവണ ഞാൻ യൂറിനറി ട്രാക്ട് ഇൻഫെക്ഷന് ഇരയായി. എന്താണിതിനു കാരണം? ഉത്തരം : ആഗോളമായി മനുഷ്യനിൽ ഏറ്റവും സാധാരണയായി കണ്ടു വരുന്ന

ചോദ്യം : മുപ്പത്തിയാറു വയസ്സായ സ്ത്രീയാണു ഞാൻ. കഴിഞ്ഞ നവംബർ മാസത്തിൽ ആദ്യമായി മൂത്രനാളിയിൽ ഇൻഫെക്ഷൻ ഉള്ളതായി കണ്ടെത്തി. അത് ചികിത്സിച്ചു ഭേദമാക്കി. എങ്കിലും അതിനുശേഷം നാലു തവണ ഞാൻ യൂറിനറി ട്രാക്ട് ഇൻഫെക്ഷന് ഇരയായി. എന്താണിതിനു കാരണം?
ഉത്തരം : ആഗോളമായി മനുഷ്യനിൽ ഏറ്റവും സാധാരണയായി കണ്ടു വരുന്ന രോഗമാണ് യൂറിനറി ട്രാക്ട് ഇന്‍ഫെക്ഷൻ. ഈ രോഗത്തിന്റെ ചികിത്സ ലളിതമാണ്. ആന്റിബയോടിക് മരുന്നുകൾ ഫലപ്രദമായി ഈ രോഗം ഭേദമാക്കുവാൻ സഹായകരമാകുന്നു എന്നതാണ് മുഖ്യകാരണം അടിക്കടിയുള്ള മൂത്രശങ്ക, മൂത്രമൊഴിക്കുവാനുള്ള തിടുക്കം, അടിവയറ്റിൽ വേദന ഇവയൊക്കെയാണ് യൂറിനറി ഇൻഫെക്ഷന്റെ ലക്ഷണങ്ങൾ. ചെറുബാലികമാരെ ഈ രോഗം ബാധിക്കുന്നത് മൂത്രനാളിയിലെ നീളക്കുറവുകൊണ്ടാണ്. ഗുഹ്യഭാഗങ്ങൾ വേണ്ടത്ര ശുചിയായി സംരക്ഷിക്കാത്തത് വേറൊരു കാരണം. സ്കൂൾ കുട്ടികൾക്ക് മൂത്രപ്പുര സൗകര്യങ്ങൾ അപര്യാപ്തമാകുമ്പോൾ ദിവസം മുഴുവൻ മൂത്രമൊഴിക്കുവാൻ പെൺകുട്ടികൾ വിമുഖത കാണിക്കുന്നു. പ്രമേഹരോഗികളും പ്രായമായ പുരുഷന്മാരും ഈ രോഗത്തിന് ഇരയാകുന്നതു സാധാരണമാണ്. ഈ രോഗം അടിക്കടി ഉണ്ടായാൽ ചെയ്യേണ്ടത് യൂറിൻ കൾച്ചർ പരിശോധിക്കലാണ്. രോഗകാരണമായ ബാക്ടീരിയയെ ഇല്ലായ്മ ചെയ്യലാണ് ആദ്യപടി. അടിവയറ്റിന്റെ അൾട്രാസൗണ്ട് ടെസ്റ്റും സിസ്റ്റോസ്കോപ്പിയും ചെയ്താൽ മാത്രമേ രോഗ ഹേതുവായ കിഡ്നി സ്റ്റോൺ, പ്രോസ്ട്രേറ്റിൽ വീക്കം എന്നിവ നിർണയിക്കാനാവൂ. ഈ അവസ്ഥയിൽ വേണ്ട ചികിത്സ ഡോക്ടർ നിർദേശിക്കുംവിധം ചെയ്തേ മതിയാകൂ.