പെട്ടെന്നുള്ള ബോധക്ഷയം ഹൃദയസംബന്ധമായ അസുഖങ്ങളുടെ ലക്ഷണമോ?
ആശുപത്രികളിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടുന്നവരിൽ പ്രധാനപ്പെട്ട ഒരു വിഭാഗമാണ് ബോധക്ഷയം ഉണ്ടാകുന്നവർ. ഗുരുതരമായ പല കാരണങ്ങൾ കൊണ്ടും ബോധക്ഷയം ഉണ്ടാകാമെങ്കിലും ബഹുഭൂരിപക്ഷവും അങ്ങനെയുള്ളതല്ല. ഇവിടെ പ്രധാനമായി ചർച്ച ചെയ്യുന്നതും ഗുരുതരമല്ലാത്ത കാരണങ്ങളും പ്രതിവിധിയെക്കുറിച്ചുമാണ്. എന്തുകൊണ്ടാണ്

ആശുപത്രികളിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടുന്നവരിൽ പ്രധാനപ്പെട്ട ഒരു വിഭാഗമാണ് ബോധക്ഷയം ഉണ്ടാകുന്നവർ. ഗുരുതരമായ പല കാരണങ്ങൾ കൊണ്ടും ബോധക്ഷയം ഉണ്ടാകാമെങ്കിലും ബഹുഭൂരിപക്ഷവും അങ്ങനെയുള്ളതല്ല. ഇവിടെ പ്രധാനമായി ചർച്ച ചെയ്യുന്നതും ഗുരുതരമല്ലാത്ത കാരണങ്ങളും പ്രതിവിധിയെക്കുറിച്ചുമാണ്.
എന്തുകൊണ്ടാണ് പെട്ടെന്നു ബോധക്ഷയം ഉണ്ടാകുന്നത്? തലച്ചോറിലേക്കുള്ള രക്തപ്രവാഹം പെട്ടെന്നു കുറയുന്നതുകൊണ്ടാണ് ഒരാൾ മോഹാലസ്യപ്പെടുന്നത്. പ്രധാനമായും ഇത് VASOVAGAL SYNCOPE എന്ന വിഭാഗത്തിൽ പെട്ടതാണ്. കുട്ടികളിലാണ് ഇതു കൂടുതലായി കാണാറുള്ളത്. പ്രത്യേകിച്ചും പെൺകുട്ടികളിൽ. സ്കൂൾ അസംബ്ലികളിലും മറ്റും തുടർച്ചയായി കൂടുതൽ സമയം കൂടിയ ചൂടുള്ള അവസ്ഥയിൽ നിൽക്കുന്നത് ഒരു കാരണമാണ്. കൂടുതൽ സമയം ചലനമില്ലാതെ നിൽക്കുമ്പോൾ ശരീരത്തിന്റെ ഏറ്റവും മുകൾഭാഗമായ തലച്ചോറിലേക്കു രക്തമെത്തിക്കുന്ന രക്തധമനികളുടെ സ്വാഭാവിക പ്രതികരണശേഷിയിൽ കുറവുണ്ടാവുകയും തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയുകയും രോഗി ബോധരഹിതനാവുകയും ചെയ്യുന്നു. ഇതിനു മുൻപായി രോഗിക്കു കണ്ണിൽ ഇരുട്ടുകയറുന്നതു പോലെയും അമിതമായി വിയർക്കുകയും ഓക്കാനവും ഛർദിയും ഒക്കെ അനുഭവപ്പെടാം. നിലത്തു വീഴുന്നതോടു കൂടി ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും ഒരേനിലയിൽ വരികയും തലച്ചോറിലേക്കുള്ള രക്തയോട്ടം പൂർവസ്ഥിതിയിലാവുകയും സെക്കൻഡുകൾക്കുള്ളിൽ ബോധം വീണ്ടു കിട്ടുകയും ചെയ്യുന്നു. അമിതമായ ഭയം, രക്തം കാണുക, നിർജലീകരണം, അമിതമായ ഉത്കണ്ഠ, കഠിനമായ വേദന, വിശപ്പ്, പെട്ടെന്നുള്ള ചുമ, രാത്രിയിലും മറ്റും മൂത്രാശയം നിറഞ്ഞിരിക്കുമ്പോൾ പെട്ടെന്നെഴുന്നേറ്റു മൂത്രമൊഴിക്കുമ്പോൾ ഒക്കെ ഇത് സംഭവിക്കാം. ബോധക്ഷയം ഉണ്ടായ ആളെ കുറച്ചു നേരം നിരപ്പായ പ്രതലത്തിൽ മലർത്തിക്കിടത്തണം. ബോധക്ഷയത്തിനു മുൻപുള്ള ലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ ഉടൻ തന്നെ നിലത്തു കിടത്തുക എന്നതാണ് അതു തടയാനുള്ള പ്രതിവിധി. കൂടാതെ, ധാരാളമായി വെള്ളം കുടിക്കുകയും ചെയ്യുക. തലച്ചോറിലെ, രക്തസ്രാവം, പക്ഷാഘാതം, ഹൃദയസംബന്ധമായ അസുഖങ്ങൾ എന്നിവയുടെ ഭാഗമായി ഉണ്ടാകുന്ന ബോധക്ഷയം ഗൗരവസ്വഭാവമുള്ളതാണ്. ബോധക്ഷയത്തിനു തൊട്ടു മുൻപുണ്ടാകുന്ന ശക്തമായ തലവേദനയും അപസ്മാരവും അപകടാവസ്ഥയെ സൂചിപ്പിക്കുന്നു. കൂടുതൽ സമയം ബോധമില്ലാത്ത അവസ്ഥ തുടരുകയാണെങ്കിൽ അത് ഗുരുതരാവസ്ഥയെ സൂചിപ്പിക്കുന്നതാണ്. പ്രായമായവർ, ഇടയ്ക്കിടെ ബോധക്ഷയം ഉണ്ടാകുന്നവർ, രക്തസമ്മർദം, പ്രമേഹം, ഹൃദ്രോഗം എന്നീ വിഭാഗങ്ങളിൽ പെട്ടവർക്ക് ഉണ്ടാകുന്ന ബോധക്ഷയം കൂടുതൽ ഗൗരവകരമാണ്. ഉടനടി വൈദ്യസഹായം തേടണം.