തൈറോയ്ഡ് രോഗികളിൽ ഫാറ്റി ലിവർ വരാൻ സാധ്യതയുണ്ടോ?
ചോദ്യം : ഡോക്ടർ, 50 വയസ്സുള്ള അധ്യാപകനാണു ഞാൻ. എനിക്ക് 40 വയസ്സു മുതൽ തൈറോയ്ഡ് ഉണ്ട്. തൈറോനോം ഗുളികകൾ മുടങ്ങാതെ കഴിക്കുന്നുണ്ട്. ഞാൻ ജീവിതത്തിൽ ഇതുവരെ മദ്യപിച്ചിട്ടില്ല. പക്ഷേ, ഈ അടുത്തകാലത്ത് പരിശോധനയിൽ എനിക്ക് ഫാറ്റി ലിവർ ഉണ്ടെന്നു കണ്ടെത്തി. ഞാൻ എന്തൊക്കെയാണു ശ്രദ്ധിക്കേണ്ടത്? എന്തെല്ലാമാണ്

ചോദ്യം : ഡോക്ടർ, 50 വയസ്സുള്ള അധ്യാപകനാണു ഞാൻ. എനിക്ക് 40 വയസ്സു മുതൽ തൈറോയ്ഡ് ഉണ്ട്. തൈറോനോം ഗുളികകൾ മുടങ്ങാതെ കഴിക്കുന്നുണ്ട്. ഞാൻ ജീവിതത്തിൽ ഇതുവരെ മദ്യപിച്ചിട്ടില്ല. പക്ഷേ, ഈ അടുത്തകാലത്ത് പരിശോധനയിൽ എനിക്ക് ഫാറ്റി ലിവർ ഉണ്ടെന്നു കണ്ടെത്തി. ഞാൻ എന്തൊക്കെയാണു ശ്രദ്ധിക്കേണ്ടത്? എന്തെല്ലാമാണ് ചികിത്സാവിധികൾ? തൈറോയ്ഡ് രോഗികളിൽ ഫാറ്റി ലിവർ വരാൻ സാധ്യതയുണ്ടോ?
ഉത്തരം :ജീവിതശൈലീരോഗങ്ങളായ പ്രമേഹം, ഉയർന്ന രക്തസമ്മർദം, രക്തത്തിലെ അമിത കൊഴുപ്പ്, പൊണ്ണത്തടി എന്നിവയ്ക്കൊപ്പം വളരെയധികം ആളുകളിൽ കണ്ടുവരുന്ന ഒന്നാണ് ഫാറ്റി ലിവർ (Fatty Liver). ഈ പറഞ്ഞ എല്ലാ അസുഖങ്ങളും ഒരു വ്യക്തിയിൽ കാണാവുന്നതാണ്. ഇതോടൊപ്പം തൈറോയ്ഡ് കൂടിയുള്ള വ്യക്തികളിൽ ഈ അസുഖത്തിന്റെ തോത് താരതമ്യേന കൂടുതലാണ്. ഇതിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടുപിടിക്കാനായിട്ടില്ല. ലിവർഫങ്ഷൻ ടെസ്റ്റിലൂടെയാണ് ഈ അസുഖം ഉണ്ടോ എന്നു മനസ്സിലാക്കുക. അൾട്രാസൗണ്ട് സ്കാനിലൂടെയും ഇതു കണ്ടെത്താം. ഫൈബ്രോസ്കാൻ, എംആർഐ, സിടി സ്കാൻ എന്നിവയും വളരെ അപൂർവമായി കരളിന്റെ ഒരു ഭാഗത്തു നിന്നു ബയോപ്സി എടുത്തുകൊണ്ടും പരിശോധനയിലൂടെ രോഗനിർണയം നടത്താറുണ്ട്.
പ്രാഥമികമായി ജീവിതശൈലി മാറ്റുക എന്നതാണ് ചെയ്യേണ്ടത്. ഭക്ഷണത്തിൽ കാർബോഹൈഡ്രേറ്റിന്റെ അളവ് കുറയ്ക്കുക. കൂടുതൽ നാരുള്ള ഭക്ഷണം, ഇലക്കറികൾ എന്നിവ കഴിക്കുക. ഏലയ്ക്ക, കറുവപ്പട്ട എന്നിവയുടെ അളവും വർധിപ്പിക്കുക. ശരീരഭാരം കുറയ്ക്കാനായി ഭക്ഷണക്രമീകരണവും വ്യായാമവും ആവശ്യമാണ്. വളരെ അപൂർവമായി ഈ രോഗികളില്‍ കരളിന്റെ പ്രവർത്തനം തകരാറിലാകുകയും കരളിൽ അർബുദം ബാധിക്കുകയും ചെയ്യാറുണ്ട്. അമേരിക്കൻ ഐക്യനാടുകളിൽ ഇന്ന് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളുടെ എണ്ണം വർധിക്കുന്നതിന്റെ മൂലകാരണം ഇതാണ്. ഫാറ്റി ലിവറുള്ള വ്യക്തികൾ ഭക്ഷണക്രമീകരണം നടത്തി ശരീരഭാരം കുറയ്ക്കുക. ഡോക്ടറെ കണ്ട് ആവശ്യമെങ്കിൽ ചികിത്സ സ്വീകരിക്കുക.
പ്രമേഹം ചികിത്സിച്ചു മാറ്റാമോ? - വിഡിയോ