സ്‌കാബീസ് ചര്‍മ രോഗം വല്ലാതെ അലട്ടുന്നുണ്ടോ? അറിയാം 5 പ്രകൃതിദത്ത പരിഹാര മാര്‍ഗങ്ങൾ
ചര്‍മത്തിന് വരുന്ന അതിവ്യാപന ശേഷിയുള്ള ഒരു അണുബാധയാണ് സ്‌കാബീസ്. ചിരങ്ങ്, ചൊറി, കരപ്പന്‍ എന്നെല്ലാം അറിയപ്പെടുന്ന ഈ ചര്‍മരോഗം സാര്‍കോപ്‌റ്റസ് സ്‌കാബി മൈറ്റ് എന്ന ഒരുതരം ചെള്ള് മൂലമാണ് ഉണ്ടാകുന്നത്. അതിതീവ്രമായ ചൊറിച്ചില്‍, ചര്‍മത്തില്‍ തിണര്‍പ്പ്, അസ്വസ്ഥത, മുഖക്കുരു പോലുള്ള പാടുകള്‍,

ചര്‍മത്തിന് വരുന്ന അതിവ്യാപന ശേഷിയുള്ള ഒരു അണുബാധയാണ് സ്‌കാബീസ്. ചിരങ്ങ്, ചൊറി, കരപ്പന്‍ എന്നെല്ലാം അറിയപ്പെടുന്ന ഈ ചര്‍മരോഗം സാര്‍കോപ്‌റ്റസ് സ്‌കാബി മൈറ്റ് എന്ന ഒരുതരം ചെള്ള് മൂലമാണ് ഉണ്ടാകുന്നത്. അതിതീവ്രമായ ചൊറിച്ചില്‍, ചര്‍മത്തില്‍ തിണര്‍പ്പ്, അസ്വസ്ഥത, മുഖക്കുരു പോലുള്ള പാടുകള്‍, ത്വക്കിനു മേല്‍ കുമിള, നീര്‍ക്കെട്ട്, ചര്‍മത്തിന് ചുവപ്പ് എന്നിവയെല്ലാമാണ് സ്‌കാബീസിന്റെ (Scabies Symptoms) ലക്ഷണങ്ങള്‍. സ്‌കാബീസ് രോഗശമനത്തിനായി പൊതുവേ പ്രചാരത്തിലുള്ള ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഇനി പറയുന്നവയാണ്.
1. വേപ്പെണ്ണ
ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗല്‍ ഗുണങ്ങളുള്ള വേപ്പെണ്ണ സ്‌കാബീസ് ചെള്ളുകളെ നശിപ്പിക്കുകയും ചൊറിച്ചില്‍ ശമിപ്പിക്കുകയും ചെയ്യും. ചൊറി ബാധിച്ച സ്ഥലത്ത് വേപ്പെണ്ണ പുരട്ടുകയും 30 മിനിറ്റിനു ശേഷം കഴുകിക്കളയുകയും ചെയ്യുക.
2. ടീ ട്രീ ഓയില്‍
ഓസ്‌ട്രേലിയയില്‍ കാണപ്പെടുന്ന ടീ ട്രീയുടെ എണ്ണയും അണുനാശക ശക്തിയുള്ളതാണ്. ഇത് വെളിച്ചെണ്ണയിലോ ഒലീവ് എണ്ണയിലോ കലര്‍ത്തി ചൊറിയുള്ള സ്ഥലത്തു പുരട്ടി 20 മിനിറ്റിനു ശേഷം കഴുകിക്കളയാം.
3. കറ്റാര്‍ വാഴ
സ്‌കാബീസ് ചൊറിച്ചിലില്‍നിന്ന് ശമനം നല്‍കുന്ന കറ്റാര്‍വാഴ ചര്‍മം പഴയ പടിയാകാനും സഹായിക്കും. സ്‌കാബീസ് ബാധിച്ച ഇടത്ത് കറ്റാര്‍വാഴ ജെല്‍ പുരട്ടിയ ശേഷം അവ ഉണങ്ങാന്‍ അനുവദിക്കുക.
4. കരയാമ്പൂ എണ്ണ
ക്ലോവ് ഓയില്‍ അഥവാ കരയാമ്പൂ എണ്ണയും ചൊറിച്ചിലിനെയും വേദനയെയും ശമിപ്പിക്കും. വെള്ളിച്ചെണ്ണയില്‍ ഏതാനും തുള്ളി കലര്‍ത്തിയ ശേഷം ചൊറിയുള്ള സ്ഥലത്തു തേയ്‌ക്കാവുന്നതാണ്.
5. മഞ്ഞള്‍
മഞ്ഞള്‍ വെള്ളം ചേര്‍ത്ത് അരച്ച് സ്‌കാബീസ് ബാധിച്ച ഭാഗത്തു പുരട്ടാവുന്നതാണ്. ഇത് ഉണങ്ങിയ ശേഷം കഴുകിക്കളയാം.
കുടവയർ കുറയ്ക്കാൻ മൂന്നു വഴികൾ - വിഡിയോ