ദീര്‍ഘായുസ്സിന്റെ രഹസ്യം അറിയണോ? സന്തോഷത്തിനും ആരോഗ്യത്തിനുമുള്ള മാർഗങ്ങൾ പങ്കുവച്ച് 94കാരൻ
ദീര്‍ഘകാലം ആരോഗ്യത്തോടെ ജീവിക്കാന്‍ ആര്‍ക്കാണ് ആഗ്രഹമില്ലാത്തത്. എന്നാല്‍ പലര്‍ക്കും ഇതിനായി എന്തു ചെയ്യണമെന്ന് അറിയില്ല. ദീര്‍ഘായുസ്സിന്റെ രഹസ്യം അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി തന്റെ 94കാരനായ രോഗിയുമായി നടത്തിയ സംഭാഷണത്തിന്റെ വീഡിയോ പങ്കു വച്ചിരിക്കുകയാണ് ഇന്ത്യയിലെ ഡോക്ടര്‍ പാരുള്‍

ദീര്‍ഘകാലം ആരോഗ്യത്തോടെ ജീവിക്കാന്‍ ആര്‍ക്കാണ് ആഗ്രഹമില്ലാത്തത്. എന്നാല്‍ പലര്‍ക്കും ഇതിനായി എന്തു ചെയ്യണമെന്ന് അറിയില്ല. ദീര്‍ഘായുസ്സിന്റെ രഹസ്യം അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി തന്റെ 94കാരനായ രോഗിയുമായി നടത്തിയ സംഭാഷണത്തിന്റെ വീഡിയോ പങ്കു വച്ചിരിക്കുകയാണ് ഇന്ത്യയിലെ ഡോക്ടര്‍ പാരുള്‍ ശര്‍മ്മ.അവിശ്വസനീയമായ പല ജീവിത പാഠങ്ങളുമുള്ള ഹൃദയസ്പർശിയായ ഈ വീഡിയോ കുറഞ്ഞ സമയം കൊണ്ട് തന്നെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ഒരു മിനിട്ട് 8 സെക്കന്‍ഡാണ് രോഗിയുടെ സമ്മതത്തോടെ തന്നെ പങ്കുവച്ച ഈ വീഡിയോയുടെ ദൈര്‍ഘ്യം.
തന്റെ ദീര്‍ഘായുസ്സിന്റെയും ആരോഗ്യത്തിന്റെയും സന്തോഷത്തിന്റെയും രഹസ്യങ്ങള്‍ ഇനി പറയുന്നവയാണെന്നാണ് വീഡിയോയില്‍ 94കാരന്‍ പറയുന്നത്:
നിത്യവും വ്യായാമം
ദിവസവും പുലർച്ചെ 4 മണിക്ക് ഉണര്‍ന്ന് ഒന്നര മണിക്കൂർ വ്യായാമം ചെയ്യുമെന്ന് ഇദ്ദേഹം വെളിപ്പെടുത്തുന്നു. വ്യായാമം ശരീരത്തെ മാത്രമല്ല മനസ്സിനെയും ആരോഗ്യത്തോടെ സൂക്ഷിക്കുന്നു. ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുന്ന വ്യായാമം പേശികളെയും എല്ലുകളെയും ശക്തിപ്പെടുത്തുകയും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ഭാരം നിയന്ത്രിക്കുകയും അമിതവണ്ണം, പ്രമേഹം പോലുള്ള രോഗങ്ങള്‍ അകറ്റുകയും ചെയ്യുന്നു. സമ്മര്‍ദ്ദം കുറയ്‌ക്കാനും മൂഡ് മെച്ചപ്പെടുത്താനും വ്യായാമം സഹായിക്കും. ശരിയായ പോഷണത്തോടൊപ്പം നിത്യവും വ്യായാമവും ചേര്‍ന്നാല്‍ ദീര്‍ഘായുസ്സും ക്ഷേമവും ആരോഗ്യവും ഉറപ്പെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
ലളിതമായ ഭക്ഷണശീലങ്ങള്‍
തനിക്ക് ലളിതമായ ഭക്ഷണശീലങ്ങളാണുള്ളതെന്നും അദ്ദേഹം പറയുന്നു. പൊതുവേ സസ്യാഹാരമാണ് ഇഷ്ടം. വലപ്പോഴും മാത്രമേ മാംസഭക്ഷണം കഴിക്കാറുള്ളൂ. പഴങ്ങളും പച്ചക്കറികളും ലീന്‍ പ്രോട്ടീനും ഹോള്‍ഗ്രെയ്‌നുകളും എല്ലാം ചേര്‍ന്ന ലളിതവും സന്തുലിതവുമായ ഭക്ഷണക്രമം ഭാരം നിയന്ത്രിക്കാനും ശരീരസൗഖ്യം ഉറപ്പാക്കാനും സഹായിക്കുന്നു. ഹൃദ്രോഗം, പ്രമേഹം, ചിലതരം അര്‍ബുദങ്ങള്‍ പോലുള്ളവയുടെ സാധ്യതയും ലളിതമായ ഭക്ഷണക്രമം കുറയ്‌ക്കുന്നു. ദഹനം മെച്ചപ്പെടുത്താനും ശരീരത്തിന്റെ ഊര്‍ജ്ജം നിലനിര്‍ത്താനും ഈ ശ്രദ്ധാപൂര്‍വമായ ഭക്ഷണശൈലി സഹായിക്കുന്നു. ശരീരത്തിന്റെ ജലാംശം നിലനിര്‍ത്താന്‍ ശ്രദ്ധിക്കുമെന്നും സംസ്‌കരിച്ച ഭക്ഷണങ്ങള്‍ കഴിവതും കഴിക്കാറില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആരോടും വഴക്കിനു പോകില്ല
ദീര്‍ഘായുസ്സിന്റെ ഏറ്റവും വലിയ രഹസ്യമായി ഇദ്ദേഹത്തിന് തോന്നുന്നത് ആരോടും വഴക്കിന് പോകാത്ത തന്റെ സ്വഭാവമാണ്. ഇത് മാനസിക സമ്മര്‍ദ്ദം വലിയ തോതില്‍ കുറയ്‌ക്കുന്നു. ധ്യാനം, വ്യായാമം പോലുള്ള സമ്മര്‍ദ്ദ ലഘൂകരണ മാര്‍ഗ്ഗങ്ങള്‍ ഹൃദ്രോഗവും ഉയര്‍ന്ന രക്തസമ്മര്‍ദ്ധവും മാനസികാരോഗ്യ പ്രശ്‌നങ്ങളും കുറയ്‌ക്കുമെന്നും അദ്ദേഹം പറയുന്നു. ഇവയെല്ലാം ഉറക്കത്തിന്റെ നിലവാരവും പ്രതിരോധശേഷിയും വര്‍ദ്ധിപ്പിക്കും.
എക്‌സില്‍ പങ്കുവച്ച വീഡിയോയ്‌ക്ക് നിരവധി പ്രതികരണങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്. പലരും ദീര്‍ഘായുസ്സോടെ ഇരുന്ന തങ്ങളുടെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും ജീവിതകഥകള്‍ കമന്റുകളായി പങ്കുവച്ചു.