ഇന്ത്യയിലെ യുവാക്കള്‍ക്കിടയില്‍ പ്രമേഹവും കുടവയറും വ്യാപകം; ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍
രാജ്യത്ത് 10.1 കോടി പേര്‍ക്കു പ്രമേഹവും 35 കോടിയോളം പേര്‍ക്കു കുടവയറും ഉള്ളതായാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഈ വര്‍ഷം പുറത്തിറക്കിയ റിപ്പോര്‍ട്ട് പറയുന്നത്. പ്രമേഹം, അമിത രക്തസമ്മര്‍ദ്ദം, കുടവയര്‍, കൊളസ്‌ട്രോള്‍ എന്നിവയെല്ലാം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ചു കൂടുതല്‍ പേരിലേക്കു

രാജ്യത്ത് 10.1 കോടി പേര്‍ക്കു പ്രമേഹവും 35 കോടിയോളം പേര്‍ക്കു കുടവയറും ഉള്ളതായാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഈ വര്‍ഷം പുറത്തിറക്കിയ റിപ്പോര്‍ട്ട് പറയുന്നത്. പ്രമേഹം, അമിത രക്തസമ്മര്‍ദ്ദം, കുടവയര്‍, കൊളസ്‌ട്രോള്‍ എന്നിവയെല്ലാം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ചു കൂടുതല്‍ പേരിലേക്കു പടര്‍ന്നതായി ഇന്ത്യ ഡയബറ്റീസ് സ്റ്റഡി എന്ന ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
നഗരവത്ക്കരണത്തിന്റെയും വ്യവസായവത്ക്കരണത്തിന്റെയും ഫലമായി കായികമായ ജോലികളില്‍ നിന്ന് അധികം മേലനങ്ങേണ്ടതില്ലാത്ത തരം ജോലികളിലേക്കു യുവാക്കളില്‍ നല്ലൊരു ശതമാനവും മാറിയതാണ് ഇതിനുള്ള കാരണമെന്ന് എയിംസിലെ എന്‍ഡോക്രൈനോളജി കണ്‍സള്‍ട്ടന്റ് ഡോ. ഹിമിക ചൗള എച്ച്ടി ലൈഫ്‌സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഡെസ്‌ക് ജോലികളിലെ വര്‍ദ്ധനയ്‌ക്കൊപ്പം സംസ്‌കരിച്ച ഭക്ഷണത്തിന്റെയും മധുരപാനീയങ്ങളുടെയും ഉയര്‍ന്ന കലോറിയുള്ള സ്‌നാക്കുകളുടെയും അമിത ഉപയോഗവും അമിതവണ്ണത്തിനും പ്രമേഹത്തിനും കാരണമാകുന്നതായി ഡോ. ഹിമിക പറയുന്നു.
സന്തുലിത ഭക്ഷണക്രമവും നിത്യവുമുളള വ്യായാമവുമാണ് ഈയവസ്ഥയ്ക്കുള്ള പരിഹാരമായി ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്. സന്തുലിതമായ തോതിലുള്ള ഹ്രസ്വ ഭക്ഷണങ്ങള്‍ ഇടയ്ക്കിടെ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ തോതിനെ നിയന്ത്രിക്കുമെന്ന് ഡോ. ഹിമിക കൂട്ടിച്ചേര്‍ത്തു. ഇടയ്ക്കിടെയുള്ള ആരോഗ്യ പരിശോധനകള്‍ പ്രമേഹം പോലുള്ള പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ് ജീവിതശൈലി മാറ്റം വരുത്താന്‍ സഹായകമാണ്. ഡോക്ടര്‍മാരുടെയും ഡയറ്റീഷ്യന്മാരുടെയും നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് ഭക്ഷണക്രമം ക്രമീകരിക്കാനും ശ്രദ്ധിക്കേണ്ടതാണ്.
ദീര്‍ഘകാല സമ്മര്‍ദ്ദവും കുടവയറും ചയാപചയ തകരാറുണ്ടാക്കുന്നത് ഇന്‍സുലിന്‍ പ്രതിരോധത്തിലേക്കും പിന്നീട് പ്രമേഹത്തിലേക്കും നയിക്കാം. വ്യക്തികളുടെ ജീവിതത്തില്‍ വര്‍ദ്ധിച്ചു വരുന്ന സമ്മര്‍ദ്ദത്തെ അഭിസംബോധന ചെയ്യുന്നതും ഇത് പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതും പ്രമേഹം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളെ ചെറുക്കാന്‍ സഹായിക്കുമെന്നും ഡോ. ഹിമിക നിര്‍ദ്ദേശിക്കുന്നു.
പ്രമേഹത്തെ പ്രതിരോധിക്കാം: വിഡിയോ