റിവ്യൂകൾ മാത്രം നോക്കി ഭക്ഷണം ഓർഡർ ചെയ്യരുത്; ശ്രദ്ധിക്കാം 10 കാര്യങ്ങൾ
നമ്മളിൽ ഭൂരിഭാഗം പേരും ഇടയ്ക്കെങ്കിലും ഫുഡ് ഡെലിവറി ആപ്പുകൾ (Food Delivery App) ഉപയോഗിച്ചു ഓൺലൈനായി ഹോട്ടലുകളിൽ നിന്നു ഭക്ഷണം പാഴ്സലായി വാങ്ങിക്കഴിക്കുന്നവരാണ്. ഭക്ഷണത്തിനായി ദിവസവും ഓൺലൈൻ ആപ്പുകൾ പ്രയോജനപ്പെടുത്തുന്നവരുമുണ്ട്. ഇങ്ങനെ ഓൺലൈൻ വഴി ഭക്ഷണം വാങ്ങിക്കഴിക്കുമ്പോൾ അൽപം കരുതലെടുക്കുന്നതു

നമ്മളിൽ ഭൂരിഭാഗം പേരും ഇടയ്ക്കെങ്കിലും ഫുഡ് ഡെലിവറി ആപ്പുകൾ (Food Delivery App) ഉപയോഗിച്ചു ഓൺലൈനായി ഹോട്ടലുകളിൽ നിന്നു ഭക്ഷണം പാഴ്സലായി വാങ്ങിക്കഴിക്കുന്നവരാണ്. ഭക്ഷണത്തിനായി ദിവസവും ഓൺലൈൻ ആപ്പുകൾ പ്രയോജനപ്പെടുത്തുന്നവരുമുണ്ട്. ഇങ്ങനെ ഓൺലൈൻ വഴി ഭക്ഷണം വാങ്ങിക്കഴിക്കുമ്പോൾ അൽപം കരുതലെടുക്കുന്നതു നല്ലതാണ്.
∙ പരിചയമുള്ള സ്ഥലങ്ങളിൽ നിന്നു മാത്രം ഓൺലൈനായി ഭക്ഷണം ഓർഡർ ചെയ്യുന്നതാണു നല്ലത്. ഹോട്ടലിന്റെ വൃത്തിയുൾപ്പെടെയുള്ള കാര്യങ്ങൾ പ്രധാനപ്പെട്ടതാണ്. നമുക്കു നേരിട്ടു പരിചയമുള്ള ഹോട്ടലുകളിലെ സാഹചര്യങ്ങൾ നമുക്കറിയാനാകും.
∙ റിവ്യൂകൾ മാത്രം നോക്കി ഭക്ഷണം ഓർഡർ ചെയ്യരുത്. റിവ്യൂകൾ എപ്പോഴും സത്യസന്ധമായിരിക്കണമെന്നില്ല.
∙ ഭക്ഷണം കഴിക്കുന്നതിനു മുൻപു നമ്മൾ സോപ്പുപയോഗിച്ചു കൈകൾ കഴുകണം.
∙ ഭക്ഷണം തണുത്തിട്ടുണ്ടെങ്കിൽ അതു ചൂടാക്കിക്കഴിക്കുന്നതാണു നല്ലത്. ചൂടാക്കുമ്പോൾ ഒട്ടുമിക്ക ബാക്ടീരിയകളും നശിക്കും. പിന്നീടു കഴിക്കാനായുള്ള ഭക്ഷണം കൂടി ഒരുമിച്ച് ഓർഡർ ചെയ്യരുത്.
∙ മയൊണൈസ് സോസ് അപ്പോൾ ഉപയോഗിക്കുന്നില്ലെങ്കിൽ ഉടൻ ഫ്രിജിലേക്കു മാറ്റണം. മുട്ടയിൽ നിന്നുണ്ടാക്കുന്ന മയൊണൈസിൽ സാൽമൊണല്ല ബാക്ടീരിയകൾ ഉണ്ടാകാനിടയുണ്ട്.
∙ ഒരേ ഭക്ഷണം കഴിച്ച എല്ലാവർക്കും ഭക്ഷ്യ വിഷബാധ ഉണ്ടാകണമെന്നില്ല. അത് ഓരോരുത്തരുടെയും ശരീരഘടനയെയും പ്രതിരോധ ശേഷിയെയും ആശ്രയിച്ചിരിക്കും.
∙ സാധാരണ, ഇറച്ചിക്കറി പോലെയല്ല ഷവർമ (Shawarma). ഷവർമയിലെ ഇറച്ചി ശരിയായി പാകം ചെയ്തിട്ടുണ്ടോയെന്ന് ഉറപ്പാക്കണം. ശരിയായ പാകം ചെയ്യാത്ത ഇറച്ചിയിൽ ബാക്ടീരിയകൾ ഉണ്ടാകാം.
∙ ഭക്ഷണം കഴിക്കാൻ വൈകുകയാണെങ്കിൽ ഫ്രിജിൽ സൂക്ഷിക്കുക. ഇതു പിന്നീടു ചൂടാക്കിയ ശേഷമേ കഴിക്കാവൂ. ഷവർമ ഒരിക്കലും ഫ്രിജിൽ സൂക്ഷിച്ച ശേഷം കഴിക്കരുത്. ഫ്രൈഡ് റൈസും ഇങ്ങനെ കഴിക്കാതിരിക്കുകയാണു നല്ലത്.
∙ ഭക്ഷണം ഫ്രിജിൽ (4 ഡിഗ്രി സെൽഷ്യസിൽ താഴെ തണുപ്പ്) സൂക്ഷിച്ചാൽ അതിൽ ബാക്ടീരിയ വളരാനുള്ള സാധ്യത വളരെ കുറവാണ്.
∙ ഭക്ഷണം കഴിച്ച ശേഷം എന്തെങ്കിലും ബുദ്ധിമുട്ടുകൾ തോന്നുകയാണെങ്കിൽ ചികിത്സ തേടാൻ വൈകരുത്. ഭക്ഷ്യവിഷബാധ മൂലം മരണമുണ്ടായിട്ടുള്ള പല കേസുകളിലും കൃത്യ സമയത്തു ചികിത്സ തേടാത്തതു ബാധിച്ചിട്ടുണ്ട്.
(വിവരങ്ങൾ: ഡോ. രാജീവ് ജയദേവൻ, പൊതുജനാരോഗ്യ ഉപദേശക സമിതി അംഗം, ഐഎംഎ കേരള)
വീട്ടിലെ ഭക്ഷ്യസുരക്ഷ – ശ്രദ്ധിക്കേണ്ട കാര്യങ്ങൾ – വിഡിയോ