ആധുനിക ലോകത്തിൽ രാത്രികാല ജോലി ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ്. പ്രത്യേകിച്ചും ആശുപത്രി, പൊലീസ്, പൊതുഗതാഗതം, ഐടി തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക്, ഉറക്കക്കുറവുമൂലം ഒട്ടനവധി ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാകുന്നത്. പ്രമേഹം, അമിതവണ്ണം, ഉയർന്ന മാനസിക സമ്മർദം, ഹൃദ്രോഗങ്ങൾ തുടങ്ങിയ അപകടങ്ങൾക്ക് സാധ്യതയുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആധുനിക ലോകത്തിൽ രാത്രികാല ജോലി (Night Shift) ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ്. പ്രത്യേകിച്ചും ആശുപത്രി, പൊലീസ്, പൊതുഗതാഗതം, ഐടി തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക്, ഉറക്കക്കുറവുമൂലം ഒട്ടനവധി ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാകുന്നത്. പ്രമേഹം, അമിതവണ്ണം, ഉയർന്ന മാനസിക സമ്മർദം, ഹൃദ്രോഗങ്ങൾ തുടങ്ങിയ അപകടങ്ങൾക്ക് സാധ്യതയുണ്ട്. തുടർച്ചയായി കൂടുതൽ സമയം ജോലി ചെയ്യുന്നത് തൊഴിൽ വൈദഗ്ധ്യത്തെ തന്നെ ബാധിക്കും. ദീർഘനാൾ രാത്രികാല ഡ്യൂട്ടി ചെയ്യുന്നതിലൂടെ അൽഷിമേഴ്സ് പോലുള്ള രോഗങ്ങൾ സംഭവിച്ചേക്കാമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കൂടാതെ സ്തനാർബുദം, വൻകുടലിലെ കാൻസർ, പ്രോസ്റ്റേറ്റ് കാൻസർ എന്നിവയ്ക്കു കാരണമാകുന്നു എന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉറക്കക്കുറവുമൂലം ഹോർമോൺ വ്യതിയാനങ്ങൾ സംഭവിക്കാം. ഇത് സ്ത്രീകളിൽ മാസമുറ ക്രമം തെറ്റുന്നതിനും പുരുഷന്മാരിൽ ബീജത്തിന്റെ മേന്മക്കുറവിനും കാരണമാകാം. ഇത് പ്രത്യുല്‍പാദനത്തെ ബാധിക്കും. ഈ ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്ത് ഇന്ത്യയിലും ആഗോളതലത്തിലും 24 മണിക്കൂറിൽ 12 മണിക്കൂറിലധികം ജോലി ചെയ്യരുതെന്ന് തൊഴിൽ നിയമങ്ങൾ നിഷ്കർഷിക്കുന്നു. 

പരിഹാരമാർഗങ്ങൾ
രാത്രികാല ഡ്യൂട്ടിക്കുേശഷം 7 മുതൽ 9 മണിക്കൂർ വരെ തുടർച്ചയായി ഉറങ്ങണം. ഉറങ്ങുമ്പോൾ മുറിക്കുള്ളിൽ വെളിച്ചം കുറഞ്ഞതും ചൂടു കുറഞ്ഞതുമായ അന്തരീക്ഷം ഒരുക്കുക. നൈറ്റ് ഡ്യൂട്ടിക്കു മുൻപായി 30 മുതൽ 60 മിനിറ്റ് വരെ മയങ്ങുക. ഡ്യൂട്ടിക്കിടയിൽ എഴുന്നേറ്റ് നടക്കുകയും നല്ല വെളിച്ചത്തിൽ ജോലി ചെയ്യുകയും വേണം. ആരോഗ്യകരമായ ഭക്ഷണം, വ്യായാമം എന്നിവ ശ്രദ്ധിക്കുക. ധാരാളം വെള്ളം കുടിക്കുക. നൈറ്റ് ഷിഫ്റ്റിന്റെ തവണയും തുടർച്ചയായ ദിവസങ്ങളിലുള്ള നൈറ്റ് ഡ്യൂട്ടിയും ഒരു ദിവസത്തെ ഡ്യൂട്ടിയുടെ സമയവും പരിമിതപ്പെടുത്തുക. ഉറക്കത്തിനു കൃത്യമായ സമയക്രമം പാലിക്കുക. ഉറക്കത്തിന് ഏറ്റവും പ്രാധാന്യം നൽകുക. ഈ മാർഗങ്ങളിലൂടെ നൈറ്റ് ഡ്യൂട്ടി കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങളെ ഒരു പരിധി വരെ മറികടക്കാൻ സാധിക്കും. 

നടുവേദന അകറ്റാം – വിഡിയോ

English Summary:

How to work night shift and stay healthy - Dr. P. Vinod Explains