ചോദ്യം: പ്രിയപ്പെട്ട ഡോക്ടർ, ഞാൻ 26 വയസ്സുള്ള യുവതിയാണ്. ഉറക്കത്തിൽ വലിയ ശബ്ദത്തോടെ കൂർക്കം വലിക്കുന്നു എന്നതാണ് എന്റെ പ്രശ്നം. എന്റെ വിവാഹം ഉറപ്പിച്ചിരിക്കുകയാണ്. വിവാഹം കഴിഞ്ഞാൽ ഭർത്താവിന് ഇതു ബുദ്ധിമുട്ടായി തോന്നുമോ, ഭർത്താവിന്റെ വീട്ടുകാർ എന്നെ പരിഹസിക്കുമോ തുടങ്ങിയ ചിന്തകളാണ് എന്നെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചോദ്യം: പ്രിയപ്പെട്ട ഡോക്ടർ, ഞാൻ 26 വയസ്സുള്ള യുവതിയാണ്. ഉറക്കത്തിൽ വലിയ ശബ്ദത്തോടെ കൂർക്കം വലിക്കുന്നു എന്നതാണ് എന്റെ പ്രശ്നം. എന്റെ വിവാഹം ഉറപ്പിച്ചിരിക്കുകയാണ്. വിവാഹം കഴിഞ്ഞാൽ ഭർത്താവിന് ഇതു ബുദ്ധിമുട്ടായി തോന്നുമോ, ഭർത്താവിന്റെ വീട്ടുകാർ എന്നെ പരിഹസിക്കുമോ തുടങ്ങിയ ചിന്തകളാണ് എന്നെ അലട്ടുന്നത്. ഇതൊരു രോഗമാണോ ഡോക്ടർ? ഇതിന് എന്തെങ്കിലും പ്രതിവിധികളുണ്ടോ?

ഉത്തരം: കൂർക്കംവലിയെക്കുറിച്ച് ഒട്ടേറെ പഠനങ്ങൾ ഇന്നു നടക്കുന്നുണ്ട്. അമിതമായി കൂർക്കം വലിക്കുന്നവർക്ക് പലതരം ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാം എന്നാണ് പഠനങ്ങൾ പറയുന്നത്. രാത്രിയിൽ ഉറക്കം ശരിയാകാത്തത് ഉന്മേഷക്കുറവ്, അലസത, ഉയർന്ന രക്തസമ്മർദം, ലൈംഗിക ജീവിതത്തിലെ പ്രശ്നങ്ങൾ എന്നിവയ്ക്കു കാരണമാകാറുണ്ട്. അതിനാൽ കൂർക്കംവലി ഇന്ന് വലിയൊരു ആരോഗ്യപ്രശ്നമായി ഉയർന്നു വന്നിരിക്കുകയാണ്. ശരിയായ രീതിയിൽ ശ്വാസോച്ഛ്വാസം നടക്കാൻ നമ്മെ സഹായിക്കുന്നത് ശ്വസനസംബന്ധമായ അവയവങ്ങളാണ്. എന്നാൽ ഉറങ്ങുന്ന സമയത്ത് നാവ് പുറകിലേക്കു മാറുകയോ, അല്ലെങ്കിൽ ശ്വസനക്രമത്തിൽ എന്തെങ്കിലും പ്രശ്നങ്ങൾ വരികയോ ചെയ്യുന്ന ആളുകളിലാണ് കൂർക്കംവലി പോലുള്ള ബുദ്ധിമുട്ടുകൾ കണ്ടുവരുന്നത്. അമിതഭാരം ഇതിനൊരു കാരണമാകാറുണ്ട്. അല്ലാത്തവരിൽ അമിതഭാരം ഇതിനൊരു കാരണമാകാറുണ്ട്. അല്ലാത്തവരിൽ ഒരു സ്ലീപ് ടെസ്റ്റ് നടത്താവുന്നതാണ്. ഇതുവഴി രാത്രിയിൽ അൽപനേരത്തെക്കെങ്കിലും ശ്വാസം നിലച്ചു പോകുന്നുണ്ടോ എന്നു മനസ്സിലാക്കാം. അങ്ങനെയുണ്ടെങ്കിൽ അതിനുള്ള ചികിത്സ തേടേണ്ടത് അത്യാവശ്യാണ്. 

നിങ്ങൾ വാഹനം ഓടിക്കുന്ന ആളാണെങ്കിൽ വളരെയധികം ശ്രദ്ധിക്കണം. രാത്രിയിലെ ഉറക്കം ശരിയാകാതെ വരുമ്പോൾ പകൽസമയങ്ങളിൽ പെട്ടെന്ന് ഉറങ്ങിപ്പോകാൻ സാധ്യതയുണ്ട്. അങ്ങനെയുണ്ടെങ്കിൽ ജീവിതപങ്കാളിയുടെ കൂടി സഹായത്തോടെ നിർബന്ധമായും സ്ലീപ് ടെസ്റ്റ് നടത്തണം. സ്ലീപ് ടെസ്റ്റിലൂടെ പ്രശ്നമുണ്ടെന്നു കണ്ടെത്തുകയാണെങ്കിൽ ചികിത്സ തേടണം. ഇന്ന് രണ്ടു തരത്തിലുള്ള ചികിത്സാവിധികൾ ഉണ്ട്. ഒന്ന് ഒരു ഉപകരണം ഘടിപ്പിക്കുന്നതിലൂടെയും മറ്റൊന്ന് ശസ്ത്രക്രിയയിലൂടെയുമാണ്. എന്നാൽ അമിതവണ്ണം, അമിതമായ പുകവലി– മദ്യപാനം എന്നിവ നിയന്ത്രിച്ചതിനു ശേഷം വേണം ഇത്തരം ചികിത്സകൾ േതടേണ്ടത്. ഇത് ഭാവിജീവിതത്തെയും ദാമ്പത്യജീവിതത്തെയും ബാധിക്കും എന്നോർത്ത് ആശങ്കപ്പെടേണ്ടതില്ല.

നടുവേദന അകറ്റാൻ ലളിതമായ സ്ട്രെച്ചുകൾ – വിഡിയോ

English Summary:

Don't Let Snoring Destroy Your Health and Your Relationship