തണുപ്പു കാലത്ത് ന്യുമോണിയ കേസുകൾ പലപ്പോഴും വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. സിഒപിഡി, ആസ്മ, കുറഞ്ഞ പ്രതിരോധശേഷി, പ്രമേഹം, രക്തസമ്മർദം തുടങ്ങിയ പ്രശ്നങ്ങളുള്ളവരിൽ ഇതിനുള്ള സാധ്യത ഇരട്ടിയാണെന്നതിനാൽ ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധയും ജാഗ്രതയും ആവശ്യമാണ്. കുറഞ്ഞ പ്രതിരോധശേഷിയുള്ളവരിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തണുപ്പു കാലത്ത് ന്യുമോണിയ കേസുകൾ പലപ്പോഴും വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. സിഒപിഡി, ആസ്മ, കുറഞ്ഞ പ്രതിരോധശേഷി, പ്രമേഹം, രക്തസമ്മർദം തുടങ്ങിയ പ്രശ്നങ്ങളുള്ളവരിൽ ഇതിനുള്ള സാധ്യത ഇരട്ടിയാണെന്നതിനാൽ ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധയും ജാഗ്രതയും ആവശ്യമാണ്. 

കുറഞ്ഞ പ്രതിരോധശേഷിയുള്ളവരിലും കുട്ടികളിലും മുതിർന്നവരിലും ശ്വാസകോശ അറകളിൽ നീർക്കെട്ടിന് ന്യുമോണിയ കാരണമാകും. ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവ മൂലമെല്ലാം ന്യുമോണിയ സംഭവിക്കാം. തണുപ്പ് കാലത്ത് പലരും ദീർഘനേരം വീടുകൾക്കുള്ളിൽ ചെലവഴിക്കുന്നതിനാൽ രോഗാണുക്കൾ അതിവേഗം ഒരാളിൽ നിന്നു മറ്റൊരാളിലേക്കു പടരാനും സാധ്യതയുണ്ട്. 

Representative image. Photo Credit: Prostock-studio/Shutterstock.com
ADVERTISEMENT

നെഞ്ചിന് അസ്വസ്ഥത, ചുമ, കുളിർ, പനി, ഓക്കാനം, ഛർദി, ശ്വാസംമുട്ടൽ തുടങ്ങിയവയാണ് ന്യുമോണിയയുടെ ലക്ഷണങ്ങൾ. സമയത്തിനു ചികിത്സിച്ചില്ലെങ്കിൽ ശ്വാസകോശത്തിനു ക്ഷതം അടക്കമുള്ള രോഗസങ്കീർണതകളിലേക്ക് ഇത് നയിക്കാം. ജീവിതശൈലി മാറ്റങ്ങളിലൂടെ തണുപ്പ് കാലത്ത് ന്യുമോണിയ സാധ്യതകൾ കുറയ്ക്കാനാകുമെന്ന് പുണെ മദർഹുഡ് ഹോസ്പിറ്റലിലെ കൺസൾട്ടന്റ് പീഡിയാട്രീഷൻ ഡോ. വൃഷാലി ബിച്കർ ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. 

പോഷണ സമൃദ്ധമായ ഭക്ഷണം, ആവശ്യത്തിനു വ്യായാമം, ഉറക്കം എന്നിവ ഇക്കാര്യത്തിൽ പ്രധാനമാണ്. പ്രതിരോധശേഷി വർധിപ്പിക്കുകയും ബാക്ടീരിയ വളർച്ച തടയുകയും ചെയ്യുന്ന സിട്രസ് പഴങ്ങൾ, വെളുത്തുള്ളി, യോഗർട്ട് എന്നിവയുടെ ഉപയോഗം ന്യൂമോണിയ തടയാൻ സഹായിക്കും. ദിവസവും നടപ്പ് പോലെയുള്ള എയ്റോബിക് വ്യായാമങ്ങളിൽ ഏതെങ്കിലും പിന്തുടരുന്നതും സഹായകമാണ്. രാത്രിയിൽ കുറഞ്ഞത് എട്ട് മണിക്കൂറെങ്കിലും ഉറങ്ങുന്നതും തണുപ്പ് കാലത്തെ രോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകുമെന്നും ഡോ. വൃഷാലി കൂട്ടിച്ചേർക്കുന്നു. സമ്മർദവും ശ്വാസകോശ അണുബാധകളുടെ സാധ്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങളിലൊന്നാണ്. മെഡിറ്റേഷൻ, യോഗ പോലുള്ള സമ്മര്‍ദ ലഘൂകരണത്തിൽ സഹായിക്കും. 

Photo credit : Alina Troeva / Shutterstock.com
ADVERTISEMENT

കുട്ടികളിൽ ന്യുമോണിയ ചികിത്സയ്ക്ക് ഡോക്ടറുടെ നിർദേശാനുസരണം വാക്സിനേഷൻ ഉൾപ്പെടെയുള്ള മാർഗങ്ങൾ പിന്തുടരണം. കൈകളുടെ ശുചിത്വവും അതിപ്രധാനമാണ്. തിരക്കുള്ള ഇടങ്ങളും രോഗികളുമായുള്ള സഹവാസവും ഒഴിവാക്കുന്നതും രോഗപ്രതിരോധത്തിൽ നിർണായകമാണ്.

എല്ലാ നെഞ്ചുവേദനയും ഹൃദയാഘാതമാണോ: വിഡിയോ

English Summary:

Increased numbers of Pneumonia in Winter can be controlled by lifestyle Changes

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT