രാത്രിയിൽ ഈ ലക്ഷണങ്ങൾ അനുഭവപ്പെടാറുണ്ടോ? ഹൃദയാഘാതത്തെ കരുതിയിരിക്കണം
ഹൃദയാഘാതവും പക്ഷാഘാതവും ഉള്‍പ്പെടുന്ന കാര്‍ഡിയോ വാസ്‌കുലര്‍ രോഗങ്ങള്‍ ഓരോ വര്‍ഷവും 1.7 കോടി പേരുടെയുയെങ്കിലും ജീവന്‍ കവരുന്നുണ്ടെന്നാണു കണക്കുകള്‍. പുകവലി ഒഴിവാക്കല്‍, ആരോഗ്യകരമായ ഭക്ഷണശീലം, സജീവമായ ജീവിതശൈലി എന്നിവയിലൂടെ ഇതില്‍ 80 ശതമാനം മരണങ്ങളെങ്കിലും നിയന്ത്രിക്കാന്‍ സാധിക്കുമായിരുന്നതായി

ഹൃദയാഘാതവും പക്ഷാഘാതവും ഉള്‍പ്പെടുന്ന കാര്‍ഡിയോ വാസ്‌കുലര്‍ രോഗങ്ങള്‍ ഓരോ വര്‍ഷവും 1.7 കോടി പേരുടെയുയെങ്കിലും ജീവന്‍ കവരുന്നുണ്ടെന്നാണു കണക്കുകള്‍. പുകവലി ഒഴിവാക്കല്‍, ആരോഗ്യകരമായ ഭക്ഷണശീലം, സജീവമായ ജീവിതശൈലി എന്നിവയിലൂടെ ഇതില്‍ 80 ശതമാനം മരണങ്ങളെങ്കിലും നിയന്ത്രിക്കാന്‍ സാധിക്കുമായിരുന്നതായി ആരോഗ്യ വിദഗ്‌ധര്‍ പറയുന്നു.
ഹൃദയത്തിന്റെ പേശികളിലേക്ക് ആവശ്യത്തിന് രക്തം എത്താത്തതിനെ തുടര്‍ന്നാണ് ഹൃദയാഘാതം അഥവാ മയോകാര്‍ഡിയല്‍ ഇന്‍ഫ്രാര്‍ക്ഷന്‍ സംഭവിക്കുന്നത്. രക്തധമനികളില്‍ അടിഞ്ഞു കൂടുന്ന കൊളസ്‌ട്രോളും മറ്റ് വസ്‌തുക്കളുമാണ് ഇതിനു പിന്നിലെ പ്രധാന കാരണം. ആവശ്യത്തിനു രക്തവും ഓക്‌സിജനും എത്താതിരിക്കുന്നതോടെ ഹൃദയത്തിലെ പേശികള്‍ക്കു ക്ഷതം സംഭവിക്കുന്നു.
ഹൃദയാഘാതവുമായി ബന്ധപ്പെട്ട് രാത്രിയില്‍ അനുഭവപ്പെടാവുന്ന ചില നിശ്ശബ്ദ ലക്ഷണങ്ങള്‍ ഇനി പറയുന്നവയാണ്.
1. ശ്വാസംമുട്ടല്‍
ഹൃദയാഘാതത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍ ശരീരം രാത്രിയില്‍ തന്നെ പ്രകടിപ്പിച്ചു തുടങ്ങും. ശ്വാസം മുട്ടലാണ് പ്രധാന ലക്ഷണം. കിടക്കുമ്പോള്‍ ശരീരം അതിനുള്ളിലെ ദ്രാവകങ്ങള്‍ ശരീരത്തിന്റെ പലഭാഗത്തേക്ക് നീക്കുന്നു. ഹൃദയത്തിനു തകരാറുള്ളവരില്‍ ഈ ദ്രാവകം ശ്വാസകോശത്തില്‍ കെട്ടിക്കിടന്ന് ശ്വാസംമുട്ടലുണ്ടാക്കും.
2. രാത്രിയിലെ വിയര്‍പ്പ്
അകാരണമായി രാത്രിയില്‍ വിയര്‍ക്കുന്നതും ഹൃദയാഘാതത്തിന്റെ സൂചനയാകാം. പലരും ഈ ലക്ഷണത്തെ അവഗണിക്കാറുണ്ട്.
3. നിരന്തരം ചുമ
രാത്രിയില്‍ അസ്വാഭാവികമായി നിരന്തരം ചുമയ്‌ക്കുന്നതും ഹൃദയത്തിനു തകരാര്‍ സംഭവിച്ചതിന്റെ ഫലമാകാം. ഹൃദയത്തിന്റെ തകരാര്‍ ശ്വാസകോശത്തില്‍ ദ്രാവകങ്ങള്‍ കെട്ടിക്കിടക്കുന്നതിനു കാരണമായി ശ്വാസനാളിയെ ശല്യപ്പെടുത്തുന്നതാണ് ചുമയിലേക്ക് നയിക്കുന്നത്.
4. വീര്‍ത്ത കാലുകള്‍
തകരാറിലായ ഹൃദയം ദ്രാവകങ്ങള്‍ മുകളിലേക്ക് പമ്പ് ചെയ്യാതിരിക്കുന്നത് ഇവ കാലുകളില്‍ കെട്ടിക്കിടക്കാന്‍ കാരണമാകാം. കാലുകളിലും കാല്‍മുട്ടിലും കാല്‍വണ്ണയിലുമൊക്കെ നീര്‍ക്കെട്ട് ഇത് മൂലം ഉണ്ടാകാം.
5. അമിതമായ കൂര്‍ക്കംവലി
സാധാരണ കൂര്‍ക്കം വലിയല്ല മറിച്ച് ഉറക്കത്തില്‍ ഇടയ്‌ക്ക് ശ്വാസം തന്നെ നിലച്ച് പോകുന്ന സ്ലീപ് അപ്‌നിയ ഹൃദയത്തിനും തകരാറുണ്ടാക്കാം.
ഇനി പറയുന്ന ജീവിതശൈലി മാറ്റങ്ങള്‍ ഹൃദയാഘാതത്തിന്റെയും പക്ഷാഘാതത്തിന്റെയും സാധ്യതകള്‍ കുറയ്‌ക്കും.
1. പുകവലിക്കുന്നവര്‍ ഈ ശീലം പൂര്‍ണ്ണമായും ഒഴിവാക്കുക. ഇതിനായി ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ തേടാവുന്നതാണ്.
2. കൊഴുപ്പും കൊളസ്‌ട്രോളും ഉപ്പും കുറഞ്ഞ ഭക്ഷണക്രമം പിന്തുടരുക
3. രക്തസമ്മര്‍ദ്ദവും കൊളസ്‌ട്രോളും ഇടയ്‌ക്കിടെ പരിശോധിച്ച് അമിതമായ തോതിലല്ല എന്ന് ഉറപ്പ് വരുത്തുക
4. മിതമായ തോതിലുള്ള നടപ്പ്, ഓട്ടം, നീന്തല്‍ പോലുള്ള എയറോബിക് വ്യായാമങ്ങളില്‍ ഏര്‍പ്പെടുക
5. അമിതഭാരമുള്ളവര്‍ ഇത് കുറയ്‌ക്കാനുള്ള നടപടികള്‍ സ്വീകരിക്കുക
6. ക്ലോട്ടിങ് സാധ്യതകള്‍ കുറയ്‌ക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന പ്രകാരം മാത്രം കുറഞ്ഞ ഡോസിലുള്ള ആസ്‌പിരിന്‍ ഉപയോഗിക്കാം.
7. ആര്‍ത്തവവിരാമത്തോട് അടുക്കുന്ന സ്‌ത്രീകള്‍ ഇത് മൂലമുണ്ടാകുന്ന ഹൃദ്രോഗസാധ്യതകള്‍ നേരിടാനുള്ള ഈസ്‌ട്രജന്‍ റീപ്ലേസ്‌മെന്റ് തെറാപ്പി അടക്കമുള്ള ചികിത്സകളുടെ സാധ്യത തേടുക.
ഈ ലക്ഷണങ്ങൾ ഹൃദ്രോഗത്തിന്റേതാകാം; വിഡിയോ