നിരന്തരമായ മലബന്ധമോ? ഈ അഞ്ച് മാറ്റങ്ങള്‍ ഭക്ഷണത്തില്‍ വരുത്തി നോക്കൂ
രാവിലെ നന്നായി ഒന്ന് വയറ്റില്‍ നിന്ന് പോയില്ലെങ്കില്‍ ഉള്ള അസ്വസ്ഥത എല്ലാവര്‍ക്കും അറിയാം. അന്നത്തെ ദിവസം തന്നെ നശിപ്പിക്കാന്‍ ഈ ഒറ്റക്കാരണം മതിയാകും. എന്നാല്‍ ഈ മലബന്ധം സ്ഥിരമായാലോ? നമ്മുടെ ജീവിതനിലവാരം താറുമാറാകുമെന്ന കാര്യത്തില്‍ സംശയം വേണ്ട. വന്‍കുടലില്‍ വച്ച് തന്നെ മലത്തിന്റെ ജലാംശം

രാവിലെ നന്നായി ഒന്ന് വയറ്റില്‍ നിന്ന് പോയില്ലെങ്കില്‍ ഉള്ള അസ്വസ്ഥത എല്ലാവര്‍ക്കും അറിയാം. അന്നത്തെ ദിവസം തന്നെ നശിപ്പിക്കാന്‍ ഈ ഒറ്റക്കാരണം മതിയാകും. എന്നാല്‍ ഈ മലബന്ധം സ്ഥിരമായാലോ? നമ്മുടെ ജീവിതനിലവാരം താറുമാറാകുമെന്ന കാര്യത്തില്‍ സംശയം വേണ്ട.
വന്‍കുടലില്‍ വച്ച് തന്നെ മലത്തിന്റെ ജലാംശം നഷ്ടപ്പെടുന്നതാണ് മലബന്ധത്തിലേക്ക് നയിക്കുന്നത്. മലബന്ധം അസ്വസ്ഥതയ്‌ക്കും ഗ്യാസിനും വയര്‍വേദനയ്‌ക്കും തലവേദനയ്‌ക്കും വായ്‌നാറ്റത്തിനുമെല്ലാം കാരണമാകാം. വാതദോഷം മൂലമാണ് മലബന്ധമുണ്ടാകുന്നതെന്ന് ആയുര്‍വേദ വിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നു. ഇത് പരിഹരിക്കാന്‍ ഇനി പറയുന്ന മാറ്റങ്ങള്‍ ഭക്ഷണക്രമത്തില്‍ വരുത്തണമെന്ന് ആയുര്‍വേദ വിദഗ്‌യായ ഡോ. മധുമിത കൃഷ്‌ണന്‍ എച്ച്‌ടി ലൈഫ്‌സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
1. ഭക്ഷണത്തില്‍ ബദാം ചേര്‍ക്കാം
പോഷകസമ്പുഷ്ടമായ ഒന്നാണ് ആല്‍മണ്ട് അഥവാ ബദാം. ഇത് ശരീരത്തിലെ കോശസംയുക്തങ്ങളെ ബലപ്പെടുത്തുന്നതിനോടൊപ്പം മലബന്ധത്തില്‍ നിന്നും ആശ്വാസവും നല്‍കുന്നു. വാതദോഷത്തെ പരിഹരിക്കാനും നാഡീവ്യൂഹ സംവിധാനത്തിന് ഉത്തേജനം നല്‍കാനും ആല്‍മണ്ടിനു സാധിക്കുമെന്നും ഡോ. മധുമിത ചൂണ്ടിക്കാണിക്കുന്നു.
2. ജൈവ എണ്ണകള്‍ അധികം കഴിക്കാം
ഉയര്‍ന്ന നിലവാരമുള്ള ജൈവ എണ്ണകളും കൊഴുപ്പും മലത്തിന്റെ കാഠിന്യം കുറച്ച് അവ മൃദുവാക്കുന്നു. എള്ളെണ്ണ, ഒലീവ് എണ്ണ, വെളിച്ചെണ്ണ, നെയ്യ് എന്നിവയെല്ലാം ഭക്ഷണക്രമത്തില്‍ അധികമായി ഉള്‍പ്പെടുത്തുന്നത് മലബന്ധം നീക്കാന്‍ സഹായിക്കും. ആവണക്കെണ്ണയും മലബന്ധത്തിന് പരിഹാരമായി വല്ലപ്പോഴും ഉപയോഗിക്കാം.
3. പലതരത്തിലുള്ള പഴങ്ങള്‍
പഴുത്ത വാഴപ്പഴം, തൊലികളഞ്ഞ ആപ്പിള്‍, പീച്ച്, പ്ലം എന്നിവയെല്ലാം ഭക്ഷണത്തിലെ ഫൈബറിന്റെ അളവ് വര്‍ദ്ധിപ്പിച്ച് മലശോധന എളുപ്പമാക്കും. പ്രധാനഭക്ഷണത്തിന് ഒരു മണിക്കൂര്‍ മുന്‍പോ ഒരു മണിക്കൂര്‍ ശേഷമോ നന്നായി ചവച്ചരച്ച് വേണം പഴങ്ങള്‍ കഴിക്കാന്‍.
4. സുഗന്ധവ്യഞ്‌ജനങ്ങള്‍
വെളുത്തുള്ളി, പെരുങ്കായം, ഉപ്പ് തുടങ്ങിയ വാതദോഷത്തെ പരിഹരിച്ച് മലബന്ധത്തില്‍ നിന്ന് ആശ്വാസം നല്‍കുന്നതായി ആയുര്‍വേദ ഗ്രന്ഥങ്ങള്‍ പറയുന്നു.
5. ഔഷധസസ്യങ്ങള്‍
ചിലതരം ഔഷധസസ്യങ്ങളും നിരന്തരമായ മലബന്ധത്തെ പരിഹരിക്കാന്‍ ഉപയോഗിക്കാറുണ്ട്. കടുക്ക, നെല്ലിക്ക, താന്നി എന്നിവ ചേര്‍ന്ന ത്രിഫല ഇത്തരത്തില്‍ മലബന്ധം ഇല്ലാതാക്കാന്‍ നല്ലതാണ്. സ്വര്‍ണ്ണപത്രിയും മലബന്ധത്തില്‍ നിന്ന് ആശ്വാസം നല്‍കുന്ന ഔഷധസസ്യമാണ്.
പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുള്ളവരും മരുന്നുകള്‍ കഴിക്കുന്നവരും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രേ ഇത്തരം മാറ്റങ്ങള്‍ ഭക്ഷണക്രമത്തില്‍ വരുത്താന്‍ പാടുള്ളൂ.