ദൈനംദിന പ്രവര്‍ത്തനങ്ങളെ ചൊല്ലിയുള്ള അകാരണമായ പേടിയെയാണ്‌ ഉത്‌കണ്‌ഠ എന്ന്‌ വിളിക്കുന്നത്‌. ഓക്കാനം, ശ്വാസംമുട്ടല്‍, അസ്വസ്ഥത എന്നിവയെല്ലാം ഉത്‌കണ്‌ഠയുടെ ലക്ഷണങ്ങളാണ്‌. ചെറിയ കാര്യങ്ങള്‍ പോലും ചിലരില്‍ ഉത്‌കണ്‌ഠ ജനിപ്പിക്കാം. ഓരോരുത്തരിലും ഉത്‌കണ്‌ഠയ്‌ക്ക്‌ കാരണമാകുന്ന കാരണങ്ങള്‍ ഓരോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദൈനംദിന പ്രവര്‍ത്തനങ്ങളെ ചൊല്ലിയുള്ള അകാരണമായ പേടിയെയാണ്‌ ഉത്‌കണ്‌ഠ എന്ന്‌ വിളിക്കുന്നത്‌. ഓക്കാനം, ശ്വാസംമുട്ടല്‍, അസ്വസ്ഥത എന്നിവയെല്ലാം ഉത്‌കണ്‌ഠയുടെ ലക്ഷണങ്ങളാണ്‌. ചെറിയ കാര്യങ്ങള്‍ പോലും ചിലരില്‍ ഉത്‌കണ്‌ഠ ജനിപ്പിക്കാം. ഓരോരുത്തരിലും ഉത്‌കണ്‌ഠയ്‌ക്ക്‌ കാരണമാകുന്ന കാരണങ്ങള്‍ ഓരോ വിധത്തിലാകാം. 

പൊതുവായി പലരിലും ഉത്‌കണ്‌ഠയ്‌ക്ക്‌ കാരണമാകുന്ന ചില ഘടകങ്ങള്‍ ഇനി പറയുന്നവയാണ്‌. 

ADVERTISEMENT

1. സമ്മര്‍ദ്ദം
അമിതമായ ശാരീരിക, മാനസിക സമ്മര്‍ദ്ദങ്ങള്‍ ഉത്‌കണ്‌ഠയെ ഉണര്‍ത്തി വിടാം. 

2. സഭാകമ്പം
ഒരു വേദിയില്‍ എന്തെങ്കിലും പറയുകയോ അവതരിപ്പിക്കുകയോ ചെയ്യേണ്ടി വരുമ്പോള്‍ പലര്‍ക്കും ഉത്‌കണ്‌ഠ ഉണ്ടാകാറുണ്ട്‌. കൈയ്യും കാലുമൊക്കെ വിറയ്‌ക്കുന്നതു പോലെയും വിയര്‍ക്കുന്നതായുമൊക്കെ ഈ ഉത്‌കണ്‌ഠ മൂലം അനുഭവപ്പെടാം. 

ADVERTISEMENT

3. സംഘര്‍ഷങ്ങള്‍
എന്തെങ്കിലും തരത്തിലുള്ള വഴക്കോ, ബഹളമോ സംഘര്‍ഷങ്ങളോ ഉത്‌കണ്‌ഠയ്‌ക്ക്‌ കാരണമാകാറുണ്ട്‌. കലഹങ്ങള്‍ പതിവായ കുടുംബാന്തരീക്ഷത്തില്‍ വളര്‍ന്നവര്‍ക്കും തീര്‍ത്തും ടോക്‌സിക്കായ ബന്ധങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ക്കും പ്രത്യേകിച്ചും ഈ സംഘര്‍ഷാന്തരീക്ഷം ഉത്‌കണ്‌ഠയെ തട്ടിയുണര്‍ത്താം. 

Image Credit: amenic181/shutterstock

4. കഫൈന്‍
കാപ്പിയോ കഫൈന്‍ അടങ്ങിയ മറ്റ്‌ പാനീയങ്ങളോ ഉത്‌കണ്‌ഠയ്‌ക്ക്‌ കാരണമാകാമെന്ന്‌ ചില പഠനങ്ങള്‍ പറയുന്നു. 

ADVERTISEMENT

5. മരുന്നുകള്‍
ചില തരം മരുന്നുകളുടെ പാര്‍ശ്വഫലമായിട്ടും ഉത്‌കണ്‌ഠ ഉണ്ടായെന്ന്‌ വരാം. ഇതിനാല്‍ മരുന്നുകള്‍ പുതുതായി ആരംഭിക്കുമ്പോള്‍ അവയുടെ പാര്‍ശ്വഫലങ്ങളെ കുറിച്ചും ചോദിച്ചറിയേണ്ടതാണ്‌. 

ദീര്‍ഘമായി ശ്വാസോച്ഛാസം നടത്തുന്നതും, ഉത്‌കണ്‌ഠയ്‌ക്ക്‌ കാരണമാകുന്ന കാര്യങ്ങള്‍ എഴുതി വയ്‌ക്കുന്നതും, നല്ല മണങ്ങള്‍ ഉപയോഗിച്ചുള്ള അരോമതെറാപ്പി കൊണ്ടും, യോഗ, തായ്‌ചി, നടത്തം പോലുള്ള വ്യായാമങ്ങള്‍ കൊണ്ടുമൊക്കെ ഉത്‌കണ്‌ഠ ലഘൂകരിക്കാന്‍ ശ്രമിക്കാവുന്നതാണ്‌. തീവ്രമായ തോതില്‍ ഉത്‌കണ്‌ഠ അനുഭവിക്കുന്നവര്‍ ഡോക്ടറെ കണ്ട്‌ ഇതിനെ നേരിടാനുള്ള പ്രഫഷണല്‍ സഹായം തേടേണ്ടതാണ്‌. 

സ്ട്രെസ് അകറ്റാം: വിഡിയോ

English Summary:

Reasons for Anxiety

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT