ക്രിസ്മസ്, പുതുവത്സരാഘോഷങ്ങള്‍ പലരെയും സംബന്ധിച്ച് യാത്ര ചെയ്യാനുള്ള അവസരം കൂടിയാണ്. യാത്രാ വേളകളില്‍ പക്ഷേ ശല്യക്കാരനായി പലപ്പോഴും മലബന്ധം കടന്നു വരാറുണ്ട്. ചിട്ടകളിലുള്ള മാറ്റം, നിര്‍ജലീകരണം, ഭക്ഷണക്രമത്തിലെ മാറ്റം, സമ്മര്‍ദ്ദം, ദീര്‍ഘനേരം വണ്ടിയിലും മറ്റും അനങ്ങാതെയുള്ള ഇരുപ്പ് എന്നിവയെല്ലാമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്രിസ്മസ്, പുതുവത്സരാഘോഷങ്ങള്‍ പലരെയും സംബന്ധിച്ച് യാത്ര ചെയ്യാനുള്ള അവസരം കൂടിയാണ്. യാത്രാ വേളകളില്‍ പക്ഷേ ശല്യക്കാരനായി പലപ്പോഴും മലബന്ധം കടന്നു വരാറുണ്ട്. ചിട്ടകളിലുള്ള മാറ്റം, നിര്‍ജലീകരണം, ഭക്ഷണക്രമത്തിലെ മാറ്റം, സമ്മര്‍ദ്ദം, ദീര്‍ഘനേരം വണ്ടിയിലും മറ്റും അനങ്ങാതെയുള്ള ഇരുപ്പ് എന്നിവയെല്ലാമാണ് യാത്രാ ദിനങ്ങളിലെ മലബന്ധത്തിനു കാരണമാകുന്നത്. 

ഇനി പറയുന്ന ചില മാര്‍ഗ്ഗങ്ങള്‍ പിന്തുടര്‍ന്നാല്‍ യാത്ര വേളയിലെ മലബന്ധം ഒഴിവാക്കാനാകുമെന്ന് പ്രമുഖ ന്യൂട്രീഷനിസ്റ്റ് ലവ്‌നീത് ബത്ര പറയുന്നു. 

ADVERTISEMENT

1. ശരീരത്തിലെ നിര്‍ജലീകരണം ഒഴിവാക്കാനായി യാത്രയില്‍ ഉടനീളം ഇടയ്ക്കിടെ വെള്ളം കുടിച്ചു കൊണ്ടിരിക്കണം. 
2. പഴങ്ങള്‍, പച്ചക്കറികള്‍, ഹോള്‍ ഗ്രെയ്‌നുകള്‍, പയര്‍ വര്‍ഗ്ഗങ്ങള്‍ എന്നിങ്ങനെ ഫൈബര്‍ ഉയര്‍ന്ന തോതില്‍ അടങ്ങിയ ഭക്ഷണവിഭവങ്ങള്‍ ദഹനത്തെ സഹായിക്കുകയും മലശോധന നല്‍കുകയും ചെയ്യും. ഇവ യാത്രാവേളകളിലും ഭക്ഷണക്രമത്തിന്റെ ഭാഗമാക്കണം. 
3. യാത്രയാണെന്നു കരുതി മടി പിടിച്ച് ഇരിക്കരുത്. നടത്തം, സൈക്ലിങ്, ഓട്ടം, നീന്തല്‍ പോലുള്ള വ്യായാമങ്ങള്‍ യാത്രയ്ക്കിടയില്‍ ചെയ്യാന്‍ സമയം കണ്ടെത്തണം. ശരീരത്തിനു നല്‍കുന്ന ഇത്തരം വ്യായാമങ്ങള്‍ മലബന്ധമില്ലാതാക്കും. 
4. വറുത്തതും പൊരിച്ചതുമായ സ്‌നാക്‌സുകള്‍ക്ക് പകരം നട്‌സ്, വിത്തുകള്‍, ഡ്രൈ ഫ്രൂട്‌സ് പോലുള്ള ആരോഗ്യകരമായ സ്‌നാക്‌സുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും ദഹനവ്യവസ്ഥയുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തി മലശോധന ഉറപ്പാക്കും. 
5. തൈര്, യോഗര്‍ട്ട് പോലുള്ള പ്രോബയോട്ടിക് ഭക്ഷണങ്ങള്‍ യാത്രയ്ക്കിടയില്‍ കഴിക്കുന്നത് വയറ്റിലെ ആരോഗ്യകരമായ ബാക്ടീരിയകളെ വളര്‍ത്തി ദഹനം മെച്ചപ്പെടുത്തും. 

യാത്രയ്ക്കിടയിലോ അതിന് ശേഷമോ തുടര്‍ച്ചയായി മലബന്ധം അനുഭവപ്പെട്ടാല്‍ ഡോക്ടറെ കണ്ട് ചികിത്സ തേടാനും മറക്കരുത്.

ADVERTISEMENT

കുട്ടികളിലെ കിഡ്നി രോഗ ലക്ഷണങ്ങൾ: വിഡിയോ

English Summary:

Tips to avaoid constipation while travelling