ആഴ്ചയിൽ 1 ദിവസം ഉപ്പും പഞ്ചസാരയും ഉപേക്ഷിക്കാമോ? പുതുവർഷത്തിൽ ആരോഗ്യം കാക്കാന് നല്ല ശീലങ്ങൾ
എന്തൊക്കെയായിരുന്നു...?! മലപ്പുറം കത്തി, അമ്പും വില്ലും...! എന്നിട്ടു വല്ലതും നടന്നോ? ന്യൂ ഇയർ റെസല്യൂഷനുകളെപ്പറ്റിയാണ്. തീരുമാനിക്കും. ഒന്നോ രണ്ടോ ദിവസം, അല്ലെങ്കിൽ ഒരാഴ്ച... അതോടെ തീർന്നു. ഒന്നു മാറ്റിപ്പിടിച്ചാലോ? ഈ പുതുവർഷത്തിൽ എടുക്കാവുന്ന ചില കുഞ്ഞുതീരുമാനങ്ങൾ. എന്നും രാവിലെ ഒരു ഗ്ലാസ്

എന്തൊക്കെയായിരുന്നു...?! മലപ്പുറം കത്തി, അമ്പും വില്ലും...! എന്നിട്ടു വല്ലതും നടന്നോ?
ന്യൂ ഇയർ റെസല്യൂഷനുകളെപ്പറ്റിയാണ്. തീരുമാനിക്കും. ഒന്നോ രണ്ടോ ദിവസം, അല്ലെങ്കിൽ ഒരാഴ്ച... അതോടെ തീർന്നു. ഒന്നു മാറ്റിപ്പിടിച്ചാലോ? ഈ പുതുവർഷത്തിൽ എടുക്കാവുന്ന ചില കുഞ്ഞുതീരുമാനങ്ങൾ.
എന്നും രാവിലെ ഒരു ഗ്ലാസ് വെള്ളം
ഗുണം : ഉന്മേഷവും ഊർജവും കൂടും. ഉണരുന്ന സമയത്ത് ശരീരത്തിൽ ജലാംശം കുറവായിരിക്കും. നിർജലീകരണം മൂലം വരാറുള്ള തലവേദന ഒഴിവാകും. ദഹനം സുഗമമാക്കും. അസിഡിറ്റി പ്രശ്നമുള്ളവർക്കു നല്ലതാണ്. ചർമത്തിലെ ചുളിവുകളും കരിവാളിപ്പും മാറാനും ഇതു സഹായിക്കും. മുടിക്കും നല്ലത്. ചൂടുവെള്ളമായാൽ ഏറ്റവും നല്ലത്.
ആഴ്ചയിൽ ഒരു ദിവസം ഉപ്പും പഞ്ചസാരയും വേണ്ട
മധുരം കുറയ്ക്കുന്നതിലൂടെ കാലറി കുറയ്ക്കാം. പ്രമേഹം, അർബുദം തുടങ്ങിയവ വരാനുള്ള സാധ്യത കുറയ്ക്കാം. മുഖക്കുരു മാറും. ഓർമശക്തി കൂടും. ഉപ്പിന്റെ അമിത ഉപയോഗം രക്തസമ്മർദത്തെ ബാധിക്കും.
ഫോൺ തൊടാതെ 15 മിനിറ്റ്
ഉറങ്ങുന്നതിനു മുൻപും ഉണരുമ്പോഴും 15 മിനിറ്റെങ്കിലും മൊബൈൽ ഫോൺ ഒഴിവാക്കാം. ഫോണിലെ ബ്ലൂ ലൈറ്റ് ഉറക്കക്കുറവിനു കാരണമാകും. ഫോൺ കിടക്കയിൽനിന്ന് മാറ്റിവയ്ക്കാം. ഉത്കണ്ഠ, മാനസിക പിരിമുറുക്കം എന്നിവ കുറയ്ക്കാൻ ഇതു സഹായിക്കും. ഫോണുമായി ടോയ്‌ലറ്റിലേക്കു പോകുന്ന ശീലവും ഉപേക്ഷിക്കാം.
മാസത്തിൽ ഒരു യാത്ര
കുടുംബ ബന്ധങ്ങളും സാമൂഹിക ബന്ധങ്ങളും ശക്തമാകും. ജോലി സമ്മർദം കുറയും. പുതിയ കാര്യങ്ങൾ കാണാം, മനസ്സിലാക്കാം.
വായന തുടങ്ങാം
ഓർമ കൂടാൻ സഹായിക്കും. ആശയവിനിമയത്തിനും നല്ലത്. മറ്റുള്ളവരുടെ ജീവിതാനുഭവങ്ങൾ അറിയുന്നത് പ്രതിസന്ധികളിൽ പ്രയോജനം ചെയ്യും.
ഇഷ്ടഭക്ഷണം കഴിച്ച് എങ്ങനെ ശരീരഭാരം കുറയ്ക്കാം: വിഡിയോ