ശരീരഭാരം കുറയ്‌ക്കാന്‍ മാത്രമല്ല ഹൃദയാരോഗ്യം സംരക്ഷിക്കാനും ബേറിയാട്രിക് ശസ്‌ത്രക്രിയ സഹായകം
ഭക്ഷണനിയന്ത്രണവും വ്യായാമവും കൊണ്ടൊന്നും അമിതഭാരം കുറയ്‌ക്കാനാവാതെ വരുന്ന സാഹചര്യത്തില്‍ ചിലരില്‍ ചെയ്യുന്ന ശസ്‌ത്രക്രിയയാണ് ബേറിയാട്രിക് അഥവാ മെറ്റബോളിക് സര്‍ജറി. വയറിന്റെ വലുപ്പം ഉള്‍പ്പെടെ ദഹനസംവിധാനത്തില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നതിലൂടെയാണ് ബേറിയാട്രിക് ശസ്‌ത്രക്രിയയില്‍ അമിതഭാരം

ഭക്ഷണനിയന്ത്രണവും വ്യായാമവും കൊണ്ടൊന്നും അമിതഭാരം കുറയ്‌ക്കാനാവാതെ വരുന്ന സാഹചര്യത്തില്‍ ചിലരില്‍ ചെയ്യുന്ന ശസ്‌ത്രക്രിയയാണ് ബേറിയാട്രിക് അഥവാ മെറ്റബോളിക് സര്‍ജറി. വയറിന്റെ വലുപ്പം ഉള്‍പ്പെടെ ദഹനസംവിധാനത്തില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നതിലൂടെയാണ് ബേറിയാട്രിക് ശസ്‌ത്രക്രിയയില്‍ അമിതഭാരം കുറയ്‌ക്കുന്നത്.
ഭാരം കുറയ്‌ക്കാന്‍ മാത്രമല്ല ഹൃദയാരോഗ്യം സംരക്ഷിക്കാനും ബേറിയാട്രിക് ശസ്‌ത്രക്രിയ സഹായകമാണ്. അഞ്ച് വിധത്തിലാണ് ബേറിയാട്രിക് ശസ്‌ത്രക്രിയ ഹൃദയാരോഗ്യം സംരക്ഷിക്കുന്നത്.
1. ഭാരം കുറയ്‌ക്കല്‍
കഴിക്കാവുന്ന ഭക്ഷണത്തിന്റെ അളവ് വലിയ തോതില്‍ കുറയ്‌ക്കാന്‍ ബേറിയാട്രിക് ശസ്‌ത്രക്രിയ വഴി സാധിക്കും. ഇത് മൂലം ഭാരത്തിലുണ്ടാകുന്ന കുറവ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍, ഇന്‍സുലിന്‍ പ്രതിരോധം എന്നിങ്ങനെ ഹൃദ്രോഗമുണ്ടാക്കുന്ന ഘടകങ്ങളെയും കുറയ്‌ക്കുന്നതാണ്.
2. മെച്ചപ്പെട്ട ലിപിഡ് പ്രൊഫൈല്‍
ആകെ കൊളസ്‌ട്രോള്‍, എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍, ട്രൈഗ്ലിസറൈഡ് തോത് എന്നിവയെല്ലാം കുറയ്‌ക്കുന്നത് വഴി മെച്ചപ്പെട്ട ലിപിഡ് പ്രൊഫൈലും ബേറിയാട്രിക് ശസ്‌ത്രക്രിയ നല്‍കും. ഹൃദയാഘാതവും പക്ഷാഘാതവും വരാനുള്ള സാധ്യതകളെയും ഇത് കുറയ്‌ക്കും.
3. കുറഞ്ഞ രക്തസമ്മര്‍ദ്ദം
രക്ത സമ്മര്‍ദ്ദം കുറയ്‌ക്കുക വഴി ഹൃദയത്തിനും രക്തധമനികള്‍ക്കുമുള്ള അമിത സമ്മര്‍ദ്ദത്തെയും ശസ്‌ത്രക്രിയ ലഘൂകരിക്കുന്നു.
4. കുറഞ്ഞ നീര്‍ക്കെട്ട്
സി-റിയാക്ടീവ് പ്രോട്ടീനുകള്‍ പോലുള്ള നീര്‍ക്കെട്ടിന്റെ അടയാളങ്ങളെയും ബേറിയാട്രിക് ശസ്‌ത്രക്രിയ രക്തത്തില്‍ നിന്ന് കുറയ്‌ക്കുന്നതാണ്. കൂടുതല്‍ മെച്ചപ്പെട്ട ഹൃദയാരോഗ്യത്തിന് ഇത് വഴി വയ്‌ക്കും.
5. മെച്ചപ്പെട്ട ഗ്ലൈസിമിക് നിയന്ത്രണം
അമിതവണ്ണവും ടൈപ്പ് 2 പ്രമേഹവുമുള്ള രോഗികളില്‍ ഗ്ലൈസിമിക് നിയന്ത്രണം മെച്ചപ്പെടുത്താനും ബേറിയാട്രിക് ശസ്‌ത്രക്രിയ സഹായകമാണ്. പ്രമേഹം നിയന്ത്രിക്കുന്നതും ഹൃദ്രോഗ സാധ്യത ഇല്ലാതാക്കും.
എന്നാല്‍ ചെലവ് കൂടിയ ബേറിയാട്രിക് ശസ്‌ത്രക്രിയ അമിതവണ്ണമുള്ള എല്ലാവര്‍ക്കും ഡോക്ടര്‍ നിര്‍ദ്ദേശിക്കാറില്ല. മറ്റ് വഴികളെല്ലാം ശ്രമിച്ച് പരാജയപ്പെട്ടവര്‍ക്ക് ചില തരം അര്‍ബുദങ്ങളും ഹൃദയാഘാതവും പക്ഷാഘാതവും സ്ലീപ് അപ്‌നിയയുമെല്ലാം ഉയര്‍ത്തുന്ന ഭീഷണികള്‍ തരണം ചെയ്യാനായി ബേറിയാട്രിക് ശസ്‌ത്രക്രിയ നിര്‍ദ്ദേശിക്കപ്പെടാം. ബോഡി മാസ് ഇന്‍ഡെക്‌സ് 40ന് മുകളിലുള്ള അതിതീവ്രമായ പൊണ്ണത്തടിയുള്ളവര്‍ക്കാണ് പലപ്പോഴും ശസ്‌ത്രക്രിയ അഭയമാകുന്നത്. അമിതമായ രക്തസ്രാവം, അണുബാധ, രക്തം കട്ടപിടിക്കല്‍, ശ്വാസകോശ പ്രശ്‌നങ്ങള്‍, ഗ്യാസ്‌ട്രോ ഇന്റസ്‌റ്റൈനല്‍ സംവിധാനത്തിലെ ചോര്‍ച്ച, അപൂര്‍വം അവസരങ്ങളില്‍ മരണം എന്നിവയെല്ലാം ബേറിയാട്രിക് ശസ്‌ത്രക്രിയയുടെ പാര്‍ശ്വഫലങ്ങളായി സംഭവിക്കാറുണ്ട്.
എല്ലാ നെഞ്ചുവേദനയും ഹൃദയാഘാതമാണോ? വിഡിയോ