ഒരു മാസം മദ്യം കുടിക്കാതിരുന്നാല്‍ ശരീരത്തിൽ എന്തെല്ലാം മാറ്റങ്ങൾ സംഭവിക്കും?
പുതിയ തുടക്കങ്ങളുടെയും പുതു തീരുമാനങ്ങളുടെയും സമയം കൂടിയാണ് പുതുവര്‍ഷം. പല നല്ല ശീലങ്ങള്‍ തുടങ്ങാനും പല ദുശ്ശീലങ്ങളും നിര്‍ത്താനും പറ്റിയ സമയം. കൂട്ടത്തില്‍ മദ്യപാനം നിര്‍ത്തിയേക്കാമെന്നോ പരിമിതപ്പെടുത്തിയേക്കാമെന്നോ തീരുമാനിച്ചിട്ടുള്ളവരും ഉണ്ടാകാം. ഇതിന്റെ മുന്നോടിയായി ഒരു മാസത്തേക്ക് മദ്യം

പുതിയ തുടക്കങ്ങളുടെയും പുതു തീരുമാനങ്ങളുടെയും സമയം കൂടിയാണ് പുതുവര്‍ഷം. പല നല്ല ശീലങ്ങള്‍ തുടങ്ങാനും പല ദുശ്ശീലങ്ങളും നിര്‍ത്താനും പറ്റിയ സമയം. കൂട്ടത്തില്‍ മദ്യപാനം നിര്‍ത്തിയേക്കാമെന്നോ പരിമിതപ്പെടുത്തിയേക്കാമെന്നോ തീരുമാനിച്ചിട്ടുള്ളവരും ഉണ്ടാകാം. ഇതിന്റെ മുന്നോടിയായി ഒരു മാസത്തേക്ക് മദ്യം കൈകൊണ്ട് തൊടില്ലെന്ന് തീരുമാനിച്ച് ഡ്രൈ ജനുവരി ചാലഞ്ച് എടുത്തവര്‍ക്ക് ആദ്യം തന്നെ കയ്യടി.
സ്ഥിരമായി മദ്യപിക്കുന്നവര്‍ ഒരു മാസത്തേക്ക് മദ്യം ഒഴിവാക്കിയാല്‍ ശരീരത്തിന് സംഭവിക്കുന്ന മാറ്റങ്ങള്‍ ഒന്ന് പരിശോധിക്കാം. സ്ഥിരമായ മദ്യപാനം നിര്‍ജലീകരണം, കുറഞ്ഞ ധാരണശേഷി, ആശയക്കുഴപ്പം, ഉറക്കതകരാര്‍, ക്ഷീണം തുടങ്ങിയ പ്രശ്നങ്ങള്‍ ശരീരത്തിന് ഉണ്ടാക്കാറുണ്ട്. ഇത് മൂലമുള്ള അമിത കലോറികള്‍ പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഓട്ടോഇമ്മ്യൂണ്‍ രോഗങ്ങള്‍ എന്നിവയെയും വഷളാക്കും. കരളിന്റെ പ്രശ്നങ്ങള്‍, അമിതവണ്ണം തുടങ്ങിയ പ്രശ്നങ്ങള്‍ വേറെ. ആത്മവിചിന്തനം നടത്താനും ജീവിതത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ വരുത്താനുമുള്ള സമയത്തെയും മദ്യം കവര്‍ന്നെടുക്കുന്നു.
മദ്യപാനികള്‍ മദ്യം ഉപേക്ഷിക്കുമ്പോള്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ വിവരിക്കുകയാണ് ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തില്‍ ഗുരുഗ്രാം മാരെങ്കോ ഏഷ്യ ഹോസ്പിറ്റല്‍സിലെ ഗ്യാസ്ട്രോളജി ആന്‍ഡ് ഹെപറ്റോബൈലിയറി സയന്‍സ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.വിഭോര്‍ പരീഖ്.
1. തുടക്കത്തില്‍ ചില പിന്വലിയല് ലക്ഷങ്ങളൊക്കെ ഉണ്ടാകും. ഉത്കണ്ഠ, തടസ്സപ്പെട്ട ഉറക്കം, നിര്‍ജലീകരണം, ദേഷ്യം എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ നേരിടാം. പക്ഷേ, ഒന്നോ രണ്ടോ ആഴ്ച കൊണ്ട് ഇവയെല്ലാം മാറുന്നതാണ്.
2. എന്നും മദ്യത്തെ വിഘടിപ്പിച്ച് ക്ഷീണിച്ച കരളിന് കുറച്ച് വിശ്രമം ലഭിക്കും. കരളില്‍ അടിഞ്ഞു കൂടിയ കൊഴുപ്പ് കുറേശ്ശയായി മാറി തുടങ്ങാനും ഈ സമയം സഹായിക്കും. കരള്‍ പതിയെ ആരോഗ്യം വീണ്ടെടുക്കും.
3. സ്ഥിരം മദ്യപാനികളുടെ വയറില്‍ സാധാരണയിലും കവിഞ്ഞ ദഹനരസങ്ങള്‍ ഉത്പാദിപ്പിക്കപ്പെടുന്നത് വയറിന്റെ ആവരണത്തെ ക്ഷയിപ്പിക്കും. ഇവിടെ നീര്‍ക്കെട്ടും മറ്റും ഉണ്ടാകാനും മദ്യം കാരണമാകും. മദ്യപാനം നിര്‍ത്തുന്നതോടെ വയറിന്റെ ആവരണവും പതിയെ ആരോഗ്യം പുനസ്ഥാപിക്കാന്‍ തുടങ്ങും. നെഞ്ചെരിച്ചില്‍, വയറില്‍ നിന്ന് ആസിഡ് വീണ്ടും കഴുത്തിലേക്ക് വരുന്ന ആസിഡ് റീഫ്ളക്സ് എന്നിവയ്ക്കും ശമനം ഉണ്ടായി തുടങ്ങും.
4. മദ്യപാനം ഒഴിവാക്കുന്നതിലൂടെ നിര്‍ജലീകരണം കുറയുകയും തലവേദന പതിയെ ശമിക്കാന്‍ തുടങ്ങുകയും ചെയ്യും. രക്തസമ്മര്‍ദ്ദവും കുറയും. മൂഡും ശ്രദ്ധയും കൂടുതല്‍ മെച്ചപ്പെടും.
5. കുറഞ്ഞത് 30 ദിവസത്തേക്ക് മദ്യം ഒഴിവാക്കിയാല്‍ കൊളസ്ട്രോളും രക്തത്തിലെ പഞ്ചസാരയും അര്‍ബുദവുമായി ബന്ധപ്പെട്ട പ്രോട്ടീനുകളുടെ തോതും കുറയുമെന്നും പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.
മദ്യപാനം ഒഴിവാക്കാന്‍ ശ്രമിക്കുമ്പോള്‍ ശരീരം പ്രകടിപ്പിക്കുന്ന പിന്വലിയല് ലക്ഷണങ്ങളെയും ആസക്തിയെയും എതിര്‍ത്ത് തോല്പ്പിക്കല് അത്ര എളുപ്പമല്ല. പക്ഷേ, സാധ്യമാണ്. ശരീരത്തിന്റെ ജലാംശം നിലനിര്‍ത്താന്‍ വെള്ളവും കരിക്കിന് വെള്ളവും ജ്യൂസും ഉള്‍പ്പെടെ ആരോഗ്യകരമായ പാനീയങ്ങള്‍ കുടിക്കേണ്ടതാണ്. സുഹൃത്തുക്കളും കുടുംബക്കാരുമൊക്കെ ഒത്തു ചേരുമ്പോള്‍ ആഘോഷത്തിന് മദ്യത്തിന് പകരം പഴച്ചാറുകളും മോക്ടെയ്ലുകളും ആകാം. പോഷകസമ്പുഷ്ടമായ ഭക്ഷണവും കഴിക്കേണ്ടതാണ്. ആസക്തി മറികടക്കാന്‍ മനസ്സിനെ ആകര്‍ഷിക്കുന്ന പുതിയൊരു ഹോബി ആരംഭിക്കാവുന്നതാണ്. പ്രചോദനത്തിനും പിന്തുണയ്ക്കും അഭ്യുദയകാംക്ഷികളായ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും സഹായം തേടാവുന്നതാണ്.
പ്രമേഹത്തെ പ്രതിരോധിക്കാം: വിഡിയോ