വയോധികർക്കു സ്ട്രോക്ക് വന്നാൽ മാനസികാരോഗ്യത്തെ ബാധിക്കുമോ? ചികിൽസ എങ്ങനെ?
ചോദ്യം: എന്റെ അമ്മയ്ക്ക് 78 വയസ്സാണ്. രണ്ടു മാസം മുൻപ് സ്ട്രോക്ക് (Stroke) വന്നു. അതിനുശേഷം മരുന്നുകളുടെ എണ്ണം കൂടി. അതുവരെ രക്തസമ്മർദത്തിനു വേണ്ടി കഴിച്ചിരുന്ന ചെറിയ അളവ് മരുന്നേ ഉണ്ടായിരുന്നുള്ളൂ. സ്ട്രോക്ക് വന്നതിനു ശേഷം എന്തിനിങ്ങനെ വന്നു, എന്തുകൊണ്ടു വന്നു എന്ന് ചോദ്യങ്ങൾ

ചോദ്യം: എന്റെ അമ്മയ്ക്ക് 78 വയസ്സാണ്. രണ്ടു മാസം മുൻപ് സ്ട്രോക്ക് (Stroke) വന്നു. അതിനുശേഷം മരുന്നുകളുടെ എണ്ണം കൂടി. അതുവരെ രക്തസമ്മർദത്തിനു വേണ്ടി കഴിച്ചിരുന്ന ചെറിയ അളവ് മരുന്നേ ഉണ്ടായിരുന്നുള്ളൂ. സ്ട്രോക്ക് വന്നതിനു ശേഷം എന്തിനിങ്ങനെ വന്നു, എന്തുകൊണ്ടു വന്നു എന്ന് ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കുകയാണ് അമ്മ. എന്നാൽ സ്ട്രോക്ക് മൂലം മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നു പറഞ്ഞാൽ അമ്മയ്ക്കു മനസ്സിലാകുന്നില്ല. ഈയിടെയായി വയറു വീർക്കുന്നു, ശ്വാസംമുട്ടുന്നു, ശോധന ശരിയാകുന്നില്ല എന്നിങ്ങനെ പരാതികളാണ്. മാനസികമായി അമ്മ വളരെ അസ്വസ്ഥയാണ്. എങ്ങനെയാണ് ഒന്നു പറഞ്ഞ് മനസ്സിലാക്കുക ഡോക്ടർ?
ഉത്തരം: അമ്മ ഈ പ്രായം വരെ ആരോഗ്യവതിയായി അധികം മരുന്നുകളുടെ സഹായമില്ലാതെ ജീവിച്ചു എന്നത് വളരെ ഭാഗ്യം. സ്ട്രോക്ക് എന്ന വാക്കു തന്നെ ഭയപ്പെടുത്തുന്നതാണ്. കിടന്നുപോകും, മറ്റുള്ളവരെ ബുദ്ധിമുട്ടിക്കും, പരസഹായമില്ലാതെ അനങ്ങാൻ പറ്റില്ല, എത്രനാളിങ്ങനെ കിടക്കും തുടങ്ങി പല ആശങ്കകളും നമ്മുടെ മനസ്സിനെ അലട്ടും. ഈ ബുദ്ധിമുട്ടുകളൊന്നും വരാതെ അമ്മ രക്ഷപ്പെട്ടു എന്നത് വളരെ ഭാഗ്യം. വളരെ കുറച്ചു പേർക്കു മാത്രമേ ഇങ്ങനെ സംഭവിക്കാറുള്ളൂ.
മരുന്നുകളുടെ എണ്ണം കൂടും എന്നത് വാസ്തവമാണ്. എന്നാൽ, വർഷങ്ങൾ മുന്നോട്ടു പോകും തോറും മരുന്നുകളുടെ അളവ് കുറയ്ക്കാൻ പറ്റും. ഡോക്ടർ നിർദേശിച്ചതുപോലെ കൃത്യസമയത്തു തന്നെ മരുന്നുകൾ കഴിക്കണം. വയർ അമിതമായി നിറയാനോ കാലിയായിരിക്കാനോ പാടില്ല. അഞ്ചോ ആറോ തവണകളായി ചെറിയ അളവിൽ ഭക്ഷണം കഴിച്ചാൽ നല്ലത്. അങ്ങനെയൊരു ശീലം ഉണ്ടാക്കിയെടുക്കണം. പുളിരസങ്ങളുള്ള പഴങ്ങളും, മസാല കൂടിയ ഭക്ഷണവും ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം. ശോധന കൃത്യമായില്ലെങ്കിൽ (Digestive Disorders) മരുന്നിന്റെ സഹായം തേടണം. മരുന്നിന്റെ ഉപയോഗം ശീലമാകും എന്ന് ചിന്തിക്കേണ്ട കാര്യമില്ല. അമ്മയോടു നടക്കാൻ പറയണം. കുറഞ്ഞത് അരമണിക്കൂർ മുതൽ 45 മിനിറ്റ് വരെയെങ്കിലും ഈ വ്യായാമം ആവശ്യമാണ്. ഇത് വയറിന്റെ പ്രശ്നങ്ങളെ സഹായിക്കും. ഉറങ്ങാനും എഴുന്നേൽക്കാനും കൃത്യസമയം പാലിക്കണം. മരുന്നുകൾ മുടങ്ങാതെ ശ്രദ്ധിക്കുക.
(ലേഖിക കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിലെ ജീറിയാട്രിക്സ് വകുപ്പ് പ്രഫസറാണ്)
എല്ലാ നെഞ്ചുവേദനയും ഹൃദയാഘാതമാണോ? - വിഡിയോ